“അയ്യാ ഞാൻ ഒപ്പം……….”………..അമൂദിനെ വാക്കുകൾ മുഴുമിക്കാൻ അബൂബക്കർ സമ്മതിച്ചില്ല………….
“വേണ്ടാ………….നീ ഈ കാര്യം നോക്ക്……………”………..അബൂബക്കർ പറഞ്ഞു………….
അമൂദ് ആ കിളവിയെയും കൊണ്ട് പോകാൻ നിർബന്ധിതനായി…………
ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അമൂദിന് മനസ്സിലായി…………..
അബൂബക്കർ ആ കിളവിയെ കടന്നുപോകാനൊരുങ്ങി…………….
പെട്ടെന്ന് ആ കിളവി അബൂബക്കറിന്റെ കയ്യിൽ പിടിച്ചു…………..
അബൂബക്കർ ആ കിളവിയെ നോക്കി…………
“ദൈവം നിന്നെ അനുഗ്രഹിക്കും………..”……………കിളവി അബൂബക്കറിനോട് പറഞ്ഞു……..
“ദൈവം ചെകുത്താനെ അനുഗ്രഹിക്കുമോ………….”……….അബൂബക്കർ ആ കിളവിയോട് ചോദിച്ചു……………
“നല്ലവനാണെങ്കിൽ…………”…………കിളവി മറുപടി കൊടുത്തു……………
ആ മറുപടി അബൂബക്കറെ ഒരു നിമിഷം നിശ്ശബ്ദനാക്കി………….
അബൂബക്കർ ആ കിളവിയെ ഒന്നുകൂടെ നോക്കിയിട്ട് മുന്നോട്ട് നടന്നു……………
ആ കിളവിയെ ഉന്തിയിട്ട ആളുടെ അടുത്ത് അബൂബക്കറെത്തി…………..
അബൂബക്കർ അവനെ ഒരു നോട്ടം നോക്കി………….അതുകണ്ട് പേടിച്ച് അവൻ പിന്നിലേക്ക് നീങ്ങി ചുമരിൽ തട്ടി നിന്നു………….
“നീ ചോറ് തന്നെ അല്ലെടാ തിന്നുന്നെ നായെ……….അല്ലാതെ തീട്ടമൊന്നുമല്ലല്ലോ……………”………….അബൂബക്കർ അവനോട് ചോദിച്ചു………..
അയാൾ ഒന്നും പറയാനാകാതെ പേടിച്ചു തലയും കുമ്പിട്ട് നിന്നു…………..
അബൂബക്കർ പിന്നിലേക്ക് നോക്കി………….ആ കിളവിയെ………….നോക്കി…………….അയാൾ അത് കണ്ടു…………..
“മേലിൽ ഇത് ഇവിടെ ആവർത്തിക്കരുത്………..ആവർത്തിച്ചാൽ നിന്റെ കൊരവള്ളി ഞാൻ കണ്ടിച്ചു കളയും……………”………….അബൂബക്കർ അവനോട് പറഞ്ഞു………….
അയാൾ പേടിച്ച് ഇല്ലായെന്ന അർത്ഥത്തിൽ പതിയെ തലയാട്ടി……………
അബൂബക്കർ കളക്ടറുടെ ഓഫീസിലേക്ക് നടന്നു…………
കളക്ടറുടെ ഓഫീസ് വാതിലിന് കാവൽ നിന്ന പോലീസുകാരൻ അബൂബക്കറിനെ നോക്കി………….
അബൂബക്കർ പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു…………….
ആ പോലീസുകാരൻ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി പെട്ടെന്ന് വഴിയിൽ നിന്ന് മാറിക്കൊടുത്തു………….
അബൂബക്കർ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി…………..
കളക്ടർ അബൂബക്കറിനെ കണ്ട് ഭയത്തിൽ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു………….
“അബൂബക്കർ…………”…………….കളക്ടർ പറഞ്ഞു…………..
“ഖുറേഷി……………”…………..അബൂബക്കർ അത് പൂർത്തിയാക്കി കൊടുത്തു…………..
അബൂബക്കർ കസേരയിൽ ഇരുന്നു…………
പതിയെ കളക്ടറും…………
“പതിവില്ലാതെ എന്താ ഈ വഴിക്ക്………….”…………കളക്ടർ വിക്കിക്കൊണ്ട് അബൂബക്കറോട് ചോദിച്ചു……………