അവളുടെ മുഖത്തെ പരിഭ്രമത്തിന്റെ
കാരണവും ചോദിച്ചു.”അത് പിന്നെ…….മാധവേട്ടാ.ലിഫ്റ്റിൽ വച്ച് ആരോ വീണയോട് മോശമായി പെരുമാറി.ഞങ്ങൾ തന്നെയല്ലെ ഉള്ളൂ,പേടിച്ചുപോയി.”മാധവനോട് മറക്കാൻ കഴിയില്ല എന്നറിയാവുന്ന സാവിത്രി കാര്യം തുറന്നുപറഞ്ഞു.
“ഇടക്ക് സലിം എന്നൊരു പേര് പറയുന്നത് കേട്ടു”എന്ന് ഗായത്രി പറഞ്ഞപ്പോൾ മാധവന് കാര്യങ്ങൾ തെളിഞ്ഞുകത്തി.
വീട്ടിലെത്തിയിട്ടും ഉള്ളിലേക്ക് കയറാതെ നിന്ന മാധവനോട് സാവിത്രി കാര്യം തിരക്കി.ഒന്ന് ഫോൺ ചെയ്യണം എന്ന് പറഞ്ഞു മാധവൻ അവിടെത്തന്നെ നിന്നു.
അവർ ഉള്ളിലേക്ക് പോയതും മാധവന്റെ ഫോണിൽ നിന്നും ആ കാൾ പോയിക്കഴിഞ്ഞിരുന്നു.
അതെ സമയം പോലീസ് സ്റ്റേഷനിൽ തനിക്ക് കിട്ടിയ നിധികൾ കൃത്യമായി പാക്ക് ചെയ്യുന്ന തിരക്കിലാണ് സലിം.
ജ്യൂസ് കുപ്പി ഓരോന്നും നമ്പറിട്ട് തിരിച്ചു പാക്ക് ചെയ്തു.അതുപോലെ മുടിയും പത്രോസിന്റെ കർച്ചീഫും.
ഇനി ഫോറെൻസിക്കിന് അയക്കണം.
തങ്ങൾ ഇറങ്ങിത്തിരിച്ച കാര്യം നടന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ആ കാൾ വരുന്നത്.സലിം തന്നെ ആണ് അറ്റൻഡ് ചെയ്തതും.
“……മാധവൻ……..”ആ ശബ്ദം സലിം കേട്ടു.
“നേരിട്ട് വരും എന്നാണ് കരുതിയത്.
എന്തായാലും ശബ്ദം ഇങ്ങെത്തിയല്ലോ.ഇനി തന്നിലേക്ക് അധികം ദൂരമില്ല മാധവാ……”സലിം
ഒരു വിജയിയുടെ ഭാവത്തിൽ തന്നെ പറഞ്ഞു.
“ഇന്ന് നീ കേറിക്കളിച്ചു,അതെന്റെ തെറ്റ്.കാരണം കൂടെ നിൽക്കേണ്ട ഞാൻ അല്പം മാറിനിന്നു.പക്ഷെ നീ ഇന്ന് നേടി എന്ന് കരുതുന്ന വിജയം,
അതിന് അധികം ആയുസ്സില്ല.ഇത് പറയുന്നയാളുടെ പേര് മാധവൻ എന്നാണ്.”
“മാധവാ…….എപ്പോഴേയും പോലെ അല്ല,വൈകാതെ ഞങ്ങൾ വരുന്നുണ്ട്.തിരിച്ചുവരുമ്പോൾ ചിലർ ഒപ്പമുണ്ടാവുകയും ചെയ്യും.”
“സലിം സാറെ…….മാധവന്റെ വീട്ടിൽ