കടുംകെട്ട് 5 [Arrow]

Posted by

” ആരതി ” ഞാൻ അത് പറഞ്ഞപ്പോ നന്ദുവും അച്ചുവും ഒഴികെ എല്ലാരും ഞെട്ടി. അവർക്ക് രണ്ടുപേർക്കും ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ഏകദേശ ഊഹം കിട്ടിയിരിക്കണം.

 

” ആരതി?? ഏത് അന്ന് നിനക്ക് എതിരെ സാക്ഷി പറഞ്ഞ ആ പെണ്ണോ?? അത് വേണ്ട ” അച്ഛൻ ആണ്.

 

അച്ഛൻ അത് പറഞ്ഞപ്പോ ആ മനുഷ്യന്റെ കണ്ണുകൾ ഒന്ന് തിളങ്ങിയത് ഞാൻ ശ്രദ്ധിച്ചു. പുള്ളിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

 

” അപ്പൊ, കാരാഗൃഹ വാസം കഴിഞ്ഞു അല്ലേ, അതിന് കാരണക്കാരി ആയ ഒരു പെണ്ണും ഉണ്ട്. ഇയാൾ ഇപ്പൊ കെട്ടണം എന്ന് പറഞ്ഞത് ആ പെണ്ണിനെ ആണെങ്കിൽ അത് നടത്തി കൊടുക്കാൻ നോക്കുക. എല്ലാം വിധി പോലെയെ വരൂ ” എന്നും പറഞ്ഞു അയാൾ തന്റെ തോൾ സഞ്ചിയിൽ അവിടെ ഇരുന്ന പലകയും മറ്റും എടുത്തു വെച്ച് എഴുന്നേറ്റു. അച്ഛൻ കൊടുത്ത നോട്ടുകളിൽ നിന്ന് ഒരു നൂറുരൂപ നോട്ട് മാത്രം വാങ്ങി എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് ആ മനുഷ്യൻ പുറത്തേക്ക് നടന്നു. എവിടെ ആണെന്ന് വെച്ചാൽ കൊണ്ട് വിടാം എന്ന് അച്ഛൻ പറഞ്ഞെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു.

 

” അല്ല ചേട്ടായി, എന്താണ് ഉദ്ദേശം?? കല്യാണം കഴിക്കുവാണേൽ ആ ചേച്ചിയെ മാത്രേ കെട്ടു എന്ന് പറഞ്ഞത് കൊണ്ട് ഞങ്ങളും അവരും സമ്മതിക്കില്ല, അപ്പൊ കല്യാണം എന്ന കടമ്പയിൽ നിന്ന് ഒഴിയാം എന്നാണോ പ്ലാൻ ചെയ്യുന്നത്. അതോ വേറെ എന്തെങ്കിലും ഹിഡൻ അജണ്ട വല്ലതും ഉണ്ടോ?? ” അദ്ദേഹം പോയതും അച്ചു തന്റെ ചോദ്യങ്ങളുടെ കെട്ട് അഴിച്ചു. ഇത് ഞാൻ സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഇല്ലെകിൽ എന്റെ കയ്യ് വിട്ടു പോവും.

 

” ഹിഡ്ഡൻ അജണ്ട?? അങ്ങനെ വലിയ അജണ്ട ഒന്നും ഇല്ല. ഐ തിങ്ക് ആം ഇൻ ലൗ ”

 

” വാട്ട്‌ ദ…
ചേട്ടായി, ഡോണ്ട് മേക്ക് മി ലാഫ് ” അച്ചു.

 

” അതെന്താ എനിക്ക് പ്രണയിച്ചു കൂടെ?? സത്യം പറയാല്ലോ അന്ന് അവളെ കണ്ടത് മുതൽ എപ്പോഴും അവളുടെ ചിന്തകൾ ആണ് മനസ്സിൽ. ഞാൻ ആദ്യം ഓർത്തത് എന്നെ തല്ലിയത് കൊണ്ട് എനിക്ക് അവളോട്‌ തോന്നുന്ന വെറുപ്പ് ആണ് എന്നാ അല്ലെകിൽ അത് ആണ് കാര്യം എന്ന് ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഹേറ്റർഡ് അല്ല എനിക്ക് അവളോട്‌ തോന്നുന്ന ഫീലിംഗ്സ്, അവളെ കുറിച്ച് ഓർക്കുമ്പോ ഒക്കെ എന്റെ ഹൃദയം വല്ലാതെ മിടിക്കും, മനസ്സിൽ വല്ലാത്ത സന്തോഷം വന്നു നിറയും ചുണ്ടിൽ ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി വിരിയും. ഇതിന് ഒക്കെ കാരണം എന്ത് ആണെന്ന് എനിക്ക് ഉറപ്പ് ഇല്ല. ഞാൻ ഒരു പെണ്ണിനെ കാണുമ്പോ ഇപ്പൊ അവളുമായി ആണ് കമ്പയർ ചെയ്യുന്നത്, കണ്ണ് അവളുടെ പോലെ ആണോ പുഞ്ചിരി അങ്ങനെ ആണോ മുടി അത്രേ ഉണ്ടോ നിറം അവളുടെ പോലെ സ്വർണവർണം ആണോ അങ്ങനെ അങ്ങനെ. പക്ഷെ എനിക്ക് അത് സമ്മതിച്ചു തരാൻ എന്റെ ഈഗോ അനുവദിചില്ല. അത് കൊണ്ട് ആ ഞാൻ അവളോട്‌ റഫ് ആയി പെരുമാറിയത്. പക്ഷെ എപ്പഴോ അതിരു കടന്ന് പോയി. മനഃപൂർവം അല്ല.

അന്ന് എനിക്ക് എതിരെ സാക്ഷി പറഞ്ഞപ്പോ എനിക്ക് അവളോട്‌ ദേഷ്യം ആയിരുന്നു പക്ഷെ മനസ്സ് ശാന്തം ആയപ്പോ എല്ലാം ഇരുത്തി ആലോചിച്ചപ്പോൾ അവൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല ന്ന് എനിക്ക് മനസ്സിലായി. അവളെയും അവൻ ചതിച്ചത് അല്ലേ. അവൾ തന്റെ കൂട്ടുകാരിയെ ദ്രോഹിക്കാൻ ശ്രമിച്ച ഒരാളെ എതിർക്കുക മാത്രം അല്ലേ ചെയ്തുള്ളു…

Leave a Reply

Your email address will not be published. Required fields are marked *