ബാംഗ്ലൂർ എന്ന നാട് നിനക്ക് മാത്രം അറിയാവുന്ന എന്തോ ആണെന്നോ…??? എനിക്ക് ഇത്തിരി പരിചയക്കുറവുണ്ട്, എന്ന് കരുതി
ഞാൻ വെറും മക്കാണെന്ന് നീ കരുതരുത്…
അത് കൊള്ളാം,.. എങ്ങനെ ഒപ്പിച്ചു…??
അതിനിടെ, ഉച്ചയ്ക്ക് നിങ്ങളുടെ സെർവെന്റ് സുജാതയുടെ കെട്ട്യോൻ ഇവിടെ വന്നിരുന്നു. പുള്ളി നല്ല വെള്ളത്തിലായിരുന്നു….
എന്നോട് ഒരു ക്വാട്ടറിനുള്ള കാശ് ചോദിച്ചു, ശരി… എനിക്ക് ഒരു കേയ്സ് ബിയർ വേണം, വാങ്ങിച്ചു കൊണ്ട് വരാമോന്ന് ചോദിച്ചു….
സംഗതി സിമ്പിൾ. കാര്യം നടന്നാപ്പോരേ… ഞാൻ അവന് ഒരു ഹാഫിന്റെ കാശും ചിലവും കൊടുത്തു.
സാധനം ഫ്രിജിലുണ്ട്.
വൗ… സത്യം… സത്യം… നീ ആള് ഒരു സംഭവം തന്നെയാണ്…
അപ്പൊ എന്നെ ഇത്രയും നേരം കളിയാക്കിയതിന് സോറി പറ…
ഓ… ഡിയർ… അയാം സോ സോറി ടാ… നീ എന്റെ പുന്നാര, മച്ചാനല്ലേ ടാ….
ആ… ആ… മതി മതി ഐസ് വച്ചത്, എനിക്ക് ജലദോഷം പിടിക്കും…
അങ്ങനെ, അന്ന് ഇരുട്ടിയപ്പോൾ രാത്രി ഒരു ഏഴ്, ഏഴര മണിയോടെ ഞങ്ങൾ ഇരുവരും, അവളുടെ വീട്ടിന്റെ ടെറസ്സിൽ ഒരു മൂലയിൽ വളരെ പ്രൈവറ്റ് എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് ഇരുന്ന് ഞങ്ങൾ രണ്ടു കുപ്പിവീതം ബീയർ കഴിച്ചു….
ചിക്കന്റെ രണ്ടു വെറൈറ്റി എടുത്ത് ടച്ചിങ്ക്സ് ആക്കി…
ആന്റീ ഓവറാവരുത് കേട്ടോ…
നീ പോടാ… ഈ രണ്ടു കുപ്പി ബിയർ കഴിച്ച് ഓവറായാൽ അങ്ങ് ആവട്ടെ… എന്താ…??
എടാ ഞാൻ അങ്ങനെ ഓവറാവില്ല…!!