മാലതി :ടീച്ചറെ ഇപ്പോൾ നമുക്ക് വേണ്ടത് സ്വതത്രമായി നടക്കാൻ ഉള്ള അവകാശം ആണ് അത് പോലും ഇങ്ങനെ ആണെങ്കിൽ സ്വന്തം ഭർത്താവ് മൂലം നഷ്ടം ആകും. പിന്നെ ഇന്നലെ പറഞ്ഞത് പോലെ ചെയ്യുവാൻ താല്പര്യ മുണ്ടെങ്കിൽ പിന്നെ ആരുടെയും സഹായം നമുക്ക് ആവശ്യം ഇല്ലല്ലോ. കൂടാതെ ടീച്ചർ ജോലിയും ഉണ്ട്.
അഞ്‌ജലി :ടീച്ചർ പറഞ്ഞു വരുന്നത്.
മാലതി :ചേരില്ല എന്ന് സ്വയം മനസ്സിൽ തോന്നുക ആണെങ്കിൽ കളയണം.
അഞ്ജലി :ടീച്ചർ എന്താ ഡിവോഴ്സ് ആണോ പറയുന്നത്.
മാലതി :അതെ എന്ന് വെച്ച് എല്ലാം ആലോചിച്ചു മതി. ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയും എങ്കിൽ അതാണ് നല്ലത്.
അഞ്‌ജലി :ഉം.
അപ്പോഴേക്കും അവർ രണ്ടുപേരും കൂടി നടന്നു സ്കൂളിന്റെ അടുത്ത് എത്തി. കുട്ടികൾ പലരും ഗുഡ്മോർണിംഗ് പറയുവാൻ തുടങ്ങി അവരെ കണ്ട്. പെട്ടന്ന് മാലതി പറഞ്ഞു.
മാലതി :ടീച്ചർക്ക് ഉള്ള വണ്ടി റെഡി ആയി കിടക്കുക ആണല്ലോ.
അഞ്‌ജലി :എന്താ?
മാലതി സ്കൂൾ ഗേറ്റിന്റെ നേരെ കൈ ചൂണ്ടി കാണിച്ചു പറഞ്ഞു.
മാലതി :ദോ അവിടെ.
അഞ്‌ജലി :അത് ആരാ.
മാലതി :ഇന്നലെ ടീച്ചർ പറഞ്ഞ കക്ഷി. അവൻ അവരുടെ ആളാണ്.
അഞ്ജലി :അയ്യോ കാലത്ത് സ്കൂളിലേക്ക് വണ്ടി വരും എന്ന് പറഞ്ഞത് ഇതാകുമോ.?
മാലതി :അപ്പോൾ സംശയം വേണ്ട അത് തന്നെ. അത് ഉമ്മർ ആണ് എനിക്ക് അറിയാം അവനെ. എന്തായാലും “അൽ ദേ ബെസ്റ്റ് “.
അഞ്ജലി :ടീച്ചർ എന്നെ കളിയാക്കുവാണോ.
മാലതി :ഹേയ് കളിയാക്കിയത് ഒന്നും അല്ല. എന്റമ്മോ ഒരു ബെസ്റ്റ് വിഷസ് പറയാനും പറ്റില്ലേ.
അഞ്‌ജലി :ഉം, ശെരി.
ഇരുവരും പെട്ടന്ന് ഗേറ്റിന്റെ അടുത്തേക്ക് നടന്നു. ഉമ്മറിനെ കണ്ട് മാലതി കൈ പൊക്കി ഹായ് കാണിച്ചു.
മാലതി :ഹലോ മാഷേ കുറെ നാൾ ആയല്ലോ കണ്ടിട്ട്.
ഉമ്മർ :ഓഹ് എന്നാ പറയാനാ ടീച്ചറെ തിരക്ക് ഒഴിഞ്ഞു സമയം കിട്ടണ്ടയോ.
മാലതി :ഓഹ് പിന്നെ സർക്കാർ ഉദ്യോഗം അല്ലെ.