കടുംകെട്ട് 5 [Arrow]

Posted by

അവൾക് പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു ഞാൻ ആ റൂമിന് വെളിയിൽ ഇറങ്ങി. പിന്നീട് എല്ലാം ശടപടേന്ന് ആയിരുന്നു. പെണ്ണിനെ കാണാൻ തറവാട്ടിൽ നിന്ന് മുത്തശ്ശിയും ഇളയച്ഛൻമാരും കുടുംബവും ഒക്കെ വന്നു കല്യാണത്തിന് മുന്നേ ഉള്ള ചടങ്ങുകൾ ഒക്കെ ഗംഭീരമായി തന്നെ നടത്തി. ഇതിന്റെ ഇടക്ക് അച്ചുവിന് പൂർണമായി വിശ്വാസം വരാൻ ആരതിയുടെ കൂടെ ഡേറ്റിംഗ് ഒക്കെ നടന്നു. അവളും ഗംഭീരമായി അഭിനയിച്ചു തള്ളി. അവസാനം രണ്ടു ദിവസം മുൻപ് അവളുടെ കഴുത്തിൽ ഞാൻ താലിയുടെ കടുംകെട്ട് മുറുക്കി. ഇന്ന് നല്ല ഒരു മരുമകൻ ആയി ഞാൻ ഇവളുടെ വീട്ടിൽ ഇരിക്കുന്നു. ഞാൻ എന്റെ വാക്ക് പാലിച്ചു. വീട്ടുകാരുടെ എല്ലാം മുന്നിൽ ഞാൻ അവളെ പൊന്ന് പോലെ നോക്കുന്ന ഭർത്താവ് ആണ്. ഇതെല്ലാം ഒരു അഭിനയം മാത്രം ആണ് അല്ലാതെ ഇവളുടെ അച്ഛൻ പറഞ്ഞത് പോലെ എന്റെ കണ്ണിൽ കണ്ടത് അവളോട്‌ ഉള്ള സ്നേഹം ഒന്നും അല്ല, അങ്ങനെ ആവാൻ ഒരു സാധ്യതയും ഇല്ല. നന്ദു എന്താ പറഞ്ഞത്, എന്റെ ഉള്ളിലെ മഞ്ഞ് ഉരുകിതുടങ്ങി യെന്നോ?? അതിന് ഉരുകാൻ മഞ്ഞ് ഒന്നുമില്ല പാറയാണ് കരിമ്പാറ പോലെ ഉറച്ച പക.

 

പക്ഷെ ഇന്നലെ രാത്രി ഞാൻ ഇതിനും മാത്രം ടെൻഷൻ അടിച്ചത് എന്തിനാണ്?? ഇനി ഇവർ ഒക്കെ പറഞ്ഞത് സത്യം ആണോ?? അല്ല ഒരിക്കലും ഇല്ല ഇവളോട് ഉള്ള എന്റെ പക ഒരിക്കലും ഒടുങ്ങില്ല.

 

” ഇത് ഞാൻ അറിഞ്ഞിരുന്ന, സ്നേഹിച്ചിരുന്ന എന്റെ ചേട്ടായി, എനിക്ക് ഇനി നിങ്ങളെ കാണണ്ട ”

 

” നീ എന്റെ മകൻ ആണെന്ന് പറയാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇനിയും എന്റെ കണ്മുന്നിൽ കണ്ടു പോവരുത്, എന്റെ മകൻ ചത്തു എന്ന് കരുതിക്കോളാം ”

 

അച്ചുവിന്റെയും അച്ഛന്റെയും വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കേട്ടു. കരഞ്ഞു കലങ്ങിയ അച്ചുവിന്റെ മുഖവും അപമാനഭാരത്താൽ താഴ്ന്നു പോയ അച്ഛന്റെ മുഖവും എന്റെ മുന്നിലേക്ക് ഓടി വന്നു.
ഇതിനൊക്കെ കാരണം ആയ അവളുടെ മുഖവും.

 

ഒരു അല്പം മുൻപ് അവരെ ആറിതുടങ്ങിയിരുന്ന പകയുടെ കനൽ എന്നിൽ വീണ്ടും പൂർവാധികം ശക്തിയോടെ ആളി കത്തി.

 

***

 

” ഏട്ടാ ഇത് എന്ത് ആലോചിച്ച് ഇരിക്കുകയാ??, എഴുന്നേറ്റുവാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം ”

 

ആരോ കുലുക്കി വിളിച്ചപ്പോഴാണ് പണ്ടത്തെ ഓർമ്മകളിൽ നിന്ന് തിരികെ വന്നത്, ആതിര എന്റെ കയ്യിൽ പിടിച്ചു വലിക്കുകയാണ്.

 

” ചീ വിടെടി ” പെട്ടന്ന് അത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല. ഞാൻ അവളുടെ കയ്യ് തട്ടി മാറ്റിക്കൊണ്ട് അലറി. ആതു എന്റെ മട്ടും ഭാവവും കണ്ട് പേടിച്ചു പിറകിലേക്ക് ആഞ്ഞു, ഞെട്ടിതരിച്ചു നിന്ന് പോയി.

 

തുടരും

Leave a Reply

Your email address will not be published. Required fields are marked *