വില്ലൻ 10 [വില്ലൻ]

Posted by

അതൊന്നും ഇല്ല………ഇഷ്ടത്തിന് ജീവിക്കാം………..അതുകൊണ്ട് തന്നെ ഞാൻ തിന്മയുടെ ഭാഗത്താണ്………….

ചെകുത്താന്റെ ഭാഗത്ത്……….☠️

ഓരോരോന്ന് ആലോചിച്ചുകൊണ്ട് അബൂബക്കർ ചെമ്മൺപാതയിലൂടെ തന്റെ കാർ പറത്തി……………

പെട്ടെന്ന് ഇരുവശങ്ങളിൽ നിന്നും രണ്ടുകാറുകൾ ആ കറുത്ത അംബാസിഡറിന് മുന്നിൽ കുരുക്കിട്ടു………….

പൊടി പറത്തിക്കൊണ്ട് ആ കറുത്ത അംബാസിഡർ അവിടെ നിന്നു…………..

അബൂബക്കർ കാറിൽ നിന്ന് ഇറങ്ങിയില്ല…………സ്റ്റിയറിങ്ങിൽ കൈവെച്ചുകൊണ്ട് ആ രണ്ടുകാറിന് നേരെ തന്നെ നോക്കി………….

അബൂബക്കറിന്റെ വണ്ടിയെ കുറുക്കിട്ട രണ്ടുവണ്ടികളിലുമായി ഒരു പത്തോളം ആളുകൾ ഉണ്ടായിരുന്നു………….

ഉദ്ദേശം ചെകുത്താന്റെ തല…………….

പക്ഷെ പത്താളുണ്ടെങ്കിലും അതൊന്നും ഒരിക്കലും അബൂബക്കറിന്റെ മുന്നിൽ വിലപ്പോവില്ലെന്ന് ആ രണ്ടുകാറിൽ ഇരിക്കുന്ന ഓരോരുത്തർക്കും അറിയാമായിരുന്നു………….

കാരണം അപ്പുറത്ത് ഒറ്റക്കാണെങ്കിലും…………ഉള്ളത് ചെകുത്താനാണ്………….

ആ ചെകുത്താന് സ്നേഹിച്ചു ശീലമില്ല………..

അത് അവർക്കറിയാം എന്നത് അവരുടെ ഭയം ഇരട്ടിയാക്കി………….

പക്ഷെ തിരികെ ഒരു പാത ഇല്ലെന്ന് അവർക്കും അറിയാം…………

എല്ലാം സ്വയം ചെയ്യുക അല്ലല്ലോ……..ചെയ്തുപോകുന്നതല്ലേ…………..

അല്ലെങ്കി തന്നെ തങ്ങളെപോലെ എത്രപ്പേർക്ക് ഈ ഭൂമിയിൽ സ്വയം തീരുമാനമെടുക്കാൻ അധികാരമുണ്ട്……………

അവർ കാറുകളിൽ നിന്നിറങ്ങി…………..

അവരെ ഭയം ശരിക്കും കീഴ്പ്പെടുത്തിയിരുന്നു…………..

അവർ പേടിച്ചാണ് ശ്വാസം വലിച്ചത് പോലും…………

ഭയം എപ്പടി വേല സെയ്യുത് എന്ന് പാത്തിയ ഭയ്യാ…………….

അവർ വാളും കയ്യിൽപ്പിടിച്ചു പേടിയോടെ അബൂബക്കറിന്റെ കാറിന് മുന്നിലേക്ക് വന്നു നിന്നു……………..

അബൂബക്കറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു………….

അബൂബക്കർ സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത്ത് കാറിന്റെ ഡോർ തുറന്നു………..

പെട്ടെന്ന് കാറിന്റെ ഡോർ തുറന്നപ്പോൾ ഉണ്ടായ ശബ്ദത്തിൽ അവരിൽ ഒരുത്തൻ പേടിച്ചു പിന്നിലേക്ക് ചാടി………….

മറ്റുള്ളവർ അവനെ നോക്കി…………….

അവന്റെ മുഖം ഭയം കൊണ്ട് വിളറി വെളുത്തിരുന്നു…………..

അബൂബക്കറിന്റെ വലതുകാൽ ആ ചെമ്മൺ ഭൂമിയിലേക്ക് പതിച്ചു………..അവിടം പൊടി പറന്നു………..

അബൂബക്കർ ഡോർ തുറന്ന് പുറത്തേക്കിറങ്ങി………..

അവരെ ഒന്ന് നോക്കിയതിന് ശേഷം അബൂബക്കർ തന്റെ കറുത്ത കരയുള്ള മുണ്ട് ഒന്ന് മടക്കിക്കുത്തി കാറിന്റെ മുന്നിലേക്ക് വന്നു നിന്നു………….

അബൂബക്കർ അവരെ നോക്കി………….

അവർ പേടിയോടെ അബൂബക്കറിനെയും……………

Leave a Reply

Your email address will not be published. Required fields are marked *