അവളോടൊരു അന്വേഷണം പറയ്. ഈ സുരച്ചേട്ടന് ഇതുപോലെ വല്ല ആവശ്യോം വന്നാൽ സഹായിക്കണം എന്നും പറ.ഈ കൃത്യത്തിൽ കൂടെ നിന്ന് സഹകരിക്കാൻ കഴിയാഞ്ഞ വിഷമവും അറിയിച്ചേക്ക്.”
“പെണ്ണാണെന്നറിഞ്ഞപ്പോൾ അണ്ണന്റെ ആവേശം കണ്ടില്ലേ ശംഭു.”
ജമാൽ കളിയായിട്ട് പറഞ്ഞു.
“ഒന്ന് പോടെ…….നമ്മുടെ മേഖലയിൽ ഇങ്ങനെയൊരാളെക്കുറിച്ചറിഞപ്പോ ഒരിത്,അത്രെയുള്ളൂ.നീ കൂടുതൽ മെനക്കെടുത്താതെ വരുന്നുണ്ടോ.
സമയം വൈകുന്നു.”
അത്യാവശ്യമുള്ളതിനെല്ലാം ഒരു ധാരണ വരുത്തിയശേഷം ഇരുമ്പ് പോകാനിറങ്ങി,ജമാലും.ഗോവിന്ദിനെ ഒന്ന് നിരീക്ഷിക്കാനും ഭൈരവനെ കുറിച്ച്,അവൻ ഇറങ്ങിയശേഷമുള്ള കാര്യങ്ങൾ പ്രത്യേകമന്വേഷിക്കാനും ജമാലിന് ചുമതല
നൽകിയശേഷമാണ് അവർ പിരിഞ്ഞത്.അവർ പോയതും കളപ്പുര പൂട്ടി ശംഭുവും ഇറങ്ങി,കൂടെ മാധവനും.
അവരിറങ്ങുമ്പോൾ ഇരുട്ടിൽ നിന്ന് ഒരു രൂപം വെളിച്ചത്തിലേക്ക് വന്നു.
വീണയായിരുന്നു അത്.അത്താഴം കാലമായിട്ടും ശംഭുവിനെയും മാഷിനെയും കാണാതെ തിരക്കി വന്നതാണവൾ.ആ കണ്ണുകൾ നിറഞ്ഞിരുന്നു.അവരോട് ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞുനടന്നു.
കരഞ്ഞുകൊണ്ട് ഒരോട്ടമായിരുന്നു പിന്നെ.”ഒന്ന് ചെന്ന് നോക്കെടാ”എന്ന് മാധവൻ പറഞ്ഞതും ശംഭു പിറകെ ഓടി.
തറവാട്ടിൽ ചെല്ലുമ്പോൾ ഗായത്രി ഊണ് മേശക്കരികിലുണ്ട്.”എന്താടാ ചേച്ചി കരഞ്ഞുകൊണ്ട് വന്നേ?”
ശംഭുവിനെ കണ്ടതും അവൾ ചോദിച്ചു.
“പറയാം…….എന്നിട്ട് അതെന്തിയെ?”
“മേളിലേക്ക് പോയിട്ടുണ്ട്.പിന്നാലെ അമ്മയും”
“ഞാനൊന്ന് നോക്കട്ടെ.”അതും പറഞ്ഞുകൊണ്ട് ശംഭു മുകളിലേക്ക് കയറി.ചെല്ലുമ്പോൾ വീണ കട്ടിലിൽ കമിഴ്ന്നു കിടപ്പുണ്ട്.സാവിത്രി അവളുടെ നെറുകയിൽ തലോടി കാര്യം തിരക്കുന്നുമുണ്ട്.അവൻ സാവിത്രിയോട് പൊക്കോളാൻ കണ്ണ് കാണിച്ചു.അവർ പോയതും അവൻ അവളുടെ അടുത്തിരുന്നു.പതിയെ അവളുടെ മുടിയിൽ തഴുകി.
“ചേച്ചിപ്പെണ്ണെ…….”അവൻ പതിയെ വിളിച്ചു.
പക്ഷെ വിളി കേൾക്കാതെ അവൾ കൈ തട്ടിമാറ്റി.അവൻ വീണ്ടും അതാവർത്തിച്ചു.അവൾ കൈ തട്ടിമാറ്റിക്കൊണ്ടെയിരുന്നു.അവൻ അതൊന്നും കാര്യമാക്കാതെ അവളുടെ നെറുകയിൽ തലോടി.
പക്ഷെ ഇപ്രാവശ്യം എതിർപ്പൊന്നും ഉണ്ടായില്ല.
“വില്ല്യം……….അവൻ തീർന്നു അല്ലെ?”