“അത്തരമൊരു കാര്യം ചെയ്യാനുംവേണ്ടി എന്ത് ഭ്രാന്തആണ് നിങ്ങൾക്ക് പിടിച്ചത്
“ഒരു പ്രേത്യേകസാഹചര്യത്തിൽ ഇത് ഏറ്റവും മികച്ച നടപടിയാണെന്ന് എനിക്കുതോന്നി പിന്നെ എല്ലാരേം കൂടെ ഒന്ന് കാണാല്ലോ .”
അയാൾ തലയിൽ കൈ വച്ചുകൊണ്ട് പ്രകോപിതനായി ചുറ്റിക്കറങ്ങാൻ തുടങ്ങി.
“ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ?”
അദ്ദേഹം ആവശ്യപ്പെട്ടു. “ഈ മുറിയിൽ , നടക്കുന്നത് ?”
“വെൽ ,” ഞാൻ ഉത്തരം പറഞ്ഞു. “ഞാൻ കണ്ടത് വെച് നോക്കിയാണെങ്കിൽ , മിക്കപ്പോഴും ഒന്നുമില്ല.”
“ഒന്നുമില്ല !? ഒന്നുമില്ല !? നിങ്ങൾ ഇത്രയൊക്കെ നേരിട്ടതിന് ശേഷം എങ്ങനെ ഇങ്ങനൊക്കെ പറയാൻ കഴിയും? ചോദ്യം ചെയ്യൽ, വാക്കാലുള്ള ദുരുപയോഗം,മാനസിക പീഡനം , ശാരീരിക അതിക്രമത്തിന്റെ എക്കാലത്തെയും വലിയ ഭീഷണി എന്നിവ അതും 3 മണിക്കൂറിൽ കൂടുതൽ , … ഇതിന്റെയൊക്കെ നിങ്ങൾ ഒന്നുമില്ലെന്നാണോ വിളിക്കുന്നേ !”
“എന്നാൽ ഇവിടെ നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ,” ഞാൻ പറഞ്ഞു.
“പിന്നെ എനിക്ക് ഒരു ബാർ ചോക്ലേറ്റ് തരാനും നിങ്ങൾ ദയ കാണിച്ചു.”
അയാൾ നിശ്ചലനായി നിന്നു,കുറച്ചു നിമിഷങ്ങൾ എന്നെ തുറിച്ചുനോക്കി, മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു……
അയാൾ തിരിച്ചെത്തിയപ്പോൾ ഷർട്ട് മാറ്റിയതായി ഞാൻ ശ്രദ്ധിച്ചു. പുതിയത് ഇസ്തിരിയിട്ടതും ശോഭയുള്ളതും വെളുത്തതുമായിരുന്നു, ഒപ്പം അദ്ദേഹത്തിന്റെ കോളറിന്റെ മധ്യഭാഗത്ത് ടൈ കെട്ടുകയും ചെയ്തു. കഠിനമായി അമർത്തിയ ജാക്കറ്റും അദ്ദേഹം ധരിച്ചിരുന്നു. ആൾമോസ്റ് പുതിയ ഒരാളെപ്പോലെ , ഇത്രയും നേരത്തെ പരിചയമില്ലെങ്കിൽ ഞാൻ പോലും സംശയിച്ചേനെ..
“നേരത്തെ സംഭവിച്ചതിൽ ഖേദിക്കുന്നു,”
അദ്ദേഹം പറഞ്ഞു, എന്റെ എതിർവശത്ത് ഇരുന്നു.
“സ്റ്റാഫ് ക്ഷാമം.”
“മ്മ് എനിക്കും അങ്ങനെ തോന്നി ,” ഞാൻ പറഞ്ഞു.
“നിങ്ങൾ ആണല്ലേ ഈ Good Cop (നല്ല പൊലീസുകാരനായി അഭിനയിക്കുന്നയാൾ ) ,
അല്ലേ? ” ഞാൻ പുഞ്ചിരിച്ചു
കൈയ്‌വീശി എന്റെ മുഖത്തോറ്റ അടി
“സൈലെൻസ് !” അവൻ കുരച്ചു. “ചോദ്യങ്ങളൊക്കെ ഞങ്ങൾ ചോതിക്കും !”
———————————————————————————————————————————————————————————————————————————————————-
WRITER’S POV
“സൈലെൻസ് .. ഞങ്ങൾ ചോദ്യം ചോദിക്കും ..”
അടിയുടെ ആഘാതത്തിൽ കസേരേന്ന് അവൻ തെറിച്ചു വീണു …
പതിയെ എണീറ്റു വീണ്ടും കസേരയിൽ ഇരിപ്പുറപ്പിച്ചു . ക്രുദ്രമായ