സിന്ദൂരരേഖ 9
Sindhura Rekha Part 9 | Author : Ajith Krishna | Previous Part
സംഗീത :വേണം,,, അതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ തന്നെ പറഞ്ഞു തുടങ്ങിയതും.
വിശ്വനാഥൻ :ഉം നീ കാര്യം പറ.
സംഗീത :കാര്യം മറ്റൊന്നും അല്ല,, ഈ വരുന്ന ഇലക്ഷന് അപ്പുവിന് പകരം ഞാൻ സ്ഥാനാർഥി സ്ഥാനത്തേക്ക് മത്സരിക്കും.
വിശ്വനാഥൻ :മോളെ അത്.
സംഗീത :ഞാൻ പറഞ്ഞിരുന്നു മറു ചോദ്യങ്ങളോ കരണങ്ങളോ തിരിച്ചു പറയരുത് എന്ന്.
വിശ്വനാഥൻ :അപ്പുവിനെ നമുക്ക് പ്രശ്നം ഇല്ല,, പക്ഷേ അമർ അവനാണ് പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കുന്നത്.
സംഗീത :അത് എനിക്ക് ബാധകം അല്ല,, അച്ഛൻ പറഞ്ഞ വാക്ക് പാലിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
വിശ്വനാഥൻ :ഉം,, ഞാൻ അമറിനോട് സംസാരിക്കാം.
സംഗീത :സംസാരിച്ചാൽ മാത്രം പോരാ സംഗതി നടക്കണം.
വിശ്വനാഥൻ :മോളെ നീ എന്നാൽ നമ്മടെ ഇന്ദിരാ എസ്റ്റേറ്റിലേക്ക് വാ.
സംഗീത :അവിടെ എന്താ.
വിശ്വനാഥൻ :ഞാൻ അവന്മാരെ കൂടി വിളിക്കാം അവിടെ വെച്ച് ഒരു തീരുമാനത്തിൽ എത്താം.
സംഗീത :അപ്പോൾ മുഴുവൻ ജോലിയും ഞാൻ തന്നെ ചെയ്യണ്ടി വരും,, അച്ഛന് എളുപ്പം ആയില്ലേ മിണ്ടാതെ ഇരുന്നാൽ പോരെ അവന്മാരുടെ ചോദ്യങ്ങൾക്ക് ഞാൻ വേണമല്ലോ ഉത്തരം പറയാൻ.
വിശ്വനാഥൻ :ഹേയ് അങ്ങനെ ഒന്നും ഇല്ല.
സംഗീത :അങ്ങനെ അല്ലേൽ അച്ഛന് കൊള്ളാം,,, അവളുടെ അമ്മയെ നേരിട്ട് കണ്ടതല്ലേ. അച്ഛന് വേണ്ടങ്കിൽ വേണ്ട.
വിശ്വനാഥൻ :ഹേയ്,,, അങ്ങനെ ഒന്നും ഉണ്ടാകില്ല എല്ലാം ശെരി ആകും.
സംഗീത :എന്നാൽ ഞാൻ എസ്റ്റേറ്റിലേക്ക് വരാം.
വിശ്വനാഥൻ :ഉം ശെരി മോളെ എന്നാൽ ഫോൺ വെച്ചോ.
സംഗീത നേരെ എസ്റ്റേറ്റിലേക്ക് ആണ് കാർ എടുത്തത്. സംഗീത ആയിരുന്നു ആദ്യം തന്നെ അവിടെ എത്തിയത് കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ് വിശ്വനാഥൻ എത്തിയത്.
ഈ കഥയിലെ ചില കാണാപുര കാഴ്ചകൾ ആണ് ഇനി നിങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത്.ഒന്നും കാണാതെ സംഗീത ഇങ്ങനെ ഇറങ്ങി തിരിക്കില്ല. അത് ആരും മനസ്സിൽ ആക്കിയിരുന്നില്ല അതിൽ നൂറു ശതമാനം അവൾ വിജയിച്ചു. തന്റെ ലക്ഷ്യം മനസ്സിൽ ഇട്ട് കൊണ്ടാണ് അവൾ അതിനു ഇറങ്ങി തിരിച്ചതും. പെണ്ണ് കേസിൽ തന്റെ അച്ഛനുള്ള ഈ തിളപ്പ് തന്നെ ആണ് അവളെ ഇങ്ങനെ ഒക്കെ ചെയ്യിക്കാൻ പ്രേരിതം ആക്കിയത്.