ജയിംസിന് അത് പറഞ്ഞു മുഴുമിക്കാൻ ഗാപ് കിട്ടിയില്ല…………..
അതിനുമുമ്പ് തന്നെ ജെയിംസ് ഇറക്കിപ്പിച്ച ആത്രേയയുടെ അതേ കൈ ജയിംസിന്റെ തലയുടെ വശത്ത് പതിച്ചു…………….
ജയിംസിന്റെ തല ഭാരം വെക്കുന്ന പാത്രത്തിൽ പോയി ഇടിച്ചു തിരിഞ്ഞു നേരെ അതേ നേരത്തെ നിന്ന പൊസിഷനിൽ തന്നെ വന്നു നിന്നു…………….
ജെയിംസ് കാണ്മിഴിച്ചു ആത്രേയയെ നോക്കി………….
“കാര്യം ചോദിക്കുമ്പോ കണ്ടവന്റെ ആണ്ടി ബലത്തിന്റെ കഥ എന്നൊട് പറയുന്നോടാ വെടലേ………….”………….ജെയിംസിനെ പിടിച്ചു തിരിച്ചു നിർത്തിക്കൊണ്ട് ആത്രേയ ദേഷ്യത്തോടെ ചോദിച്ചു……………
ജയിംസിന്റെ ഒരു പത്തുനൂറ്റമ്പത് കിളി ആദ്യ അടിയിൽ തന്നെ പറന്നുപോയിരുന്നു…………….
പോയ കിളികളിൽ ഒന്ന് പോലും ഇതുവരെയും തിരിച്ചുവരാത്തതുകൊണ്ട് ജെയിംസിന് എന്താ ചെയ്യേണ്ടത് എന്ന് പോലും ഐഡിയ കിട്ടുന്നുണ്ടായിരുന്നില്ല…………….
ആത്രേയ അവന്റെ നെഞ്ചിൻകൂട് നോക്കി ഒരു ചവിട്ട് കൊടുത്തു………..
ജെയിംസ് പറന്ന് ആ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു നിലത്ത് വീണു…………….
സ്ട്രീറ്റ് ലൈറ്റിൻ്റെ ചില്ല് ജയിംസിന്റെ വീഴ്ചയുടെ ആഘാതത്തിൽ പൊട്ടി നിലത്തേക്ക് വീണു………….
ജെയിംസിനെ ആത്രേയ എടുത്തിട്ട് പൂശുന്നത് കണ്ട് ബർമ കോളനിയിലെ ഗുണ്ടകൾ ആത്രേയയ്ക്ക് നേരെ അടുത്തു…………..
ശിവറാം അതുകണ്ട് പുറത്തേക്ക് ഓടി…………..
ശിവറാം ഒപ്പം കൊണ്ടുവന്ന ഗുണ്ടകളെ ഉള്ളിലേക്ക് വിളിച്ചു…………
ഇതേസമയം തന്റെ നേരെ വന്ന ആദ്യ ഗുണ്ടയുടെ നെഞ്ചത്ത് ആത്രേയാ ചവിട്ടിയതും വശത്തിലൂടെ വന്നവന്റെ കരണം ആത്രേയ പൊളിച്ചതും ഒരുമിച്ചായിരുന്നു……………..
രണ്ടും വന്ന അതേ വഴിക്ക് വന്നതിനേക്കാൾ സ്പീഡിൽ തിരിച്ചുപറന്നു…………..
പിന്നീട് വന്നവൻ ആത്രേയയ്ക്ക് നേരെ കൈവീശിയതും അവന്റെ കൈ പിടിച്ചു ആത്രേയാ തിരിച്ചുവിട്ടു……….
എന്നിട്ട് പിന്നിലേക്ക് തിരിഞ്ഞു പിന്നിൽ നിന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…………
അവൻ നെഞ്ചും പൊത്തി പിടിച്ചു അവിടെ ഇരുന്നു……………..
പുറത്തുനിന്ന ഗുണ്ടകൾ ഉള്ളിലേക്ക് വന്നപ്പോൾ കണ്ടത് ആത്രേയയുടെ നേരെ അടുക്കുന്ന ഒരുപാട് ഗുണ്ടകളും അവന്റെ അടി കൊണ്ട് അവരൊക്കെ പറന്നുപോകുന്നതും ആണ്……………
ഇയാൾ ആള് പുലിയാണല്ലോ……………ഗുണ്ടകൾ മനസ്സിൽ കരുതി……………
അവർ ആത്രേയയെ നേരിടുന്ന ഗുണ്ടകളെ നേരിട്ടു……………
ആത്രേയ ആണെങ്കിൽ ഒരു ഉളുപ്പും ഇല്ലാത്ത അടിയിലായിരുന്നു………….
അവന്റെ നേരെ വന്നവർക്കൊക്കെ അവന്റെ കയ്യിന്റെയും കാലിന്റെയും ചൂട് ശരിക്ക് അറിഞ്ഞു…………….
തന്റെ സൈഡിൽ നിന്നവന്റെ കവിൾ നോക്കി ആത്രേയാ ഒന്ന് പൊട്ടിച്ചു……………
അവൻ അവന്റെ കിളികൾ ചുറ്റും പറക്കുന്നതും കണ്ടുനിന്നു……………
കിളിയെയും നോക്കി പ്രകൃതി ആസ്വദിച്ചു നിന്ന അവന്റെ തലയിൽ പിടിച്ചു ആത്രേയ സിമന്റ് തിട്ടയിൽ കൊണ്ടുപോയി ഇടിച്ചു……………