അദ്ദേഹം എന്തിനെന്നറിയില്ല.പക്ഷെ നീ എന്തിനു വേണ്ടിയെന്നറിയാം അങ്ങനെയുള്ള സ്ഥിതിക്ക് മുൻതൂക്കം എവിടെയാണെന്ന് ഞാൻ പറഞ്ഞുതരണോ ഗോവിന്ദ്?”
ഗോവിന്ദിന്റെ മുഖം ഒന്ന് മ്ലാനമായി.
അമ്മാവൻ ഒന്ന് ചിരിച്ചു.രാജീവും ഒരു ചിരിയോടെ അമ്മാവനരികിൽ എത്തിയിട്ട് പറഞ്ഞുതുടങ്ങി.
“ഞാൻ അത്ര നല്ലവനൊന്നുമല്ല. നിങ്ങളെ കണ്ടതിലും അറിഞ്ഞതിലും വളരെ സന്തോഷവുമുണ്ട്.
ഞാനെന്റെ കൂടെപ്പിറപ്പിന് വേണ്ടി നിൽക്കുന്നവനാണ്,നിങ്ങൾ സ്വന്തം സഹോദരിക്കെതിരും.രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുണ്ടെന്ന് കേട്ടിട്ടില്ലേ ഭായ്,എന്തൊക്കെ ന്യായം പറഞ്ഞാലും ഒരുനിമിഷം മതി സ്വന്തം ചോരയെന്ന ചിന്തവരാനും ഗോവിന്ദ് പറഞ്ഞതു പോലെ ശത്രുക്കൾ മിത്രങ്ങളാവാനും.അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുവന്നതു കൊണ്ട് എനിക്കങ്ങനെ ചിന്തിച്ചേ പറ്റൂ.”
“ഇനി ഇവന്റെ കാര്യം”ഗോവിന്ദിനെ ചൂണ്ടി രാജീവ് പറയാൻ തുടങ്ങി.
“ഇവന്റെ ആവശ്യത്തിനായി എന്റെ അടുക്കൽ വന്നു.പറഞ്ഞതെല്ലാം ഇവന്റെ പക്ഷത്തുനിന്നുകൊണ്ട്.ഒരു എസ് ഐ അല്ലെ,അപ്പോൾ തന്നെ
മനസിലായി ഇവനൊരു പെർഫെക്ട് വില്ലനാണെന്ന്.ഗോവിന്ദിനും മാധവനുമിടയിൽ വിളക്കിച്ചേക്കാൻ കഴിയാത്ത പ്രശ്നങ്ങളുമുണ്ടെന്ന് മനസിലാക്കിയ ശേഷമാണ് കൂടെ നിർത്താമെന്ന് ഉറപ്പിച്ചതും.മാധവന്റെ ചോരയിൽ പിറന്നതല്ല എന്നുള്ളത്
കൊണ്ട് രക്തബന്ധമെന്ന മനസാക്ഷിക്കുത്തും തോന്നില്ല.
ഞാൻ പറഞ്ഞുവന്നത് ഇത്രയെ ഉള്ളൂ
നമ്മുക്ക് ഇവിടെവച്ചു പിരിയാം,അതാ നല്ലത്.കാരണം ഞാൻ കൂടെപ്പിറന്ന ചേട്ടന് വേണ്ടിയും താങ്കൾ സ്വന്തം സഹോദരിക്കെതിരും.പിന്നെ എന്റെ ലക്ഷ്യങ്ങൾ നിങ്ങൾക്ക് വ്യക്തമായി അറിയാം എനിക്ക് ഇവന്റെയും.
പക്ഷെ നിങ്ങളെന്തിന്?നിങ്ങളുടെ ഉദ്ദേശമെന്ത്?എന്നൊന്നും ഇതുവരെ അറിയില്ല,നിങ്ങളതറിയിക്കാൻ താത്പര്യപ്പെടുന്നുമില്ല.അതുകൊണ്ട്
ലക്ഷ്യമെന്തെന്നറിയാതെ ഒരാളെ കൂടെ നിർത്തുന്നതിനേക്കാൾ നല്ലത് ലക്ഷ്യമെന്തെന്നറിയുന്ന മറ്റൊരുവനെ കൂടെനിർത്തുന്നതാണ്”
അത്രയും പറഞ്ഞുകൊണ്ട് രാജീവ് ഗോവിന്ദിന്റെ തോളിലൂടെ കയ്യിട്ടു.
ഗോവിന്ദിന്റെ മുഖം അപ്പോഴെക്കും
തെളിഞ്ഞിരുന്നു.
“എന്റെ മാർഗത്തിലൂടെ എന്റെ കാര്യം നേടാനുള്ള പോക്കിൽ പത്രോസിന്റെ
വാക്കുകൾ മാനിച്ചതുകൊണ്ടാണ് രാജീവ് ഞാൻ നിങ്ങളെ കാണാൻ വന്നത്.നിങ്ങളുടെ ലക്ഷ്യമറിഞ്ഞിട്ടും
നിങ്ങളെ ഞാൻ തേടിവന്നു.പക്ഷെ ആ നിങ്ങൾ തന്നെ ഇപ്പോൾ പിന്തിരിയുന്നു.താൻ ഒരു മാന്യനെന്ന് കരുതി,പക്ഷെ എനിക്ക് തെറ്റി.ഇനി നിങ്ങൾക്ക് നിങ്ങളുടെ വഴി,എനിക്ക് എന്റെതും.എങ്കിലും ഒന്നുണ്ട് രാജീവ് നിങ്ങൾ ലക്ഷ്യം നേടാൻ ബുദ്ധിമുട്ടും.
ഞാൻ എന്റെ ലക്ഷ്യം നേടുകയും ചെയ്യും.”