ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Posted by

ഒരുത്തൻ കിടന്നു നിലവിളിക്കുന്നത് കേട്ടു.അത് കാര്യമാക്കാതെ ഞങ്ങൾ വണ്ടിയെടുത്തു.കുറച്ചു മുന്നിലേക്ക് ചെന്നപ്പോൾ അവരുടെ ജീപ്പ് ബ്രേക്ക്‌ ഡൗണായി കിടക്കുന്നത് കണ്ടു.
അവർ ഞങ്ങളെ തടഞ്ഞു.
ഞങ്ങളുടെ വണ്ടിയിലാണ് വെട്ട് കിട്ടിയവനെ
ആശുപത്രിയിലെത്തിച്ചതും.അന്ന് ഒരു സംസാരവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.മൂന്നു നാലു ദിവസം മുൻപ് അതിൽ ഒരുവനെ ബാറിൽ വച്ചുകണ്ടു.അന്ന് സഹായിച്ചതിന്റെ പരിചയമവൻ പുതുക്കി.സമയത്തു കൊണ്ട് ചെന്ന കാരണം അന്ന് വെട്ടുകിട്ടിയിരുന്ന ആള് രക്ഷപെട്ടിരുന്നു,അവന്റെ മച്ചാനോ മറ്റോ ആണ് ബാറിൽ കണ്ട കക്ഷി.അന്ന് അവന്റെ വക ചിലവ്, അതിനിടയിലാണ് ഭൈരവന്റെ കാര്യം പറയുന്നതും എവിടെവച്ചു നടന്നു എന്ന് ഞാനയുന്നതും.സ്ഥലവും ആളെയും മനസിലായെങ്കിലും ഞാൻ അറിയില്ലെന്ന് നടിച്ചു.”

“വീണയുടെ വെട്ടുകൊണ്ട് ഭൈരവൻ വീണു.അവളെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയാണ് ഭൈരവന്റെ കൂട്ടാളികൾ.എന്തോ ഇതുവരെ അത് ഉണ്ടായിട്ടില്ല.”
രാജീവ്‌ ചോദിക്കുന്നതിന് മുന്നേ ഗോവിന്ദ് പറഞ്ഞു.

“ഒന്നു ചോദിക്കട്ടെ…….വളർത്തി വലുതാക്കിയ മാധവന് എതിരെ തിരിയാനുള്ള കാരണം?”

“ഒന്ന് ഞാൻ മുന്നേ പറഞ്ഞത്.രണ്ട്, അടിച്ചിറക്കിയപ്പോൾ കാലണക്ക് ഗതിയില്ലാത്ത അവസ്ഥ.കൂടെ,വേണ്ടി വന്നാൽ തീർത്തുകളയും എന്ന ഭീഷണിയും.അതിനുള്ള സൂചനയായി
എന്റെ കൂട്ടുകാരനെ തീർത്തു.ഇപ്പൊ
അതിന്റെ കേസ് വേറെ നടക്കുന്നു.
കൂടാതെ മാധവന്റെ സ്വത്തിൽ കണ്ണ് നട്ടു വരുത്തിവച്ച ബാധ്യതയിപ്പോൾ കഴുത്തറ്റം വന്നുനിൽക്കുന്നു.ഇതിൽ നിന്നൊക്കെയൊരു രക്ഷ………”

“അപ്പോൾ വളർത്തിയതിന്റെ നന്ദി അങ്ങ് മറന്നു.ഇപ്പൊൾ മാധവൻ തീരെണ്ടത് നിന്റെ ആവശ്യംകൂടിയാണ് ഒപ്പം സ്വയം രക്ഷിക്കുകയും വേണം.അതല്ലേ നിന്റെ ആവശ്യം?”

“എക്സാക്ട്ലി”

ഒന്ന് ആലോചിച്ചശേഷം രാജീവ്‌ ഗോവിന്ദിന് നേരെ കൈ നീട്ടി.വന്ന കാര്യം നടന്ന സന്തോഷത്തിൽ ഗോവിന്ദ് ഹസ്തദാനം സ്വീകരിച്ചു.
ഇതിനൊക്കെ സാക്ഷിയായി സലിമും.

“എന്നിട്ട് അവൻ…… ആ വിറ്റ്നസ് എവിടെയുണ്ട് ഗോവിന്ദ്?”

“പറയാം സർ…….ഒരു സമവായത്തില് എത്തിയതല്ലെയുള്ളൂ.സമയം വരുമ്പോൾ അവൻ മുന്നിലുണ്ടാവും.”

“കൂടെ നിക്കുന്നവനെ രാജീവ്‌ കൈ വിടില്ല.”

“..മ്മ്മ്മ്മ്..”ഗോവിന്ദനൊന്ന് മൂളി.

“ഒന്ന് ചോദിക്കട്ടെ…അന്ന് ഇതൊക്കെ

Leave a Reply

Your email address will not be published. Required fields are marked *