എന്താ…ഒരു മൂഡ് ഔട്ട്.. ക്ഷീണമുണ്ടോ…??
മ്മ്മം…. തലവേദനയും ഉണ്ട്…
എന്നാ ഒരു ടാബ്ലറ്റ് എടുത്ത് കഴിക്കരുതോ…??
മ്മ്മ്… കഴിച്ചു… വലിയ വ്യത്യാസമില്ല… !!
എന്നാപ്പിന്നെ… ഒരു ലാർജ് കട്ടക്ക് പിടിപ്പീര്,… ! പത്തു മിനിറ്റ് കൊണ്ട് ഒക്കെ ശരിയാകും… !!!
നീ പോടാ… പട്ടി… !!
എടീ… ആന്റീ എന്റെ പ്രായത്തിനെ യെങ്കിലും ബഹുമാനിക്കെടീ… !! ഒരു നല്ല കാര്യം പറഞ്ഞാൽ പട്ടി വിളി കേൾക്കണം…
പിന്നെ… നീ ആര് എന്റെ അപ്പൂപ്പനാ… ഒന്ന് പോടാപ്പാ..
ശരി… അതൊക്കെ പോട്ടെ… ഇന്നെന്താ ലഞ്ചിന്..?? ബിരിയാണിയാ…?? ഞാൻ ചോദിച്ചു.
ആനമുട്ട… റോസ്റ്റ്…!! എന്താ കഴിക്കില്ലേ…???
ഓ… ഇത് തിന്നാനായിട്ട് എനിക്ക് ഈ ബാംഗ്‌ളുർക്ക് വരെ വരേണ്ട ആവശ്യമുണ്ടായിരുന്നില്ല.
പിന്നെ എന്താ വേണ്ടത്…??
വല്ല ഇറച്ചിയോ, മീനോ…
എന്താ വേണ്ടതെന്നു പറയരുതോ…?
ചിക്കനൊന്നുമില്ലേ…??
ചിക്കൻ… നിനക്ക് പോയി കൊണ്ടുവരാൻ പറ്റുമോ…??? എങ്കി ചിക്കന്റെ ഐറ്റം ഏതെന്നു പറഞ്ഞാൽ ഉണ്ടാക്കി തരാം.
ഹോ… എന്നെ തന്നെ വേണം പരീക്ഷണവസ്തുവാക്കാൻ. മം ശരി… പോകാം.
എന്നാ, തിരികെ വരുമ്പോൾ ആ സൂപ്പർ മാർക്കറ്റിൽ പോയി ഒരു അഞ്ചാറ് ഐറ്റം സാധനങ്ങൾ കൂടി വാങ്ങിച്ചു കൊണ്ടുവരാമോ….??
യാ… ദാറ്റ് സ് നോട് എ പ്രോബ്ലം… ബട്ട് ഹൌ ക്യാൻ ഐ ക്യാരി ഇറ്റ് ആൻഡ് റൈഡ് ദി ടു വീലർ…???
ഐആം ഹെല്പ് ലെസ്സ്… നോട്ട് ഓൺ എ ഗുഡ് മൂഡ്…
ടേക് ഹേർ വിത്ത് യു… ദാറ്റ് സ് മച്ച് ബെറ്റർ.