രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18

Rathishalabhangal Life is Beautiful 18

Author : Sagar Kottapuram | Previous Part

 

പിന്നെ കുറച്ചു ദിവസങ്ങളോളം ഞാൻ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു .അധികം വൈകാതെ മഞ്ജുസിനെ റൂമിലേക്ക് മാറ്റിയതോടെ എനിക്ക് ആശ്വാസവും ആയി . പക്ഷെ കുടുംബക്കാരുടെയും ബന്ധുക്കാരുടെയും വരവും പോക്കും ഒക്കെയായി ഞങ്ങൾക്ക് അവിടെവെച്ച് തമ്മിൽ തമ്മിൽ സംസാരിക്കാനോ മിണ്ടാനോ ഒന്നും അധികം സമയം കിട്ടിയിരുന്നില്ല .വീണയും കുഞ്ഞാന്റിയൂം ശ്യാമും ഒക്കെ വിവരം അറിഞ്ഞു പിറ്റേന്ന് തന്നെ ഹോസ്പിറ്റലിലെത്തിയിരുന്നു . കുറച്ചു നാളുകൾക്കു ശേഷമാണ് ഞാൻ അവിടെ വെച്ച് കുഞ്ഞാന്റിയെ കാണുന്നത് . പക്ഷെ അവിടത്തെ ചുറ്റുപാടിൽ ഞങ്ങൾക്ക് അധികം സംസാരിക്കാനോ മിണ്ടാനോ ഒന്നും പറ്റുമായിരുന്നില്ല . മഞ്ജുസ് ഒപ്പമുള്ളതുകൊണ്ട് തന്നെ ഞാൻ സ്വല്പം പരുങ്ങി പരുങ്ങിയാണ് കുഞ്ഞാന്റിയുമായി സംസാരിച്ചിരുന്നത് .
പതിവുപോലെ സുന്ദരി ആയിട്ടു തന്നെയാണ് അവള് വന്നതും !

കുഞ്ഞുങ്ങൾ ഇൻക്യൂബേറ്ററിൽ ആയതുകൊണ്ട് തന്നെ അവരെകയ്യിൽ കിട്ടാൻ കുറച്ചു ദിവസങ്ങൾ എടുത്തു. അതുവരെയും പ്രേത്യക കെയർ യൂണിറ്റിലുള്ള നേഴ്‌സുമാർ പറയുന്ന സമയം നോക്കി ഞാനും മഞ്ജുവും ബാക്കിയുള്ളവരുമൊക്കെ കുഞ്ഞുങ്ങളെ കാണാൻ വേണ്ടി പോകും . ആദ്യമായി ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങളെ കാണാൻ ഞാനും മഞ്ജുവും ഒരുമിച്ചു തന്നെയാണ് പോയത് . അവൾക്ക് നടക്കാൻ ഒകെ ആവുന്നതുവരെ ഞാനും വെയ്റ്റ് ചെയ്യുവായിരുന്നു .

ഒടുക്കം എല്ലാം സെറ്റായ നേരം നോക്കി ഞാനും അവളും കെയർ യൂണിറ്റിലേക്ക് നീങ്ങി . ഹോസ്പിറ്റൽ വാസം കൊണ്ട് മഞ്ജുസ് സ്വല്പം കോലം കെട്ടു എന്ന് പറയാമെങ്കിലും അകെ മൊത്തം ഗ്ലാമറിന് വല്യ ക്ഷതം ഒന്നും സംഭവിച്ചിട്ടില്ല.

ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് ഞാനും മഞ്ജുവും അവിടേക്ക് പോയത് . പക്ഷെ അത്രയ്ക്ക് ആവേശത്തിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്ന് അവിടെ എത്തിയപ്പോഴാണ് മനസിലായത് . അവരെ തൊട്ടു നോക്കാനോ , അധികം സമയം അവിടെ ചിലവഴിക്കാനോ ആർക്കും അനുവാദം ഇല്ലായിരുന്നു . വളർച്ചയെത്താത്ത കുട്ടികൾ ആയതുകൊണ്ട് തന്നെ എളുപ്പം ഇൻഫെക്ഷൻ ഉണ്ടാകുനുള്ള സാധ്യത ഉണ്ട് . അതുകൊണ്ട് ഒരു ഷോർട് വിസിറ്റ് മാത്രമേ ഞങ്ങൾക്ക് പോലും അനുവദിച്ചു തന്നിരുന്നുള്ളു.

മാസ്കും ഗൗണും ഒകെ ധരിച്ചാണ് ആദ്യ ദിവസങ്ങളിൽ ഞങ്ങൾ പോലും അവരെ കണ്ടിരുന്നത് . ഒരു സിനിമ രംഗം പോലെ അന്നത്തെ ആദ്യത്തെ കൂടികാഴ്ച എനിക്കിപ്പോഴും നല്ല ഓർമയാണ് .

വളരെ സന്തോഷത്തോടെ , ആവേശത്തോടെ ആണ് മഞ്ജുസ് എന്നോടൊപ്പം കുഞ്ഞുങ്ങളുടെ അരികിലേക്ക് നടന്നത് . ഒരു ചില്ലുകൂട് പോലെ കാണപ്പെട്ട കുഞ്ഞു കൂട്ടിലെ കൊച്ചു ബെഡ്ഡുകളിൽ ആയി ഞങ്ങളുടെ ആദികുട്ടനും റോസ്‌മോളും ഒന്നുമറിയാതെ സുഖമായി കണ്ണടച്ച് കിടക്കുന്നുണ്ട് . ഒരു

Leave a Reply

Your email address will not be published. Required fields are marked *