ക്ലബിൽ ഉള്ള സമയം എനിക്ക് ഇത്തിരി റിലാക്സ് ആയിരുന്നു. പക്ഷെ മുഴുവൻ സമയവും ക്ലബ്ബിൽ ഇരിക്കാൻ പറ്റില്ലല്ലോ. എന്റെ അവസ്ഥ അച്ഛന് മനസ്സിലായി എന്ന് തോന്നുന്നു. എന്നോട് ബിസിനസിൽ സഹായിക്കാൻ പറഞ്ഞു. എനിക്കും അത് ഒരു നല്ല ഐഡിയ ആണെന്ന് തോന്നി. ഫിനാൻസ് പരുപാടി ഒക്കെ ഞാൻ ഏറ്റ് എടുത്തു. അങ്ങനെ ഫിനാൻസ് കാര്യങ്ങളും ബോക്സിങ്ങും ഒക്കെയായി ഞാൻ എങ്കേജ്ഡ് ആയി. ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ ഒന്നു രണ്ടു മാസങ്ങൾ ആയി. അപ്പോഴും അവളോട് ഉള്ള പക മായാതെ മനസ്സിൽ കിടന്നുരുകുന്നുണ്ടായിരുന്നു. അവളെ എന്ത് ചെയ്യാം എന്ന് ആണ് ഊണിലും ഉറക്കത്തിലും ചിന്ത.
അങ്ങനെ ഞാൻ ഓഫീസിൽ ഇരുന്നു തിരിച്ചു കിട്ടാൻ ഉള്ള കടങ്ങുടെ ഡീറ്റെയിൽസ് എടുക്കുകയായിരുന്നു. സംഗതി പലിശക്ക് കൊടുപ്പ് പരുപാടി ആണെങ്കിലും അച്ഛൻ കഴുത്ത് അറപ്പൻ പലിശ ഒന്നും വാങ്ങില്ല. ഇവിടുത്തെ കടങ്ങളിൽ പകുതി പോലും തിരികെ കിട്ടും എന്ന് പ്രതീക്ഷയും ഇല്ല, മിക്കവാറും എല്ലാം ഒരു ദാനം പോലെ ഒക്കെ ആണ്. ആരേലും എന്തേലും സങ്കടം പറഞ്ഞാ അച്ഛന്റെ മനസ് അലിയും. ബട്ട് ഇനി ഇതൊക്കെ നോക്കുന്നത് ഞാൻ അല്ലേ ഇനി വേണം ഈ സ്ഥാപനം ഒന്ന് നന്നാക്കാൻ. അതിനുള്ള ആദ്യ പടി ആണ് ഈ ലിസ്റ്റ് എടുക്കുന്നത്. അന്നേരം ആണ് ആധാരകെട്ടുകൾക്ക് ഇടയിൽ നിന്ന് ഒരു പേര് കണ്ണിൽ ഉടക്കിയത്. ആ അഡ്രെസ് നല്ല പരിചയം. എടുത്തു ഒന്ന് മറിച്ചു നോക്കിയപ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. നാളുകൾക്ക് ശേഷം ഞാൻ മനസ്സ് അറിഞ്ഞു സന്തോഷിച്ചു. എന്താ പറയുക തേടിയ വള്ളി കാലിൽ ചുറ്റി എന്ന് ഒക്കെ പറയില്ലേ അത് തന്നെ. ഞാൻ നോക്കി നടന്നത്. അവൾക്ക് എതിരെ ഉള്ള വജ്രായുധം.
ഇത്രയും നാൾ കസ്തൂരി തേടി അലഞ്ഞ കസ്തൂരി മാനിന്റെ അവസ്ഥയിൽ ആയിരുന്നു ഞാൻ. എന്റെ കയ്യിൽ ഇത് പോലെ ഒരു ആയുധം ഇരുന്നിട്ട് ആണ് ഞാൻ ഇത്രയും നാൾ ഇരുട്ടിൽ തപ്പിയത്. ഞാൻ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിൽ ആയി. പക്ഷെ ഇത് വെച്ച് എത്ര മാത്രം പവർഫുൾ ആയി അവളെ കുത്താൻ പറ്റും, നല്ല ഒരു പ്ലാൻ ഉണ്ടാക്കണം. ഞാൻ അതിന് വേണ്ടി തല പുകച്ചു. നന്ദുവിനെ വിളിച്ചു ചോദിച്ചു നോക്കിയാലോ എന്ന് ഓർത്ത് ഫോൺ എടുത്തപ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഫോൺ റിങ് ചെയ്ത്. അച്ഛൻ.
” ഹലോ, അച്ഛാ ” ഞാൻ കാൾ അറ്റൻഡ് ചെയ്തു.
” അജു നീ പെട്ടന്ന് വീട്ടിലേക്ക് വാ ”
” അത് അച്ഛാ, എന്താ പ്രശ്നം ഇവിടെ കുറച്ചു ഇമ്പോര്ടന്റ്റ് പണിഉണ്ട് ”
” അതൊക്കെ ആശ്യാമിനെ വല്ലോം ഏൽപ്പിചിട്ട് നീ ഇങ് വാ ”
” ശരി, ഞാൻ ദേ ഇറങ്ങി ” സംഗതി എന്തോ സീരിയസ് ആണെന്ന് തോന്നിയത് കൊണ്ട് ഫോൺ കട്ട് ചെയ്തു ഞാൻ ഇറങ്ങി.