അങ്ങനെ പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം സീരിയസായി എന്റെ മുഖത്തു നോക്കി…
“ഛേ… ഒന്നും പോടാ… !! വെറുതെ”….!!
“എന്തോന്ന് പോടാ…?? എന്തോന്ന് വെറുതെ”….
“ആ ജോൺസന്റെ കൂടെ ഉണ്ടായിരുന്ന നാലഞ്ച് കഴുകന്മാർ നിന്നെ വട്ടമിട്ടു പറക്കുന്നത് കണ്ടത് കൊണ്ടാണ് എത്രയും പെട്ടെന്ന്, അവിടെ നിന്ന് നിന്നെയും കൊണ്ട് ഞാൻ രക്ഷപ്പെട്ടത്”.
“അതിൽ ഒരുവൻ എന്നോട് കോർക്കാൻ വന്നിരുന്നു. എന്നിട്ടും ഞാൻ ഒട്ടും കുലുങ്ങാതെ ധൈര്യമായി പിടിച്ചു നിന്നു”…
“അതിനിടെ ആ ചെകുത്താന്മാരിൽ നിന്നും ഞാൻ നിന്നെയും കൊണ്ട് നൈസായി രക്ഷപ്പെട്ടു… എന്നാലും പറഞ്ഞാ ഒരു അനുസരണയുണ്ടോ,… അതുമില്ല”…
“വീട്ടി പോകാമെന്നു പറഞ്ഞിട്ടു പുറത്തേക്ക് കൂട്ടി കൊണ്ടുവന്നിട്ടും, എന്തൊക്കെയോ പറഞ്ഞ് വീണ്ടും വീണ്ടും നീ അവന്മാരുടെ കൂട്ടത്തിൽ തന്നെ പോകുന്നത് കണ്ടപ്പോഴാണ്, എനിക്ക് ദേഷ്യം സഹിക്കാൻ പറ്റാഞ്ഞത്”…
“നിന്റെ ചെകിട്ടത്തിട്ട് ഞാൻ ഒന്നു പൊട്ടിച്ചപ്പോ എല്ലാ വളരെ പെട്ടെന്ന് നേരെയായി”…
“കാര്യങ്ങൾക്കൊക്കെ ഒരിത്തിരി മയം വന്നതും നേരെ ആയതും ഒക്കെ ആ ഒരു രംഗം കഴിഞ്ഞപ്പോഴാണ്”…
“ആ ജോൺസണും കൂടി നന്നായി ഒന്ന് പൊട്ടിക്കണമെന്നു കരുതിയതാ ഞാൻ. പക്ഷെ എന്റെ കൈക്ക് അവനെ കിട്ടിയില്ല”…
“എന്നിട്ട് കൊടുക്കാമായിരുന്നില്ലേ ഒന്ന്..”.
“അതേ… അതേ അവന്മാരുടെ കൂട്ടത്തിലെ ഒരുത്തനിട്ടു, ഒരു സ്ട്രോങ്ങ് ചവിട്ടു കൊടുത്തിട്ടാണ് അവരുടെ ഇടയിൽ നിന്ന് നിന്നെയും കൊണ്ട് ഞാൻ രക്ഷപ്പെട്ടത്.” “അതിന്റെ പാട് എനിക്കും ദൈവത്തിനും മാത്രമേ അറിയാവൂ”…