ഓ..ഓ..ഓ…. യെസ്… അയാം സോറി കേട്ടോ… പെട്ടെന്ന് കണ്ടിട്ട് മനസ്സിലായില്ല.
പിന്നെ ഞാൻ നിങ്ങളുടെ മുഖവും ശ്രദ്ധിച്ചില്ല… അതാണ്.. അയാം എക്സ്ട്രീംലി സോറി…!!
പെട്ടെന്ന്, ചുറ്റുപാടും ഒന്ന് നോക്കി, അവൾ എന്റെ അടുത്ത് നിന്ന് അൽപ്പം വിട്ടു മാറി നിന്നു….!
ആ തിളങ്ങുന്ന, വെളുത്തു തുടുത്തു സ്വർണ്ണ നിറമുള്ള മുഖം, എന്നെ കണ്ടപ്പോൾ അൽപ്പം കൂടി ചുവന്നു തുടുത്തു…
ഇളം തവിട്ടു നിറമുള്ള കണ്ണുകൾക്ക് മീതെ വളഞ്ഞു നീണ്ട കൺപീലികൾ അവയ്ക്ക് കാന്തി കൂട്ടി..
അൽപ്പം വെളുക്കെ ചിരിച്ചപ്പോൾ ആ തുടുത്ത കവിളുകൾ റോസ് നിറമോടെ മിനുസമാർന്നു തിളങ്ങി.
രണ്ട് കൊച്ചു മുഖകുരുക്കൾ കവിളിത്ത് ചുവന്നു നിൽക്കുന്നത് ആ വദനത്തിന്റെ ഭംഗി കൂട്ടി…
റോസ് നിറത്തിലുള്ള ചുണ്ടുകൾ വിടർത്തി അവൾ ഹൃദ്യമായി ചിരി തൂകിയപ്പോൾ, ആ തൂ വെള്ളനിര ഒതുക്കമുള്ള പല്ലുകൾക്കിടയിൽ ഇരു വശങ്ങളിൽ അൽപ്പം മാത്രം തള്ളി നിൽക്കുന്ന അവളുടെ കോമ്പല്ലുകൾ, ആ പുഞ്ചിരിയെ എന്തെന്നില്ലാത്ത ഭംഗി കൂട്ടി…..
ആ സുന്ദരമായ മുഖത്ത് നോക്കി രണ്ടു നിമിഷത്തേക്ക് പരിസരം പോലും മറന്ന് ഞാൻ നിന്ന ഞാൻ
പെട്ടെന്ന് സ്വബോധത്തിലേക്ക് തിരിച്ചെത്തി….
ഓ മൈ ഗോഡ്… വാട്ട് എ സർപ്രൈസ്…. !!!??
“ഓ… മൈ ഗോഡ്… എന്റെ സുന്ദരി”…. ഞാൻ അറിയാതെ വാ വിട്ടു പോയി.
“സുന്ദരിയോ…?? അതാരാ…?? ”
ഇയാളെ ഞാൻ അങ്ങനെയാണ് വിളിച്ചിരുന്നത്…
അതിന് എന്റെ പേര് അങ്ങനെ അല്ലല്ലോ…!!
അല്ലന്നറിയാം… ചോദിച്ചിട്ട്, പറഞ്ഞതുമില്ലല്ലോ…!!
ആ പിന്നെ… എന്താ ഇവിടെ…..??
ഞാൻ ഇത്തിരി സാധനങ്ങൾ വാങ്ങിക്കാൻ വന്നതാണ്… !!