,, അയ്യോ അത് വേണ്ട ബിനു. എന്റെ മക്കൾ മരുമക്കൾ, വല്യ ഇച്ഛായൻ മീന അവർ ഒക്കെ അറിഞ്ഞാൽ നാണക്കേട് അല്ലെ. നമുക്ക് ഇവിടെ ഇങ്ങനെ സുഖമായി കഴിയാം ആരും അറിയില്ല.
,, ഏട്ടത്തി എന്നാലും.
,, നിനക്ക് 42 ഉം എനിക്ക് 44 ഉ. ആയി ഇനി അത്രയല്ലേ ഉള്ളു അത് നമുക്ക് ആരും അറിയാതെ ജീവിച്ചു തീർക്കാം.
അന്ന് നല്ല ബോധത്തോടെ ഞാൻ ഏട്ടത്തിയെ പുണർന്നു. പിന്നീട് നമ്മൾ ഒരു മുറിയിൽ അന്തി ഉറങ്ങി. ഭാര്യ ഭർത്താക്കന്മാരെ പോലെ.
,, മതി
,, എന്ത് വല്യ നാണക്കേട് ആണ് നീ ചെയ്‌തത്.
,, ഇച്ഛായ പറ്റിപോയി.
,, എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല.
,, പ്ളീസ് ഇച്ഛായ
,, എടാ നീ എന്താണ് പറയുന്നത് എനിക്ക് പറ്റില്ല. നിനക്ക് അത്രയ്ക്ക് ഇഷ്ടം ആണെങ്കിൽ ഇപ്പോൾ ഉള്ള പോലെ ജീവിച്ചോ ഞാൻ ഇടപെടില്ല.
,, ഞാൻ പറഞ്ഞില്ലെങ്കിൽ ഇച്ഛായനും ഇത് അറിയില്ല. ആ വീട്ടിൽ ഞാനും ഏട്ടതിയും സുഖമായി ജീവിക്കും.പക്ഷെ
,, എന്താ
,, ഏട്ടത്തി ഗർഭിണി ആണ്.
,, ബിനു.
,, അതേ ഇച്ഛായ
,, എടാ എന്തെങ്കിലും ചെയ്‌ത് അത് അബോർട് ചെയ്യ്
,, ഞങ്ങൾ ശ്രമിച്ചത് ആണ്. പക്ഷെ ഏടത്തിയുടെ പ്രായം അത് ജീവന് ഭീഷണി ആണ് എന്ന് പറഞ്ഞപ്പോൾ
,, എന്റെ കർത്താവേ നീ എന്തിനാ അന്ന് എന്നെ മാത്രം ജീവനോടെ എത്തിച്ചത്.
,, ഇച്ഛായ
,, അത് നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം ഞാൻ നാളെ പറയാം. എന്തായാലും റോസിയുടെ മക്കൾ അറിയണ്ട അവർ അറിയുമ്പോൾ അറിയട്ടെ.
,, അവർ അറിയാതെ
,, അവർ രണ്ടും വിദേശത്തു അല്ലെ ആദ്യം നിങ്ങളുടെ കല്യാണം നടക്കട്ടെ.
അതും പറഞ്ഞപ്പോൾ ബിനു അവന്റെ ഇച്ഛായനെ കെട്ടിപിടിച്ചു കരഞ്ഞു ഒരുപാട് നന്ദി പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി നടന്നു.
കണ്ണുകൾ തുടച്ചുകൊണ്ട് പോകുന്ന ബിനുവിനെ കുറച്ചു സങ്കടത്തോടെ ജോസഫ് നോക്കി നിന്നു.
ഈ സമയം ഇറങ്ങി നടന്ന ബിനു ഉള്ളിൽ ചിരിക്കുക ആയിരുന്നു. താൻ ഏറ്റവും ഭയപ്പെട്ട തന്റെ ഇച്ഛായനെ ഇതുപോലെ ഒരു കള്ള കഥ പറഞ്ഞു പറ്റിച്ചതിന്.
®….തുടരും….®
നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ഈ കഥയുടെ മുന്നോട്ട് ഉള്ള യാത്രയ്ക്ക് മുതൽകൂട്ടു. എന്റെ ഫാമിലി ടൂർ എന്ന കഥയ്ക്ക് തന്ന സപ്പോർട്ട് ഇതിനും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.®