“അപ്പൊ മോനെ തുടങ്ങുവല്ലേ?”ആ
ചോദ്യത്തിന് മുന്നിൽ നിസ്സഹായനായി അവളെയൊന്ന് നോക്കി.പക്ഷെ അത് വകവക്കാതെ ഒരു ചെറുചിരിയോടെ തുടങ്ങിക്കൊ എന്നവൾ കൈകാട്ടി.വേറെ വഴിയില്ല എന്ന് മനസിലാക്കിയ അവൻ ശയന പ്രദക്ഷിണം ആരംഭിച്ചു.ഇരുപത്തി അഞ്ചുവരെ അവൻ കൃത്യമായിട്ട് എണ്ണി.ശേഷം അത് വൃത്തിയായി തെറ്റി.
“ഇനി ഏത്രയെണ്ണം കൂടിയുണ്ട് ചേച്ചി? ഉരുണ്ടുരുണ്ട് മനുഷ്യന്റെ പുറം വേദനിച്ചുതുടങ്ങി”
“മുടക്ക് പറയാതെ ചെയ്യങ്ങോട്ട്.ഇനീം ഉണ്ട്…….നൂറ്റിയൊന്ന് ചുറ്റാ നേർന്നത്”
അവനെ ശാസിച്ചുകൊണ്ട് വീണ പറഞ്ഞു.
തങ്ങളെ ശ്രദ്ധിക്കുന്നവരെ ഗൗനിക്കാതെ,തങ്ങളുടെ കാര്യങ്ങളും നടത്തി നടയിറങ്ങുമ്പോൾ അവളവന്റെ എളിയിലൊന്നു പിച്ചി.
“ഇതെന്തിനാ?….കൊണ്ടേ ഉരുട്ടിയതും പോരാ.”അവൻ എരിവ് വലിച്ചുകൊണ്ട് പറഞ്ഞു.
“ഏത്ര വട്ടം പറഞ്ഞു ഈ ചേച്ചി വിളി നിർത്താൻ?ഇത് അതിനാ.”
“ഹോ……..ഇതിന്റെ ഒരു കാര്യം.
നാട്ടുകാര് മൊത്തം നമ്മളെ നോക്കി അടക്കം പറയുവാരുന്നു.അതിന്റെ കൂടെ ഇനി പേരും കൂടെ വിളിച്ചാൽ പൂർത്തിയാവും”കാറിന്റെ ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നുകൊണ്ട് അവൻ പറഞ്ഞു.
“എന്തായാലും നാട്ടുകാരെ അറിയിക്കണം.അല്ലേൽ അവരറിയും
അതിന്റെ തുടക്കമായിട്ട് കണ്ടാമതി.
ഇനിയും ഇതുപോലെ പലതും നേരിടേണ്ടി വരും.അതുകൊണ്ട്
കൂടുതൽ ചിന്തിച്ചു തല പുണ്ണാക്കാതെ വണ്ടിയെടുക്ക്.”
അവനൊപ്പം മുൻനിരയിലിരുന്ന് ഒരുപദേശം പോലെ പാതി കളിയായി അവളത് പറഞ്ഞപ്പോഴാണ് അവനും അതേക്കുറിച്ചു ചിന്തിച്ചത്.
വരുന്നിടത്തുവച്ച് കാണാം എന്ന് മനസ്സിലുറപ്പിച്ച ശംഭു വണ്ടി സ്റ്റാർട്ട് ചെയ്തു.
*****
“അമ്മെ…..ഒന്ന് വേഗം വന്നേ.എനിക്ക് ഇതൊന്നും കാണാൻ വയ്യേ”ഉമ്മറത്ത്
കട്ടനും ഊതിക്കുടിച്ചുകൊണ്ട് പതിവ് പോലെ പത്രം വായിക്കുകയായിരുന്ന ഗായത്രി അലറിവിളിച്ചു.
അടുക്കളയിൽ ദോശ മറിച്ചിടുന്ന തിരക്കിലായിരുന്ന സാവിത്രിയുടെ ശ്രദ്ധയൊന്ന് തെറ്റി.”ഇ കോപ്പ് പെണ്ണ്,