കാര്യമല്ല.ഇവനിത്രയും പറയുമ്പോൾ എനിക്കും തോന്നുന്നു.
അങ്ങനെയൊരാളുണ്ടെങ്കിൽ നമുക്ക് കണ്ടുപിടിക്കണം.
നമ്മുക്കറിയുന്ന എതിരിയെക്കാൾ ശക്തനാവും നമ്മുക്കറിയാത്ത ശത്രു”
സുര ശംഭുവിന്റെ വാദം അംഗീകരിച്ചു കൊണ്ട് പറഞ്ഞു.
അത് ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നി.
“ഒരു സംശയം കൂടി.നീ മുന്നേപറഞ്ഞ വില്ല്യം ആണോ ഈയിടെ മരിച്ചത്.
അതൊരു വാർത്തയായിരുന്നു.”
ജമാൽ വീണ്ടും ചോദിച്ചു.
“അതെ ഇക്ക………..അവൻ തന്നെ.”
“എങ്ങനെ………..?”ആകാംഷയോടെ മാധവൻ തിരക്കി.
“ഏതോ ഒരുത്തൻ ഫ്ലാറ്റിൽ കേറി തീർത്തതാ.അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്നാ കേൾവി.പോലീസ്
ശരിക്കും ഇരുട്ടിൽ തപ്പുവാ”ജമാൽ പറഞ്ഞു.
കേട്ടത് വിശ്വസിക്കാനാവാതെ മാധവനിരിക്കുമ്പോൾ സുരയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നിരുന്നു.
അതുകണ്ട ജമാൽ കാര്യം തിരക്കി.
“വേറൊന്നുമല്ല ബുദ്ധി മുഴുവൻ ഇവന്റെയാ……ഈ വേന്ദ്രന്റെ.ആര് വഴി എങ്ങനെ ഓപ്പറേറ്റ് ചെയ്തു എന്ന് അവനു മാത്രമറിയാം.കൂട്ടു
നിന്ന എന്നോട് പോലും പറഞ്ഞിട്ടില്ല.”
അതുകേട്ട് മാധവന്റെ രോമം എണീറ്റു
വിടർന്ന കണ്ണുകളോടെ അയാൾ ശംഭുവിനെ നോക്കി.”ആരാടാ…….
ആരാ ആള്?ഇത്ര കൃത്യതയോടെ ഫ്ലാറ്റിൽ കയറി കാര്യം നടത്തിയ ധൈര്യശാലി.”
“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മാഷെ,അത് ആരെന്ന് മാത്രം പറയില്ല.ഞങ്ങൾ തമ്മിലുള്ള ഉടമ്പടി അങ്ങനെയാ.
ഏതായാലും ഒരെണ്ണം കുറഞ്ഞു.ഇനി ഗോവിന്ദിന്റെ ഊഴം,അതിന് മുൻപ് അവനിൽ നിന്നും ചിലതറിയാനുണ്ട്.
വരട്ടെ……..നമ്മുക്ക് നോക്കാം.”ശംഭു ഉറച്ച സ്വരത്തിൽ പറഞ്ഞു.
“പണി അറിയുന്നവൻ തന്നെ.ഞങ്ങള് പോലും ഇത്ര ധൈര്യമായി മെയിൻ ഗേറ്റിൽ കൂടി തിരിച്ചുപോരില്ല.ആ സെക്യൂരിറ്റിയുടെ പണി പോയെന്ന് കേട്ടു”സുര പറഞ്ഞു
“നീ ഇത് പറ,സുര നിക്കുമ്പോൾ എന്തിന് മറ്റൊരുവൻ?”മാധവൻ ശംഭുവിനോട് ചോദിച്ചു.
“അവനല്ല മാഷേ………അവൾ.”അത് കേട്ട അവരൊന്ന് ഞെട്ടി.അവൻ ഒരു ചിരിച്ചതെയുള്ളൂ.”പിന്നെ ഇരുമ്പിന്റെ സാന്നിധ്യമില്ലെന്നാരാ പറഞ്ഞെ.പണി ചെയ്തതവളാണ് അത് വൃത്തിയായി ചെയ്തിട്ടുമുണ്ട്.സുരയണ്ണനാ പൊളിക്കാൻ കിടന്ന പഴയ കാറും വ്യാജ നമ്പറുമെല്ലാം
ശരിയാക്കിത്തന്നത്.പക്ഷെ അപ്പോൾ ഞാൻ പറഞ്ഞില്ല,പറഞ്ഞാൽ എന്നെ കേറിക്കളിക്കാൻ സമ്മതിക്കില്ല.