അതുകൊണ്ട് തന്നെ ആ വഴിയിലൂടെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.അതുമായി ബന്ധപ്പെട്ട് അവസാനവട്ട ചർച്ചക്കായാണ് രാജീവ് സ്റ്റേഷൻ പരിധിക്ക് പുറത്ത് സ്ഥിതിചെയ്യുന്ന തെങ്ങിൻതോപ്പിലെത്തിയത്.ഒപ്പം പത്രോസും സലീമും ഗോവിന്ദുമുണ്ട്.
തോപ്പിന്റെ മധ്യത്തിലായി ചെറിയൊരു ഷെഡുണ്ട്.തോട്ടം നോക്കുന്നയാൾക്ക് താമസം അവിടെ ആണ്.അതിനുള്ളിലാണ് രാജീവ് തന്റെ സുഹൃത്ത് വരുന്നതും കാത്ത്
പ്രതീക്ഷയോടെയിരിക്കുന്നത്.
അതുവരെയുള്ള പദ്ധതി പ്രകാരം ഗോവിന്ദൻ പറഞ്ഞ സാക്ഷിയെ പെറ്റി കേസിൽ അറസ്റ്റ് ചെയ്യുകയും വിശദമായ ചോദ്യം ചെയ്യലിൽ മുൻപ് മാധവന്റെ വീട്ടിൽ നടത്തിയ ആക്രമണത്തിന്റെ കഥ പുറത്ത് വരികയും ചെയ്തു എന്നാണ് സ്റ്റേഷൻ രേഖകളിലുള്ളത്.രാജീവ് ആ മൊഴിയെ ഭൈരവൻ വധവുമായി ബന്ധിപ്പിച്ചു.ഇനി മാധവന്റെ വീട്ടിലൊരു റെയ്ഡ്,വീണ-ഗായത്രി എന്നിവരുടെ അറസ്റ്റ്,ശേഷം മാധവനെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ വഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഒടുക്കം മർമ്മത്തുള്ള അടിയിൽ മാധവൻ വീഴണം.പിന്നീട് താൻ സ്വപ്നം കണ്ട പോലെ കിട്ടുന്ന പാരിതോഷികങ്ങളും
കയ്യിൽ വന്നുകയറുവാൻ പോകുന്ന പെണ്ണുങ്ങളെ വച്ചനുഭവിക്കാം എന്ന ചിന്തയും കുറച്ചൊന്നുമല്ല അയാളെ ഉന്മത്തനാക്കിയത്.
പക്ഷെ എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ തല മണ്ണിൽക്കിടന്നുരുളും എന്ന് നന്നായറിയുന്നതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു മീറ്റിങ് പോലും.
ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് രാജീവന്റെ ഫോണിലെക്ക് ആ കാൾ വരുന്നത്.
അത് കണ്ടതും ഒരു ചിരിയോടെ അയാളെണീറ്റു വഴിയിലേക്ക് നിന്നു.പിന്നാലെ ഗോവിന്ദും.”എനിക്ക്
ഒരാളോട് കൂടി ചോദിക്കണം എന്ന് പറഞ്ഞിട്ടില്ലെ ഗോവിന്ദ്.അദ്ദേഹമാണ് വരുന്നത്”ദൂരെനിന്നും കാർ വരുന്നത് കണ്ട് രാജീവ് പറഞ്ഞു.
ആ വാഹനം അടുത്തുവരുന്തോറും അവന്റെ ആകാംഷ കൂടിവന്നു.ഒടുവിൽ കാർ വ്യക്തമായി കണ്ടതും ഗോവിന്ദ് അറിയാതെ ഉരുവിട്ടു.
“…..അമ്മാവൻ…..”
അതോടൊപ്പം ഒരുപിടി ചോദ്യങ്ങളും അവന്റെയുള്ളിൽ പൊട്ടിമുളച്ചു.
#####
തുടരും
ആൽബി..