“അറിയാം അയ്യാ…………ഞാൻ സൂക്ഷിച്ചോളാം……………”…………….രവി പേടിയോടെ മറുപടി കൊടുത്തു…………..
“പിന്നെ ഫോണിൽ ഞങ്ങളോടൊപ്പം കണക്ട് ആയി ഇരിക്കണം………..ഓരോ മൂവ്മെന്റും അറിയിക്കണം…………”……………മൂന്നാമൻ പറഞ്ഞു……………
“ശരി അയ്യാ…………..”………….രവി ഉറപ്പ് കൊടുത്തു………….
ഫോൺ കട്ട് ചെയ്തിട്ട് രവി വണ്ടിയുടെ അടുത്തേക്ക് പാഞ്ഞു…………..
ഇതേസമയം സമറും ഷാഹിയും ജീപ്പ് നിർത്തിയിട്ട് സുയിസൈഡ് പോയന്റിന് അടുത്തേക്ക് നടന്നു…………….
“ഇങ്ങനെയുള്ള ഓരോ ചുരങ്ങൾക്കിടയിലും ഒരു സൂയിസൈഡ് പോയന്റ് എങ്കിലും ഉണ്ടാകും…………..സത്യം പറഞ്ഞാൽ ഈ വഴി വരുന്ന എല്ലാവരും വണ്ടി നിർത്തിയിട്ട് ഇവിടെയൊന്ന് കയറുകയും ചെയ്യും…………..അപ്പൊ എങ്ങനെ ആണെങ്കിലും അവിടെ ആളുകൾ ഉണ്ടാകും…………അപ്പൊ ആത്മഹത്യ ചെയ്യാൻ വരുന്നവന് മനസ്സമാധാനമായി ആത്മഹത്യ ചെയ്യാനും സാധിക്കില്ല……………അങ്ങനെയുള്ള ഈ സ്ഥലത്തെ എങ്ങനെയാ സൂയിസൈഡ് പോയന്റ് എന്ന് വിളിക്കുക………….”………….അങ്ങോട്ട് നടക്കുന്നതിനിടയിൽ ഷാഹി എന്നോട് ചോദിച്ചു………..
ഓരോരോ കോപ്പിലെ ചോദ്യം…………മനുഷ്യനെ കുഴപ്പിക്കാൻ……………
ഇതിന്റെ വായിൽ നിന്നാണെങ്കിൽ ഇങ്ങനെയുള്ള ചോദ്യങ്ങളെ വരികയും ഒള്ളൂ…………….
അവളുടെ ചോദ്യം കേട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി………….
അവൾ എന്നെ ഒന്ന് ഇളിച്ചുകാട്ടി………….
“പറ…………”…………എന്നിട്ട് ചിണുങ്ങി കൊണ്ട് എന്നോട് ഉത്തരം പറയാൻ പറഞ്ഞു………….
ഞാൻ ഒന്ന് ആലോചിച്ചു…………..
അവൾ ആണെങ്കിൽ ആ മാറ്റർ വിടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…………
“ആളുകൾ അവിടെ ചെന്ന് ആത്മഹത്യ ചെയ്യുന്നത് കൊണ്ടല്ല അതിന് സൂയിസൈഡ് പോയന്റ് എന്നുള്ള പേര് വീണത്………..പക്ഷെ ആ സ്ഥലത്തിന്റെ നിൽപ്പ് അല്ലെങ്കിൽ ആകൃതി അങ്ങനെ ആയതുകൊണ്ടാണ്………………..”…………ഞാൻ പറഞ്ഞു………അവൾ അത് കേട്ടിരുന്നു…….
അവൾ അടുത്ത ചോദ്യം ചോദിക്കുന്നതിന് മുന്നേ ഞാൻ തുടർന്നു………….
“ഇങ്ങനെയുള്ള ചുരങ്ങളിൽ മനുഷ്യർക്ക് പോകാൻ അനുവാദമുള്ള ഇങ്ങനെയുള്ള കുത്തനെയുള്ള സ്ഥലങ്ങൾ ഒന്നോ രണ്ടോ ഉണ്ടാകൂ…………അതിനെ എല്ലായിടത്തും സൂയിസൈഡ് പോയന്റ് എന്ന് തന്നെയാണ് വിളിക്കുന്നത്………..സംജാ…………”……….ഞാൻ അവളോട് ചോദിച്ചു…………
എന്തോ മനസ്സിലായെന്ന പോലെ അവൾ തലയാട്ടി…………
പെട്ടെന്ന് അവളുടെ മുഖഭാവം മാറി അടുത്ത സംശയം പുറത്തുവരാൻ തുടങ്ങിയെന്ന് ഞാൻ കണ്ടപ്പോൾ ഞാൻ എന്റെ നടത്തം സ്പീഡ് ആക്കി………….
“മെല്ലെ പോ………….”………..എന്ന് പറഞ്ഞുകൊണ്ട് ഷാഹി എന്റെ പിന്നാലെ കൂടി…………..