ഒരു മേശക്കുചുറ്റുമിരുന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്ന തിരക്കിലാണ് ശംഭുവും സുരയും, കൂടെ ജമാലുമുണ്ട്.പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മാധവനാണ്.”എന്നോട് പറയാതെയുള്ള ഏർപ്പാട് അത്ര നല്ലതാണോ ശംഭു…….?”ഒന്ന് ചിരിച്ചിട്ടാണ് മാധവനത് ചോദിച്ചത്.
“അത് പിന്നെ മാഷെ……..”അവൻ തല ചൊറിഞ്ഞു.
“ചുമ്മാ പറഞ്ഞതാടാ”മാധവനവന്റെ പുറത്ത് തട്ടി.”അടുത്തു കിടന്ന കസേര വലിച്ചിട്ട് മാധവനും അവരോടൊപ്പം ചേർന്നു.”എങ്ങനെ പോകുന്നു ഇരുമ്പേ………ആ ടീച്ചറ് സേഫ് അല്ലെ?”ഒപ്പം സുരയോടുള്ള ചോദ്യവുമെത്തി.
“അവിടെ ഓക്കേ ആണ് മാഷെ.
പിള്ളേർ കാവലിനുണ്ട്.മറ്റു പ്രശ്നങ്ങളൊന്നുമില്ല.”സുര മറുപടി നൽകി.
“ഇനി ഈ പ്രശനങ്ങൾ നീളരുത്.
അതിനുള്ള വഴി നോക്കണം.”തന്റെ തീരുമാനം മാധവനറിയിച്ചു.
“അതാണ് മാഷെ ഞങ്ങളും പറഞ്ഞു കൊണ്ടിരുന്നത്.ഇതിങ്ങനെ നീണ്ടാൽ
പെണ്ണുങ്ങളുടെ കാര്യമല്ലെ…….ഒരു സമാധാനവുമുണ്ടാവില്ല.”ജമാൽ പറഞ്ഞു.
“ഇപ്പോൾ തന്നെ നമ്മളെ ബന്ധിപ്പിക്കുന്ന കുറച്ചു തെളിവുകൾ എസ് ഐക്ക് ലഭിച്ചിട്ടുണ്ട്.ഒട്ടും പ്രതീക്ഷിക്കാതെ നടന്നതുകൊണ്ട്
പറ്റിയതാണത്.അത്ര ചെറിയ സമയം കൊണ്ട് എല്ലാം വെടിപ്പായതുമില്ല.
പക്ഷെ കിട്ടിയ ഫോൺ ഡീറ്റൈൽസും മറ്റു വിവരങ്ങളും വച്ച് ശംഭുവിൽ വരെ അവനെത്തി.കുറുക്കനാണവൻ
അതുകൂടാതെ അവന്റെ പക……….
സൂക്ഷിച്ചേ പറ്റൂ.”
“ശരിയാണ് ഇരുമ്പേ……..ഞാനാണ് അവന്റെ ലക്ഷ്യം.എന്നിലെത്താൻ ലഭിച്ച വഴിയാണ് ഭൈരവൻ,അവൻ വഴി എന്റെ മക്കളിലേക്ക്.പിന്നെ അവന് കാര്യങ്ങൾ എളുപ്പമാവും.”
മാധവൻ കൂട്ടിച്ചേർത്തു.
“തെളിവുകൾ നമ്മുക്ക് അനുകൂലം ആക്കിയെടുക്കണം.ഫോൺ കാൾസ് നമ്മുക്ക് പറഞ്ഞുനിൽക്കാം.പക്ഷെ മറ്റു വിവരങ്ങളോ?കോൺസ്റ്റബിൾ ദാമോദരൻ നമ്മുടെ ആളായത് കൊണ്ട് കാര്യങ്ങളുടെ കിടപ്പുവശം മനസിലായി.അവന് കിട്ടിയ ഡി എൻ എയും വിരലടയാളങ്ങളും നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പും,അത് ഇവിടുത്തെ കുട്ടികളുടെതാണെന്ന് തെളിഞ്ഞാൽ കാര്യങ്ങൾ കൈവിട്ടുപോകും”സുര പറഞ്ഞു.
“അതെ മാഷെ…… അവന് സംശയം ഉണ്ട് ഇവിടുത്തെ കുട്ടികളുടെ പങ്ക്.
പെണ്ണിന്റെ സാന്നിധ്യം അവനറിയാം.
ഒപ്പം നമ്മുടെ ആ സമയത്തുള്ള കാൾ ഹിസ്റ്ററി,ഇരുമ്പിനെ ഹോസ്പിറ്റലിൽ കണ്ടത്,ഇതൊക്കെയാണ് പ്രധാനം.
നമ്മുക്കെതിരെ സാഹചര്യത്തെളിവ് മാത്രമെങ്കിൽ ചേച്ചിമാർക്കെതിരെ
ഉള്ളത്………”ശംഭു മുഴുവനാക്കിയില്ല.
“ശരിയാണ് മാഷേ…..സാഹചര്യങ്ങൾ തമ്മിൽ കൂട്ടിയിണക്കിയാണ് അവൻ ശംഭുവിൽ വരെയെത്തിയത്.വെട്ടു കൊണ്ട് ഭൈരവൻ വീണതെവിടെ എന്നവനറിയണം.കൂടാതെ ആയുധം എവിടെ ഒളിപ്പിച്ചുവെന്നും.ശംഭുവിൽ നിന്ന് അതറിഞ്ഞിരുന്നുവെങ്കിൽ നമ്മൾ ഇന്നിങ്ങനെ ഒത്തുകൂടില്ല.”
ജമാൽ പറഞ്ഞു.