സാധനങ്ങൾ എടുത്ത് പെറുക്കി ബാസ്ക്കറ്റിൽ ഇടുമ്പോൾ പിന്നിൽ നിന്നും ഒരു കിളി നാദം കേട്ടു….
എസ്ക്യൂസ് മീ പ്ലീസ്…
ഞാൻ തിരിഞ്ഞു നോക്കി…
ഒരു കറുത്ത സ്ട്രെച്ച് പാന്റ്, ഐവറി ടീഷർട്ട് ധാരിച്ച ഒരു അടിപൊളി തരുണീമണി എന്റെ തൊട്ടു പുറകിൽ നിൽക്കുന്നത് ഞാൻ നേരത്തെ ശ്രദ്ധിച്ചിരുന്നു.
ഹലോ… അതെ… എനിക്ക് കൈയെത്താത്തതു കൊണ്ടാണ് കേട്ടോ… ബുദ്ധിമുട്ടാവില്ലങ്കിൽ…. ആ മുകളിലെ തട്ടിലുള്ള ഹോർലിക്സ് ബോട്ടിൽ ഒന്ന് എടുത്തു തരാമോ പ്ലീസ്…???
ഓ.. ഷുവർ… വൈ നോട്…? ഞാൻ പെട്ടെന്ന് ആ റാക്കിലേക്ക് കൈയെത്തിച്ച് ഹോർലിക്സ് ബോട്ടിൽ എടുത്തു…
പക്ഷെ… ആ “”എസ്ക്യൂസ് മീ പ്ലീസ്””… വിളിയിൽ ആ സ്വരം എന്റെ മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ പരിചിതം…
എന്റെ, ബോധമണ്ഡലത്തിൽ എപ്പോഴോ സൂക്ഷിച്ചിരുന്ന കിളി നാദം…..
ഞാൻ പെട്ടെന്ന് തിരിഞ്ഞു ആ വ്യക്തിയെ നോക്കി….. പരിചയമുള്ള മുഖം, പരിചിത ഭാവം… എന്റെ കണ്ണുകളിലേക്ക് പെട്ടെന്ന് ആഴ്ന്നിറങ്ങിയ അവളുടെ നോട്ടം….!!!
ഹലോ……!!
ഹായ്….!!
എന്നെ മനസ്സിലായോ….??
ഇല്ല… അതേ… പക്ഷെ….?? എവിടെയോ.. !!
എന്റെ ചോദ്യം കേട്ട്, ആ മിഴികളും എന്നിൽ ഉടക്കി നിന്നു….!!
ഇത്ര വേഗം മറന്നു പോയോ…???
അ… അതേ… ഇല്ല… മറന്നിട്ടില്ല…!!
“കഴിഞ്ഞ ദിവസം ബാംഗ്ളൂർ ബസ്സിൽ”….. എന്റെ സഹയാത്രികയായിരുന്നു ഇയാൾ….!! ഓർക്കുന്നില്ലേ….!!
ഞാൻ പറഞ്ഞത് കേട്ടയുടൻ ആദ്യം ആ ചിരിയിൽ ഒരു വിളർച്ചയുണ്ടായിരുന്നു…