ഉണ്ടായിരുന്നു,
വീടുവിട്ടിറങ്ങിയിരുന്നില്ല എന്നുമാത്രം.
അതുകൊണ്ടാണ് ഒരു പകല് കൊണ്ട് അവിടം പഴയപടിയായെന്ന കാര്യം എനിക്ക് മനസിലാക്കാൻ സാധിച്ചതും
അവിടെ ഒന്ന് ചികഞ്ഞാൽ ചിലപ്പോൾ വല്ല തുമ്പും കിട്ടിയേക്കും”
“സാധ്യതയില്ല ഗോവിന്ദ്.ഇത്രയും ദിവസം കഴിഞ്ഞില്ലേ?”സലിം പറഞ്ഞു
“അങ്ങനെ തള്ളിക്കളയണ്ട അളിയാ.
എന്തെങ്കിലും കിട്ടാതിരിക്കില്ല.അത്ര കുറഞ്ഞ സമയത്തിനുള്ളിൽ അവർ അത് പഴയപടിയാക്കിയെങ്കിൽ
അവർ ശ്രദ്ധിക്കാതെ വിട്ട എന്തെലും കിട്ടാതിരിക്കില്ല.വഴിയെ ആലോചിച്ചു വേണ്ടത് ചെയ്യാം” അതിലെ സാധ്യത മുന്നിൽക്കണ്ട രാജീവ് പറഞ്ഞു.
“ഒന്നുറപ്പ്…..അവർക്ക് സുരയുടെ സഹായം ലഭിച്ചിരിക്കണം.”ഗോവിന്ദ്
പറഞ്ഞു.
“യു മീൻ ഇരുമ്പൻ സുര……?”രാജീവ് ചോദിച്ചു.
“യെസ്…….അവൻ തന്നെ.മാധവന്റെ
ചാവേറാണവൻ.അന്നത്തെ രാത്രിക്ക് ശേഷം വീട്ടിലെത്തിയെങ്കിലും
അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന രീതിയിലായിരുന്നു വീടിന്റെ കിടപ്പും മറ്റുള്ളവരുടെ പെരുമാറ്റവും.
ഒന്നിനും കഴിഞ്ഞില്ല എങ്കിലും എന്റെ മേൽ സംശയം വരാതെയിരിക്കാൻ കൂടുതൽ ചോദിച്ചതുമില്ല.പിന്നീടാണ്
മാധവനുമായുള്ള ബന്ധം കൂടുതൽ
വഷളാവുന്നതും ഞാൻ അവിടം വിടുന്നതും.”
“ഓക്കേ………വഴിമുട്ടിനിന്ന എനിക്ക് ഒരു പിടിവള്ളിയാണിത്.”
“പിടിച്ചു കേറുമ്പോൾ എന്നെയും ഒന്ന് ഓർക്കുക.ഞാൻ മുന്നേ പറഞ്ഞത് പോലെ ഉപകാരമെയുണ്ടാകൂ.”
ഗോവിന്ദ് അതിനോട് ചേർത്തു പറഞ്ഞു.
“അല്ല ഇനി എങ്ങനാ കാര്യങ്ങൾ?”
സലിം ചോദിച്ചു.
“ആലോചിക്കട്ടെ അളിയാ.തത്കാലം എനിക്ക് നേരിട്ട് ഇറങ്ങാൻ പറ്റില്ല. പത്രോസും അളിയനും കൂടിവേണം അധികാരമുപയോഗിച്ചുള്ള നീക്കങ്ങൾക്ക് മുന്നിൽ നിൽക്കാൻ.
അതിനു മുന്നേ ഒരാളോട് കൂടെ ഒന്ന് ചോദിക്കണം.”
“അതാരാണ് സർ……..അത്ര വലിയ ആള്.സാറിനുപോലും ചോദിക്കെണ്ടി വരുന്ന വ്യക്തിത്വം?”