എന്നതാണ് എന്റെ ഉത്തരം…………ശെരി അപ്പൊ മുഖവുര ഒന്നും കൂടാതെ തന്നെ എന്റെ ഭൂതകാലത്തിലേക്ക് പോകാം……..ഇതൊരു ഹൃദയഹാരിയായ പ്രണയകഥയൊന്നും അല്ല പക്ഷെ ഇതെന്റെ ജീവിതമാണ്……. അത് മാത്രം പറയാട്ടോ……. സത്യം മാത്രം……..
3 വർഷങ്ങൾക്ക് മുൻപ് ഇങ്ങു തിരുവനന്തപുരത്ത് പേര് കേട്ട ഒരു കോളേജിലെ ഒരു അലമ്പ് സന്തതി ആയിരുന്നു ജഗത്ത് ജിത്തു എന്ന ഞാൻ……….
കലിപ്പൻ എന്ന് വേണെമെങ്കിൽ പറയാം……..അവിടത്തെ ബിഎ ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ് ഞാൻ…… വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ വഴക്കു പിടിക്കാനെ എനിക്ക് നേരമുള്ളൂ…… നല്ല രീതിക്ക് തല്ല് ഉണ്ടാക്കുകയും ചെയ്യും…..😅😅😅😅 കാര്യം ഇങ്ങനെയൊക്കെ ആയതുകൊണ്ട് നിങ്ങൾ വിചാരിക്കും എനിക്ക് പ്രണയനൈരാശ്യം ആയതുകൊണ്ടാണ് ഞാൻ ഇങ്ങനെ ആയതെന്ന്……പക്ഷെ അല്ല എന്റെ ജീവിതത്തിൽ പ്രണയം മാത്രം സംഭവിച്ചിട്ടില്ല…… ടൈംപാസ് ആണെങ്കിൽ എനിക്ക് നോക്കാൻ താൽപര്യവുമില്ല……..സത്യത്തിൽ എന്റെ കൂട്ടുകാർക്ക് ലൈൻ ഒക്കെ ഉണ്ട് പക്ഷെ എനിക്ക് മാത്രമില്ല…… അതെന്താ എന്ന് ചോയ്ച്ചാൽ കണ്ട ഉടനെ ഒരു സ്പാർക്ക് ഒക്കെ തോന്നണം ഇത് എന്റെ ആണെന്നുള്ള ഒരു തോന്നൽ ഉള്ളിൽ വരണം…….. അങ്ങനെ ഒരു തോന്നൽ മാത്രം ഒരു പെൺകുട്ടിയെ കണ്ടപ്പോഴും എനിക്ക് തോന്നിയിട്ടില്ല…….
അങ്ങനെ ഇങ്ങനെ ഒക്കെ പോയ്കൊണ്ടിരിക്കുമ്പോഴാണ് അന്നാദ്യമായി ഞാൻ അവളെ കാണുന്നത്………ഞാൻ കോളേജിലെ എന്തോ ആവശ്യത്തിന് കോളേജിൽ നിന്നും ഇറങ്ങി ജംഗ്ഷനിൽ പോയതാണ്……….. അവിടത്തെ കാര്യവും കഴിഞ്ഞു നേരെ ബൈക്കിൽ കയറാൻ വന്നപ്പോൾ ആണ് എതിർവശത്തെ ബസ്‌സ്റ്റോപ്പിലേക്ക് കണ്ണുടക്കിപ്പോയത്………..
ഒരു പെൺകുട്ടി ചുരിദാർ ഒക്കെയിട്ട് ബസ് കാത്ത് നിൽക്കുന്നു……..തോളിൽ ഒരു ബാഗ് തൂക്കിയിട്ടിരിക്കുന്നു കൈയിൽ ഒരു ഫോണും പിടിച്ചിരിക്കുന്നു……..
ആരും തോൽക്കുന്ന അഴകുള്ളവൾ എന്നൊന്നും പറയില്ല ഞാൻ……. അവൾക്ക് അത്ര ഭംഗിയൊന്നും ഇല്ല……. പക്ഷെ എന്തോ ഒന്ന് എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുണ്ടായിരുന്നു…..ഞാൻ നേരത്തെ പറഞ്ഞ ആ സ്പാർക് എന്റെ ഉള്ളിൽ അപ്പോഴേക്കും വീണിരുന്നു………
” ദേവിയെ ഏതാ ഇവൾ……… ”
ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി……. അപ്പോഴേക്കും ഏതോ ബസ് എന്റെ മുന്നിൽ അവളെ മറച്ചുകൊണ്ട് വന്നു നിന്നു…….ഇത്തിരിയെങ്കിലും ദർശനം ലഭിക്കാൻ ഞാൻ ചാഞ്ഞും ചെരിഞ്ഞും നിന്നു നോക്കികെണ്ടേയിരിന്നു……