“അതിനുള്ള ദേഷ്യം ആണ് അവൻ എന്നോട് കാണിച്ചത്.”..
“എന്തോന്ന് കുടിക്കുന്ന ബിയറിൽ വിഷം കലർത്തി ആണോ വൈരാഗ്യം തീർക്കുന്നത്…???”
“അതിന് അവൻ വിഷമല്ലല്ലോ ചേർത്തത്..??”
“എന്താ അത് പോരെ ഒരു പെണ്ണിനെ വട്ടാക്കി ബോധം കെടുത്തി ഉറക്കാൻ..??”
“ഹും… അതൊക്കെ അങ്ങനെ തന്നെയാടാ… ഇവിടെത്തെ ഫ്രണ്ട്ഷിപ് എന്ന് വച്ചാൽ ഇങ്ങനെയൊക്കെ തന്നെയാണ്.”
“ആരെങ്കിലും, ആർക്കെങ്കിലും പാരകൾ സൃഷ്ടിക്കലാണ്, സൗഹാർദ്ദം… അങ്ങനെയും ചിലരുണ്ട്.”..
“ജീവൻ തന്ന് സ്നേഹിക്കുന്ന സുഹൃത്തുക്കലുമുണ്ട്.”..
“എന്നിട്ട്, ഇന്നലെത്തെ കാര്യങ്ങൾ വല്ലതും, ഓർമയിൽ ഉണ്ടോ ആവോ..??
“മ്മ്… പിന്നെയെന്താ, ഓർമ്മയില്ലാതെ”….??
“എന്നാപ്പിന്നെ പറഞ്ഞേ ഇവിടെ എങ്ങനെയാണ് എത്തിയതെന്ന്”…
“ഹ… അതിന് നീ എന്റെ കൂടെ സ്‌കൂട്ടറിൽ ഉണ്ടായിരുന്നില്ലേ ടാ??”