“അയാളെന്റെ മകനെ കൊന്നില്ലായിരുന്നുവെങ്കിൽ, ഇപ്പൊ അവൻ തന്റെയത്ര വലുതാകുമായിരുന്നു.”
മദ്ധ്യവയസ്കന്റെ ശബ്ദം കേട്ട് സിദ്ധാർത്ഥൻ ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു..
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ചുണ്ടുകൾ വിറച്ചുകൊണ്ട് അയാൾ തുടർന്നു, “പതിനാറ് വർഷം , അവനെ ഓർത്ത് ഞാൻ കരയാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല…”
“ആര് കൊന്നില്ലായിരുന്നെങ്കിൽ?” സിദ്ധാർത്ഥൻ ആകാംക്ഷയോടെ ചോദിച്ചു…
എന്റെ അന്നത്തെ ബിസിനസ്സ് പാർട്ട്ണർ, എന്നെ ഒരു കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി
മാത്രം…
ആ പറഞ്ഞത് മനസ്സിലാകാത്ത മട്ടിൽ സിദ്ധാർത്ഥൻ അയാളെ നോക്കി…
“വിശ്വസിക്കാൻ പറ്റുന്നില്ല, അല്ലേ? ഈ ലോകത്ത് അങ്ങിനേയും ആളുകൾ ഉണ്ട്.”
അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് തുടർന്നു ,
“അവൻ മരിച്ചപ്പോൾ, ആ ഷോക്കിൽ കുറേ നാളുകൾ എനിക്ക് ഒന്നും ചെയ്യാനോ എവിടെയും പോകാനോ സാധിക്കാതെയായി.. ആ തക്കം കൊണ്ട് അയാൾ എല്ലാം കൈക്കലാക്കി…
പിന്നീടാണ് ഞാനിതൊക്കെ അറിയുന്നത്.”
“എന്നിട്ട് താങ്കളൊന്നും ചെയ്തില്ലേ…?”
എന്റെ മകന്റെ പന്ത്രണ്ട് വയസ്സ് വരെയുള്ള ഓരോ ദിവസവും എനിക്കോർമ്മയുണ്ട്.. ആ ഓരോ ദിവസവും ഞാൻ ഓർത്ത് ദുഖിക്കുന്നുണ്ട്..
അയാൾക്കും ഒരു മകനുണ്ട്, അവനിപ്പോൾ ഇരുപത്തിനാല് വയസ്സായി.. ഞാൻ അനുഭവിച്ച വേദനയുടെ ഇരട്ടി അയാളനുഭവിക്കണം.. അതിന്
വേണ്ടിയാണ് ഞാൻ കാത്തിരുന്നത്…
അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞത് സിദ്ധാർത്ഥനെ സ്പർശിച്ചു…
മദ്ധ്യവയസ്കൻ തുടർന്നു, “എല്ലാം ഞാൻ വിദഗ്ദമായി പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്.. ഒരു
കുഴപ്പവുമുണ്ടാവാത്ത രീതിയിൽ ഇനി അത് വിജയകരമായി നടപ്പിലാക്കാൻ ഒരാളെ കിട്ടിയാൽ മാത്രം മതി…”
സിദ്ധാർത്ഥൻ ഒന്നും മിണ്ടാതെ ശ്രദ്ധിച്ചിരുന്നു…
“ആരെങ്കിലും എന്നെ സഹായിക്കാൻ തയ്യാറാവുമായിരിക്കും.”
ഒരു ദീർഘനിശ്വാസത്തോടെ അയാൾ പറഞ്ഞു…
“ഒരു നിവൃത്തിയുമില്ലെങ്കിൽ ഒടുവിൽ
അത് ഞാൻ തന്നെ ചെയ്യും.. ഇതിന് പ്രതികാരം
ചെയ്തില്ലെങ്കിൽ എന്റെ മകന്റെ ആത്മാവ്
എന്നോട് പൊറുക്കില്ല…”
“എന്താണ് പ്ലാൻ ചെയ്ത് വെച്ചിരിക്കുന്നത് ?”
സിദ്ധാർത്ഥൻ ചോദിച്ചു…
അത് കേട്ട അയാളുടെ മുഖം പ്രകാശിച്ചു…
അയാൾ സിദ്ധാർത്ഥന്റെ മുഖത്തേക്ക് വിടർന്ന