അഞ്ജലി :ജോലിയിൽ ആത്മാർത്ഥ കൂടിയോ,, ആ ശെരി അതങ്ങ് പറഞ്ഞാൽ പോരായിരുന്നോ ആദ്യമേ.
വൈശാഖൻ :അതിന് നീ ചാടി കടിച്ചു സംസാരിക്കാൻ വരുമ്പോൾ.
അഞ്‌ജലി :ഞാനോ നിങ്ങൾ അല്ലെ എന്നോട് കയർത്തു വന്നത്.
വൈശാഖൻ :ദേ വീണ്ടും തുടങ്ങി. അഞ്‌ജലി ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്. നീ വെച്ചിട്ട് പോ പറഞ്ഞാലും മനസ്സിൽ ആകില്ല.
എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു. അഞ്‌ജലിയ്ക്ക് തിരിച്ചു ഒന്നും പറയാൻ പറ്റാത്തതിന്റെ അമർഷം ഇരച്ചു വരുക ആയിരുന്നു. കൈയിൽ ഇരുന്ന മൊബൈൽ ഫോൺ മേശപുറത്തേക്ക് വലിച്ച് എറിഞ്ഞു. അത് ചെന്ന് വീണത് കല്യാണ ഫോട്ടോയുടെ മുകളിലേക്കും. പെട്ടന്ന് ഡോർ സൈഡിൽ എന്തോ അനങ്ങുന്നത് പോലെ അഞ്‌ജലിയ്ക്ക് തോന്നി. അവൾ അങ്ങോട്ട് തിരിഞ്ഞു നോക്കി. മൃദുല അവിടെ എല്ലാം കണ്ടും കെട്ടും നിൽക്കുക ആയിരുന്നു. മൃദുല ഒന്നും മിണ്ടാതെ അവിടെ നിന്നു അഞ്‌ജലിയ്ക്ക് അവളെ കണ്ടു പ്രതേകിച്ചു ഭാവ മാറ്റം ഒന്നും ഉണ്ടായില്ല. മൃദുല കൈയിൽ ബാത്ത് ടൗവ്വൽ പിടിച്ചു കൊണ്ടാണ് നിൽപ്പ്. അവൾ കുളിക്കാൻ പോകുക ആണെന്ന് അഞ്‌ജലിയ്ക്ക് മനസിലായി. മൃദുല മെല്ലെ തിരിഞ്ഞു നടക്കുന്നതും ബാത്‌റൂമിന്റെ ഡോർ ചാരുന്നതും സൗണ്ട് അവൾ കേട്ടു. പെട്ടന്ന് അഞ്‌ജലി ഡോർ ഒന്ന് മെല്ലെ ചാരി മേശ സൈഡിലേക്ക് വന്നു. മേശ മുകളിൽ ഇരുന്ന കല്യാണത്തിന്റെ ഫോട്ടോ എടുത്തു എന്നിട്ട് അത് നോക്കി സംസാരിക്കാൻ തുടങ്ങി.
അഞ്‌ജലി :എന്തൊക്ക ആയിരുന്നു കല്യാണത്തിന് മുൻപ് തേനേ പാലേ ഇപ്പോൾ എന്നെ നിങ്ങൾക്ക് ഇഷ്ടം അല്ല അല്ലെ. എന്നാലും ഞാൻ ചെയ്യുന്നത് തെറ്റ് ആണെന്ന് എനിക്ക് അറിയാം എന്നോട് നിങ്ങൾ ക്ഷമിക്കു. എനിക്ക് ഈ നാലു മൂലയിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്നെ തൃപ്തി പെടുത്താൻ ചേട്ടന് ഇനി കഴിയുകയില്ല. എനിക്ക് കിട്ടണ്ട സുഖങ്ങൾ തേടി ഞാൻ വീണ്ടും പോകും. എന്നെ തടയാൻ ശ്രമിക്കരുത് ദേ ഇങ്ങനെ നിങ്ങളോട് അനുവാദം ചോദിക്കുക ആണ്. ഇനി എനിക്ക് ഒരിക്കലും പഴയ അഞ്ജലി ആകാൻ കഴിയില്ല എന്നോട് ക്ഷമിക്കു. നാളെ ഞാൻ വീണ്ടും പോകും മറ്റൊരാൾക്ക് കിടപ്പറ ഒരുക്കാൻ. ഞാൻ തെറ്റ് ചെയ്തത് ആയി എനിക്ക് തോന്നുന്നില്ല നിങ്ങൾക്ക് എന്നെ ആവശ്യം ഇല്ലങ്കിൽ മറ്റ് ഒരു പാട് പേർ എന്നെ ആഗ്രഹിക്കുന്നു.
എന്ന് പറഞ്ഞു കൊണ്ട് അവൾ ഫോട്ടോ തിരിച്ചു മേശ പുറത്ത് വെച്ചു. അവിടെ കിടന്ന ഫോൺ എടുത്തു കൈയിൽ പിടിച്ചു. ഒരു കുറ്റം ഏറ്റു പറച്ചിൽ പോലെ ആയിരുന്നു അത്. വീണ്ടും കണ്ണാടിയുടെ മുൻപിലേക്ക് വന്നു കണ്ണാടി നോക്കി പറഞ്ഞു.
അഞ്‌ജലി :അഞ്‌ജലി നീ ഇനി നിന്റെ വൈശാഖൻ ചേട്ടന്റെ സ്വന്തം അല്ല. ഈ താലി മാത്രം ആണ് അയാളുടെ അവകാശം ശരീരം എന്നെ മറ്റൊരാൾക്ക് കാഴ്ച വെച്ചു കഴിഞ്ഞു. ഇപ്പോൾ നീ ആ സുഖം ആഗ്രഹിക്കുന്നില്ലേ.