വില്ലൻ 10 [വില്ലൻ]

Posted by

മുട്ടുകാലിൽ ചവിട്ടേറ്റ് കുനിഞ്ഞു നിന്നവന്റെ തലയിൽ സമറിന്റെ കാൽ പതിഞ്ഞു………….

അവന്റെ തല സമർ കാൽ കൊണ്ട് നിലത്ത് തേച്ചൊട്ടിച്ചു………….

സമറിന്റെ നേരെ വന്ന ഒരുവന്റെ നെഞ്ചിന് നടുക്കായി സമറിന്റെ രണ്ടുവിരലുകൾ മാത്രം പതിച്ചു……………എന്നിട്ട് അവനെ ഉയർത്തിയെടുത്ത് സമർ പിന്നിലേക്ക് നിലത്തേക്ക് ശക്തിയിൽ ഇട്ടു…………..

ഓടി വന്ന ബാക്കി ഗുണ്ടകൾ ഒന്ന് നിന്നു………….

സമറിന്റെ പിന്നിലേക്ക് നോക്കി……………

നെഞ്ചിൽ അടി കിട്ടിയവൻ ശ്വാസം എടുക്കാൻ കഴിയാതെ പിടയുന്നത് അവർ കണ്ടു……………

കഴുത്തിന് അടി കിട്ടിയവൻ കഴുത്തിൽ മുറുക്കിപിടിച്ചു നിലത്ത് കിടന്ന് പിടയുന്നത് അവർ കണ്ടു……………

തലയിൽ ചവിട്ട് കിട്ടിയവൻ നിലത്ത് ഒരു അനക്കവും ഇല്ലാതെ കിടക്കുന്നത് അവർ കണ്ടു…………..

സമർ നിലത്തേക്ക് എറിഞ്ഞവനും വലിയ അനക്കമില്ലാതെ ശ്വാസം എടുക്കാൻ പെടാപാട് പെടുന്നത് അവർ കണ്ടു…………..

പെട്ടെന്ന് അവർ നോക്കിനിൽക്കെ തന്നെ കഴുത്തിന് അടി കിട്ടിയവന്റെ പിടച്ചിൽ നിൽക്കുന്നത് അവർ കണ്ടു…………….

അവൻ മരണത്തിന് കീഴടങ്ങുന്നത് അവർ കൺകുളിർക്കെ കണ്ടു………………

അവർ ഭയത്തിൽ തരിച്ചു നിന്നു………………

അവർ സമറിനെ നോക്കി…………..

അവർ നാലുപേർക്കും മുന്നിലായി സമർ അവരെ കാത്തുനിൽക്കുന്നത് അവർ കണ്ടു…………….

ഭയം………….

ഭയം പിടിമുറുക്കി…………..

ഭയത്തിന്റെ പര്യായങ്ങളിൽ അവർ ഒരു പേര് കൂടി എഴുതി ചേർത്തു…………….

സമർ അലി ഖുറേഷി…….

ഗത്യന്തരം ഇല്ലാതെ ഗുണ്ടകൾ സമറിന് നേരെ വീണ്ടും പാഞ്ഞടുത്തു…………..

ആദ്യം വന്നവന്റെ വയറിൽ സമർ ആഞ്ഞിടിച്ചു……………

അവൻ പിന്നിൽ വന്നവരിൽ രണ്ടുപേരെയും കൊണ്ട് പിന്നിലേക്ക് പറന്നു പോയി………….

ഇടത്തെ സൈഡിലൂടെ വന്നവന്റെ കൈ വീശലിൽ നിന്ന് ഒഴിഞ്ഞുമാറി സമറിന്റെ വലത്തേ കൈപ്പത്തി അവന്റെ വയറിന്റെ സൈഡിൽ പതിഞ്ഞു…………

അവനൊന്ന് തുള്ളി…………..

അടുത്ത സെക്കൻഡ് സമറിന്റെ ഇടത്തെ കൈപ്പത്തി അവന്റെ കഴുത്തിൽ ചെന്ന് പതിച്ചു……………..

അവൻ പിന്നിലേക്ക് മലച്ചു……………

പിന്നീട് നേരെ വന്നവൻ സമറിന് നേരെ കത്തി ഓങ്ങിയെങ്കിലും സമർ കത്തിയിൽ കടന്നു പിടിച്ചു………..

ഇതേസമയം പിന്നിലൂടെ മെല്ലെ വന്നവൻ സമറിന്റെ പുറത്തേക്ക് കത്തി ഇറക്കാൻ ശ്രമിച്ചതും അവന്റെ കഴുത്തിൽ കത്തി തറച്ചു കയറി…………..

അവൻ കണ്ണ് മിഴിച്ചുനോക്കി………….

Leave a Reply

Your email address will not be published. Required fields are marked *