“ഈ…………..”………സമർ അവൾക്ക് ഇളിച്ചുകാട്ടിക്കൊടുത്തു………………
“ദേ എനിക്ക് വല്ലതും വാങ്ങി താ…………ഇല്ലെങ്കി ഞാൻ നല്ല കടി വെച്ചുതരും കേട്ടോ………….”………….ഷാഹി സമറിനോട് ചിണുങ്ങി……………
സമർ പെട്ടെന്ന് വണ്ടി നിർത്തി……………
സമർ തിരിഞ്ഞു അവളെ നോക്കി…………….
“എന്താ………….”…………..അവൾ ചോദിച്ചു………….
“നിനക്ക് പട്ടിയുടെ കിഡ്നി ആണോ വെച്ചേക്കുന്നെ…………പൂർണമായും മനുഷ്യജന്മം അല്ലാല്ലേ…………….”…………സമർ ഷാഹിയെ കളിയാക്കി……………
അതുകേട്ട് ഷാഹി മുഖം വീർപ്പിച്ചു………….
“എനിക്ക് ശരിക്കും വിശക്കുന്നുണ്ട്…………..”……………ഷാഹി പിന്നെയും കൊഞ്ചി…………
“കുറച്ചുകൂടെ കഴിഞ്ഞാൽ ഒരു കടയുണ്ട്…………അവിടുന്ന് ഫുഡ് കഴിക്കാം………….”………..സമർ അവളോട് പറഞ്ഞു…………..
“എന്നാ വേഗം പോ…………”………….ഷാഹി വയറ്റിലമർത്തിക്കൊണ്ട് പറഞ്ഞു…………..
സമർ ഇത് കണ്ടു………….
“നിനക്കെന്താ വയറ്റിലുണ്ടോ പെണ്ണെ…………”……….വണ്ടി സ്റ്റാർട്ടാക്കുന്നതിനിടയിൽ സമർ അവളോട് ചോദിച്ചു……………
“ഹാ…………ഇപ്പൊ പെറും………… ഒന്ന് വേഗം പോ………..”………….ഷാഹി കപടദേഷ്യത്തിൽ പറഞ്ഞു……………
“എന്നാ അമർത്തിപ്പിടിച്ചോ………..”…………..സമർ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു…………..
ഷാഹി അതിന് മറുപടി ഒന്നും പറഞ്ഞില്ല…………..
ഷാഹിക്ക് മാത്രമല്ല സമറിനും വിശക്കുന്നുണ്ടായിരുന്നു……………
സമയം രണ്ടിനോടുത്തു…………..
അവർ ചുരം ഇറങ്ങുകയായിരുന്നു………………
സമർ വണ്ടിയുടെ വേഗത കൂട്ടി…………..
കുറച്ചുകഴിഞ്ഞ് ഒരു കട അവർ കണ്ടു………….
ഷാഹി അത്ഭുതത്തോടെ അങ്ങോട്ടേക്ക് നോക്കി…………..
വിശപ്പുകൊണ്ട് നോക്കിയതല്ല കേട്ടോ……………ഭംഗി കണ്ടിട്ട്………….
ഒരു കടയ്ക്ക് എന്ത് ഭംഗി എന്നാകും ചോദ്യം………….
കട സ്ഥിതി ചെയ്യുന്ന സ്ഥലം അത്ര മനോഹരമായിരുന്നു…………
ഒരു വെള്ളച്ചാട്ടത്തിന് അടുത്താണ് ആ കട സ്ഥിതി ചെയ്യുന്നത്…………
മുളകൾ കൊണ്ട് നിർമ്മിച്ച കട…………..
വെള്ളച്ചാട്ടത്തിന് അരികിലായി………..
മുകളിൽ നിന്നും വരുന്ന വെള്ളം താഴെ പാറകളിൽ വന്ന് വീഴുമ്പോയുള്ള ചീറ്റൽ കടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും പുറത്ത് വന്ന് പതിക്കും…………..
ആ ഒരു ചീറ്റലിന്റെ തണുപ്പോടെ ഭക്ഷണം കഴിക്കുന്നത് വേറെ ഒരു ഫീൽ ആണ്…………..
പിന്നെ അസാധ്യ കുക്ക് പരമു ഏട്ടനും…………