“അതിന് ഒന്നുമില്ലേ.ഇങ്ങനെ കാള കളിച്ചുനടക്കാൻ പണ്ടത്തെപ്പോലെ അല്ല,കുടുംബമൊക്കെയായി.”
“ഭാര്യയുടെ അധികാരം കാണിക്കുവാ’
“അതെന്ന് വച്ചോ.പിന്നെ എന്റെ കെട്ടിയോൻ വൈകി വന്നതിന്റെ കാരണം എനിക്കറിയണ്ടെ?”
“അങ്ങനെ എല്ലാം ഒന്നും അറിയണ്ട.”
“അത്രക്കായോ……..എന്നാ അതൊന്ന് അറിയണമല്ലോ.കുടിച്ചിട്ട് വന്നു കയറിയതും പോരാ,എന്നിട്ടെന്നോട് തർക്കിക്കുന്നു.”വീണക്കും വാശി ആയി.രണ്ടു മൂന്ന് വിക്സ് മുട്ടായി നുണഞ്ഞുതിന്ന്,അതിന്റെ ബലത്തില്
വന്നുകയറിയതാണ് ശംഭു.എന്നിട്ടും ഇവളിതെങ്ങനെ…… അവനവളെ ഒന്ന് നോക്കി.
“ഇങ്ങനെ നോക്കണ്ട,ഈ ചെക്കൻ ഒന്ന് തുമ്മിയാൽ എനിക്ക് പിടികിട്ടും.
കുടിച്ചിട്ട് കേറി വരരുതെന്ന് പല വട്ടം ഞാൻ പറഞ്ഞിട്ടുണ്ട്.നല്ല അടി കൊള്ളാത്തതിന്റെയാ.കള്ളും കുടിച്ചു വണ്ടി ഓടിച്ചിട്ട് വല്ലോം പറ്റിയാ
നഷ്ടം എനിക്കാ.”
“ഇന്നിത്തിരി കഴിച്ചു.എനിക്ക് അതിനുള്ള സ്വാതന്ത്ര്യം പോലുമില്ലെ”
“നിന്റെ ടീച്ചർ അറിഞ്ഞാൽ എന്താവും അവസ്ഥയെന്ന് ഞാൻ പറയണ്ടല്ലോ.
ഈ തറവാട്ടിനുള്ളിൽ പതിവില്ലാത്ത കാര്യം അമ്മ പോലും അറിയാതെ
ഞാൻ സാധിച്ചുതരുന്നതും പോരാ
ഇനി നാട് നീളെ കൂട്ടുകൂടി കുടിച്ചു രസിക്കാന്നാ.അത് നടക്കില്ലല്ലോ മോനെ.”
“ഇടക്ക് ഇങ്ങനെ ഒക്കെ ചിലപ്പോൾ
ഉണ്ടാകും.”
“അത് പറ്റില്ലെന്ന പറഞ്ഞത്.രാവിലെ മുങ്ങിയപ്പോൾ ഞാൻ ഇത് പ്രതീക്ഷിച്ചില്ല.വൈകിട്ട് എത്തുമെന്ന് കരുതി.എന്നിട്ടും കണ്ടില്ല.കുടിച്ചു മറിയാൻ നേരം ഉണ്ട്.ഭാര്യയെയും കൊണ്ട് പുറത്തു പോകാൻ എന്റെ ശംഭുസിന് സമയം ഇല്ല.”അല്പം ദേഷ്യം ഉണ്ടായിരുന്നു വീണയുടെ മുഖത്ത്.
സാധാരണ വീക്കെൻഡിൽ, തങ്ങളുടെ സ്വകാര്യനിമിഷങ്ങളിൽ ആരും അറിയാതെ വീണയാണവന് മദ്യം വിളമ്പാറ്.ഇന്നത് തെറ്റി,കൂടാതെ കൂട്ടുകൂടി കള്ള് കുടിക്കുന്നതും കുടിച്ചു വണ്ടിയോടിക്കുന്നതും അവൾക്ക് ഇഷ്ട്ടമല്ല താനും.അതു
കൊണ്ടാണ് വീണ ഇങ്ങനെയൊരു സെറ്റപ്പ് അവന് ഒരുക്കിനൽകിയത്.
അത്രയൊക്കെ പറഞ്ഞിട്ടും ഒരു കുലുക്കവുമില്ലാതെ ശംഭു കിടക്കാൻ തുനിഞ്ഞതും ഇരച്ചുകയറിയ ദേഷ്യം തീർക്കാനായി അവൻ കൊണ്ടുവച്ച കവർ വീണയെടുത്തു നിലത്തേക്ക് എറിഞ്ഞു.അതിൽ നിന്നും പുറത്ത് ചാടിയത് കണ്ട് അവൾ പകച്ചുനിന്നു.
“ഇതെന്റെ പെണ്ണിനെ തൊട്ടവന്റെ കയ്യാ.അതാണ് വരാൻ വൈകിയത്.