തുറന്നതും പത്രോസ് വാതിലിന് വട്ടം നിന്നു.അപ്പോഴുമയാൾ അമ്മയെയും മകളെയും തടഞ്ഞുപിടിച്ചിരുന്നു.
“സലീമേ വേഗം”പത്രോസ് തിടുക്കം കാണിച്ചു.
വൈകുന്നത് ബുദ്ധിയല്ലെന്ന് മനസിലാക്കിയ സലിം വേഗം തന്നെ വീണയുടെ മുടിക്കുത്തിന് പിടിച്ചു.
അവൾ വേദനകൊണ്ട് പുളഞ്ഞു.പിടി വിടുവിക്കാനായി കുതറിനോക്കി
എങ്കിലും നടക്കാതെവന്നപ്പോളവൾ സലീമിന്റെ അടിവയറിൽ തൊഴിച്ചു.
അയാൾ കുനിഞ്ഞിരുന്നുപോയി.
അവളിലെ പിടിവിട്ടുവെങ്കിലും സലീമിന്റെ കയ്യിൽ അവനുദ്ദേശിച്ചത് പോലെ രണ്ടുമൂന്ന് മുടിയിഴകൾ കുടുങ്ങിയിരുന്നു.
കാര്യം നടന്നു എന്ന് പത്രോസ് മനസ്സിലാക്കി.പോവാം എന്നയാൾ സലിമിനെ കണ്ണുകാണിച്ചു.അവൻ വേഗം പുറത്തേക്കിറങ്ങി.”നീയെന്റെ കയ്യിൽ വന്നു വീഴാൻ ഇനിയധികം സമയം വേണ്ട”എന്ന് വീണയെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് തന്നെയാണ് സലിം പുറത്തേക്ക് നടന്നതും.
പത്രോസും അവരിലെ പിടിവിട്ടിരുന്നു.
“ചോരയൊലിപ്പിച്ചു നിൽക്കുന്നത് അത്ര നല്ലതല്ല”പത്രോസ് തന്റെ കർച്ചീഫ് കൊണ്ട് ഗായത്രിയുടെ ചുണ്ടിൽ നിന്നും പൊടിഞ്ഞ രക്തം തുടച്ചുകൊടുത്തു.ശേഷം പെട്ടന്ന് തന്നെ സലീമിന് പിന്നാലെ പോയി.
സലീമിന്റെ കൈമുട്ട് മുഖത്തു പതിഞ്ഞപ്പോൾ പറ്റിയ മുറിവാണത്.
ആ ലിഫ്റ്റിനുള്ളിൽ നടന്നതോർത്തു പേടിയോടെ നിൽക്കുന്ന സമയം സാവിത്രിയുടെ ഫോൺ വീണ്ടും ചിലച്ചു.നോക്കിയപ്പോൾ മാധവനാണ്
ഇതുവരെയും തങ്ങളെ
കാണാത്തതുകൊണ്ടുള്ള വിളിയാണ്.
സാവിത്രി പെട്ടെന്ന് തന്നെ ഫോൺ എടുത്തു.
“ഏത്ര നേരമായി വിളിക്കുന്നു.നിങ്ങൾ ഇതെവിടാ?”
“വരുവാ മാധവേട്ടാ……ദാ എത്തി.”
അത് പറയുമ്പോൾ ആ സ്വരത്തിലെ മാറ്റം മാധവൻ തിരിച്ചറിഞ്ഞിരുന്നു.
വേഗം തന്നെ നിലത്തുകിടന്നവ ഒക്കെ കയ്യിലെടുത്ത് അവർ കാർ ലക്ഷ്യമാക്കി നടന്നു.
വണ്ടിയിൽ വന്ന് കയറുമ്പോഴുള്ള അവരുടെ മുഖഭാവം അയാൾ