ദിവസവും രാവിലെ 6:30-ന് ഓടാൻ പോകും.
ഫോട്ടോയുടെ കോപ്പികളോ, മറ്റ് ഫോട്ടോകളോ
എടുക്കരുത്…
കൂടെ അസ്വാൻസിന്റെ ആദ്യ ഗഡുവെച്ചിരിക്കുന്നു
പക്ഷെ കൃത്യനിർവ്വഹണം കഴിയുന്നത്
വരെ ചിലവാക്കാതിരിക്കുക.. ഇടക്ക് വെച്ച്
പിന്മാറുന്നുവെങ്കിൽ തിരികെ നൽകുക…
അടുത്ത ബുധനാഴ്ച വീണ്ടും വരുക…
ഇതായിരുന്നു ,കൂടെ ഉണ്ടായിരുന്ന പ്രിന്റ് ചെയ്ത കടലാസിലെ നിർദ്ദേശങ്ങൾ…
നേരിട്ട് കാണുവാൻ ഫോട്ടോയിലേക്കാൾ
സുന്ദരനായിരുന്നു, ദീപക് രാജ്…
പൊക്കത്തിനൊത്ത ബലമുള്ള ശരീരം…
രാവിലെ ട്രാക് സൂട്ടുമിട്ട് , ചെവിയിൽ ബ്ലൂടുത്തും
കുത്തിവെച്ച് അവൻ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി
വരുന്നത് ഒളിഞ്ഞ് നിന്ന് സിദ്ധാർത്ഥൻ കണ്ടു…
ദീപക്കിനെ അവൻ പിന്തുടർന്നു….
ദീപക് , സെന്റർ പാർക്കിലേക്ക് കയറി…
സിദ്ധാർത്ഥൻ ഒരു മരത്തിന് പിന്നിൽ
നിന്നുകൊണ്ട് അവനെ ശ്രദ്ധിച്ചു….
ദീപക് ആ പാർക്കിന് ചുറ്റും പത്ത് റൗണ്ട് ഓടി…
നേരം അപ്പോഴേക്കും നന്നേ വെളുത്തിരുന്നു…
അവൻ തിരികെ ഫ്ലാറ്റിലേക്ക് പോയി…
സിദ്ധാർത്ഥൻ വീണ്ടും ഫ്ലാറ്റിന് മുന്നിൽ തന്റെ
കാറിനകത്ത് കാത്തിരുന്നു…
എട്ടര മണിയോടെ കറുത്ത ഫോർഡ് ഐക്കണിൽ ദീപക് ഫോർമൽ വേഷത്തിൽ ഫ്ലാറ്റിൽ നിന്നറങ്ങി, മെയിൻ റോഡിലേക്ക് കയറി..
സിദ്ധാർത്ഥൻ പിന്നാലെയും…
ദീപക് എംജി റോഡിലുള്ള മോട്ടൽ
ഒയാസീസിലേക്ക് കയറി പോകുന്നത് സിദ്ധാർത്ഥൻ തന്റെ കാറിലിരുന്നു നോക്കി..
അതിന് ശേഷം മേട്ടലിന്റെ അടുത്തുള്ള
കോഫി ഷോപ്പുകളിലും മാളുകളിലുമായി
കറങ്ങി നടന്നു, മോട്ടലിന്റെ വാതിൽക്കലേക്ക്
കണ്ണെറിഞ്ഞുകൊണ്ട്….
ഉച്ചക്ക് ഒന്നേകാലിന്, ദീപക് കൂടെ ജോലി ചെയ്യുന്നവരുമായി പുറത്തേക്ക് വന്നു.. എതിരെയുള്ള കടയിലേക്ക് പോയി…
എല്ലാവരും ഒരോ സിഗരറ്റ് വാങ്ങി വലിക്കാൻ തുടങ്ങി, ഏകദേശം ഒന്നര
മണിയോട് കൂടി മോട്ടലിനകത്തേക്ക് തിരികെ
പോയി…