സിദ്ധാർത്ഥൻ കുപ്പിയിൽ നിന്ന് കുറച്ച് മരുന്ന് പഞ്ഞിയിലേക്കൊഴിച്ച് വീണ്ടും ദീപക്കിന്റെ മൂക്കിന് മുന്നിൽ പിടിച്ചു… എങ്ങാനും അവനുണർന്നാലോ…
പുതിയ പ്രിന്റ് ഔട്ടിൽ പറഞ്ഞിരുന്ന പോലെ,
കപ്പൽശാലയുടെ മുന്നിലൂടെ ഇടത്ത്
ഭാഗത്തേക്കുള്ള വഴിയിലൂടെ സിദ്ധാർത്ഥൻ
വണ്ടി തിരിച്ചു..
കപ്പൽശാലയുടെ മറുവശത്തെ
പഴയ സെമിത്തേരിയിലേക്കുള്ള വഴിയാണത്…
പതിനഞ്ച് മിനിട്ട് ആ വഴിയിലൂടെ പോയി….
അതാ, വലത് വശത്ത് ഉണങ്ങി നില്ക്കുന്ന
വലിയ പ്ലാവ്… സിദ്ധാർത്ഥൻ വണ്ടി അവിടുന്ന്
വലത്തേക്ക് തിരിച്ച് കാട്ടിലേക്ക് കയറ്റി…
അതിലേ വഴിയൊന്നുമില്ല…. എന്നാലും നിർദ്ദേശമനുസരിച്ച് വണ്ടി അകത്തേക്ക് ഓടിച്ചു…
ഇരുന്നൂറ് മീറ്റർ… ദാ, ആ ആല് നില്ക്കുന്നു…. അതിന്റെ ചുവട്ടിൽ ആറടി നീളത്തിൽ ഒരു കുഴിയും വെട്ടിയിട്ടിട്ടുണ്ട്…. അതിനടുത്ത്
ഒരു ഷവലും…..
സിദ്ധാർത്ഥൻ വണ്ടി നിർത്തി… അവന്റെ മുഖം
തെളിഞ്ഞു…. എല്ലാം കുഴപ്പമില്ലാതെ തന്നെ
പോകുന്നുണ്ടല്ലോ….
ഇനി, കുഴിയുടെ കാൽക്കലെ മണ്ണ് മാറ്റിയാൽ
അവസാനത്തെ സെറ്റ് നിർദ്ദേശങ്ങൾ കാണാം…
കൊടും കാടാണ്.. ആരും കാണുമെന്ന് ഭയക്കേണ്ട..
അവൻ കുഴിയുടെ കാൽക്കലെ മണ്ണ് മാന്തി നോക്കി….
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു കവർ……. അതിനകത്ത് ഒരു പ്രിന്റ് ഔട്ട്….
സിദ്ധാർത്ഥൻ അവിടെത്തന്നെയിരുന്ന്
ആകാംക്ഷയോടെ അത് വായിച്ചു….
അവനെ വണ്ടിയിൽ നിന്ന് വലിച്ച്
കുഴിയിലേക്കിടുക… കൃത്യം നെറുകയിലേക്ക്
നിറയൊഴിക്കുക… മരിച്ചു എന്ന് ഉറപ്പ് വരുത്തിയിട്ട്,
അവന്റെ മാല ഊരി എടുക്കുക…
തോക്ക് കുഴിയിലേക്കിട്ട്, കുഴി മൂടുക.. അടുത്ത് കിടക്കുന്ന ചില്ലകളും ഇലകളുമൊക്കെ എടുത്ത് അവിടം മൂടി, സംശയം തോന്നാത്ത രീതിയിലാക്കുക….
ആലിന് പിന്നിലേക്ക് കുറച്ച് കൂടി നടന്നാൽ ഒരു പഴയ കിണർ ഉണ്ട്. രക്തക്കറ വല്ലതുമുണ്ടെങ്കിൽ എല്ലാം കഴുകിക്കളയുക….
ഷവൽ വണ്ടിക്കകത്തിട്ടിട്ട് നേരേ
പമ്പ് ഹൗസിലേക്ക് ഓടിക്കുക… ഇഷ്ടികക്ക്
പിന്നിൽ, ഊരിയെടുത്ത അവന്റെ മാല വെക്കുക..
(ഒരിക്കലും അഴിക്കാത്ത മാല അവന്റെ