“അവരിലൊരുത്തന്റെ ഒരു ഇടി കിട്ടിയാൽ ഞാൻ പപ്പടം പോലെ പൊടിയും, അപ്പഴാ അവളുടെ ഒരു വീരവാദം”…
“എന്തു ചെയ്യാനും മടിയില്ലാത്തവരാണ് അവർ എനിക്കറിയാം”…
“പക്ഷെ എനിക്ക് നിന്റെ അങ്കിൾ വഴിയാണ് ഇവരെയൊക്കെ പരിചയം”.
“പുള്ളിക്ക്,…അവരുമായി പഠിക്കുന്ന കാലം തൊട്ടേയുള്ള വെറും ഫ്രണ്ട്ഷിപ്പ് മാത്രമേയുള്ളൂ പുള്ളിക്ക്.”..
“ഇടയ്ക്കിടെ ഞങ്ങൾ രണ്ടുപേരും ഇതുപോലെ ബിയർ പബ്ബിൽ പോകാറുള്ളപ്പോൾ അവിടെ വച്ച് ഞാനായിട്ട് കമ്പനിയായി എന്ന് മാത്രം”…
“എന്ന് വച്ച് അവർ വച്ചുനീട്ടിയ ബിയർ വാങ്ങി കുടിക്കണമെന്നുണ്ടോ”…??
“പുള്ളിക്ക് അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ വലിയ നിർബന്ധമാണ്… ഞാൻ അവരുമായി മിണ്ടിയില്ല,.. ചിരിച്ചില്ല… എന്നൊക്കെ കണ്ടാൽ വലിയ ദേഷ്യമാണ്… അല്ലാതെ എനിക്ക് അവരുമായി വലിയ സീനൊന്നുമില്ല”…
“സീനൊന്നുമില്ലങ്കിലും, ഇന്നലെ നല്ലൊരു സീനായേനെ… എന്തൊക്ക ആയാലും, ശരി… പറയുന്നത് കൊണ്ടൊന്നും തോന്നരുത്”…
“നിന്റെ ജേക്കബ് ആളത്ര ശരിയല്ല”
“അതൊക്ക വിട്… പുള്ളി എപ്പോഴും അങ്ങനെയാ”…
“എന്തായാലും താങ്ക്സ് ടാ… യു ആർ ഗ്രേറ്റ്”…
“ഗ്രാൻപ്പ് പറഞ്ഞത് ശരിതന്നെയാണല്ലേ.. !! ഞാൻ വിചാരിച്ചു ചുമ്മാ അടിച്ചു വിട്ടതാണെന്ന്..!!”
“ഗ്രാൻപ്പ് എന്ത് പറഞ്ഞു…?”
“നിന്നെപ്പോലൊരു പൗരുഷമുള്ള ആണിന്റെ കൂടെ ഏത് നട്ടപ്പാതിരക്കും എവിടെയും ധൈര്യമായി പെൺകുട്ടികൾക്ക് പോകാമെന്നു നിന്റെ ഗ്രാൻപ്പയാടാ എന്നോട് പറഞ്ഞത് അതുകൊണ്ടല്ലേ ഞാൻ മനസ്സ് കൊണ്ട് ഇത്ര ഫ്രീ”….