അപ്പു :അത്.
അമർ :അതിനെന്താ അവന്മാർ ഒന്നും വിചാരിച്ചാൽ ഒന്നും നടക്കാൻ പോണില്ല.
വിശ്വനാഥൻ :അതേ എത്രയൊ ആൾക്കാർ ഇത് കണ്ടു കൊണ്ട് ഇരിക്കുക ആണ്. ഇവന്മാർക്ക് എങ്ങാനും മനസ്സ് മാറി പണി തെരാൻ തോന്നിയാൽ കയ്യിന്ന് പോയിട്ട് പറഞ്ഞിട്ട് കാര്യം ഉണ്ടോ. അത് മാത്രം ആണോ നീ ചാനൽ നോക്ക് ഇവുടുത്തെ ഗുണ്ടായിസം ആണ് ഇപ്പോൾ ചാനലുകളിൽ കൊട്ടി ഘോഷിക്കുന്നത്.
അപ്പു :നമ്മൾ പിന്നെ ഇവന്മാരെ കുനിഞ്ഞു നിന്ന് നാമിക്കണോ.
വിശ്വനാഥൻ :എടാ ഇത് രാഷ്ട്രീയം ആണ് ബുദ്ധി പരമായി കാര്യങ്ങൾ ചെയ്യണം. അല്ല നിനക്ക് വല്ല സഹായം ഒക്കെ ചെയ്തു ഒന്ന് ഷൈൻ ചെയ്തു നടന്നാൽ പോരായിരുന്നോ.
അപ്പു :ഉം പിന്നെ.
അമർ :അപ്പു നീ അങ്ങനെ ഒന്നും കാര്യമായി എടുക്കാതെ പോകണ്ട.
അപ്പു :വല്യേട്ടൻ ഇങ്ങനെ തുടങ്ങിയാലോ.
അമർ :നിന്റെ കുത്തി കഴപ്പ് കാണിക്കുന്നത് പാർട്ടിക്ക് പുറത്ത് മതി. ഞാൻ എന്താ പറയുന്നത് എന്ന് വെച്ചാൽ ആദ്യം വിജയം കാണാതെ ചാടി തുള്ളി ഓരോന്ന് കാണിച്ചു കൂട്ടുമ്പോൾ നിലത്ത് വീണു പോയാൽ പിന്നെ എന്റെ പിറകെ വന്നാൽ അനിയൻ ആണെന്ന് ഞാൻ നോക്കുക ഇല്ല.
വിശ്വനാഥൻ :അത് തന്നെ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ചു അപ്പു നീ നിന്നാൽ നമ്മൾ ഇലക്ഷന് തോൽക്കും.
അമർ :പിന്നെ എന്ത് ചെയ്യണം പറഞ്ഞു വരുന്നത്.
വിശ്വനാഥൻ :ഈ തവണ ഇലക്ഷന് അപ്പു നിൽക്കണ്ട.
അപ്പു :അതെന്ത് ന്യായം ആണ്. നമ്മൾ പറഞ്ഞു കഴിഞ്ഞ.
അമർ :നിർത്തെടാ ഓരോന്ന് കാണിച്ചു കൂട്ടുമ്പോൾ ആലോചിക്കണം.
അപ്പു :ഏട്ടാ അത്.
അമർ :പിന്നെ എന്താ ചെയ്യാ.
വിശ്വനാഥൻ :ഈ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം എടുത്തു. കുറച്ചു എങ്കിലും സമൂഹത്തിൽ അറിയുന്ന ഒരാളെ വേണം സ്ഥാനാർഥി ആക്കി നിർത്താൻ.
അമർ :അത് ആരാണ്? നമ്മളുടെ കൂട്ടത്തിൽ എല്ലാം അടിയും വഴക്കും ഇല്ലാത്ത ആരാണ്?
വിശ്വനാഥൻ :നമ്മുടെ സംഗീത.
അപ്പു :ഓഹ് അപ്പൊ ഇതൊരു പ്ലാനിങ് മീറ്റിംഗ് ആണല്ലേ.
വിശ്വനാഥൻ :ഇത് എന്റെ തീരുമാനം അല്ല അവളോട് ഞാൻ പറഞ്ഞു അവൾക്കു ഇതിൽ താല്പര്യം ഇല്ല അതിനാണ് നിന്നെ ഒക്കെ വിളിച്ചു വരുത്തിയത്. എങ്ങനെ എങ്കിലും അവളെ കൊണ്ട് സമ്മതിപ്പിക്കണം. അവൾ ഒരു dr അല്ലെ എന്തായാലും ഹോസ്പിറ്റലിൽ വെച്ച് അവൾ ഇട പഴകിയത് മൊത്തോം നമ്മടെ നാട്ടുകാരുടെ കൂടെ അല്ലെ.