അളിയന്റെ തലയിലൂടെ ഇതൊന്നും പോയില്ലല്ലോ എന്നോർക്കുമ്പഴാ.
അല്ലളിയാ,ഇനി എന്താ പ്ലാൻ.ഒരാള് കസ്റ്റടിയിലിരിക്കാൻ തുടങ്ങിയിട്ട് ദിവസം നാല് കഴിഞ്ഞു.കാര്യങ്ങൾ മുന്നോട്ട് നീക്കിയില്ലേല് എങ്ങനെയാ”
സലിം ചോദിച്ചു.
“അളിയാ സലീമേ……..ഒരു ഹെബിയസ് കോർപ്പസിന്റെ സാധ്യത, അതിലേക്ക് ഞാൻ പോയില്ല എന്നുള്ളത് ശരിയാ,ആ വീഡിയോ ഉണ്ടാക്കിയെക്കാവുന്ന പ്രത്യാഘാതം ആലോചിച്ചുകൊണ്ടിരുന്നതുകൊണ്ട് ചിന്ത അതിലെ ആയിരുന്നു.അതാണ്
കൂടുതൽ ചിന്തിക്കാതെ മറ്റൊരാളെ കൂട്ടുപിടിച്ചതും.അത് ആസ്ഥാനത്ത്
ചെന്ന് കൊണ്ടു എന്നതും ശരിതന്നെ,
ഒരു നിമിഷത്തെ എടുത്തുചാട്ടം.
അല്ലാതെ എന്തുപറയാൻ അങ്ങനെ ഒന്ന് ഇനി പറ്റില്ലതാനും.
പിന്നെ എല്ലാം നമ്മൾ വിചാരിക്കുന്ന മുറക്ക് നടക്കണം എന്ന് നിർബന്ധം പാടില്ല സലിം.കാരണം എതിരാളിയെ കുറച്ചു കാണുന്നത് ബുദ്ധിയല്ല എന്നത് തന്നെ,പ്രത്യേകിച്ചും മാധവനെപ്പോലെ കളിക്കാനറിയുന്ന ഒരാൾ എതിരെ നിൽക്കുമ്പോൾ.
ഗോവിന്ദ് പറഞ്ഞത് ഞാൻ തട്ടുന്നില്ല,
ചിത്ര തത്കാലം സേഫ് എന്ന് കരുതി മുന്നോട്ട് പോകാം.ഒന്ന് രണ്ടു തെളിവ് കൂടി മാച്ചിങ് ആയാൽ ഗോവിന്ദ് പറഞ്ഞതുപോലെ മർമ്മത്തു തന്നെ അടിക്കണം”രാജീവ് തന്റെ തീരുമാനം പറഞ്ഞു.
“ആ വീടൊന്ന് സേർച്ച് ചെയ്താൽ കാര്യം നടക്കില്ലേ അളിയാ?”സലിം ചോദിച്ചു.
“എന്ത് പറഞ്ഞു കയറിച്ചെല്ലും.ഒരു ക്രിമിനലിന്റെ മൊഴിയുടെ ബലത്തിൽ
സെർച്ചിന് മുതിർന്നാൽ കാര്യങ്ങൾ മൊത്തം തിരിയും.സംഭവം നടന്നത് അസമയത്താണെന്നോർക്കുക.
അതും രണ്ടു പെണ്ണുങ്ങൾ മാത്രമുള്ള
നേരത്ത്.അവനെന്തിന് ചെന്നു എന്ന ചോദ്യമുണ്ടാകും.
അവരിനി അതിക്രമിച്ചു കയറിയതല്ല എന്ന് തന്നെയിരിക്കട്ടെ,നല്ല മിടുക്കൻ വക്കീലന്മാർ വിചാരിച്ചാൽ പുഷ്പം പോലെ അവര് ഇറങ്ങിപ്പോരും.”
“സാറെന്താ ഉദ്ദേശിക്കുന്നത്?”
പത്രോസ് ഇടക്ക് കയറി ചോദിച്ചു.
“പത്രോസ് സാറെ,ഞാൻ പറഞ്ഞില്ലേ
വെറുതെ അങ്ങ് സേർച്ച് എന്നും പറഞ്ഞു കയറിച്ചെന്നാൽ കാര്യങ്ങൾ കുഴയും.നമ്മൾ നാറിയെന്നുമിരിക്കും.
കാരണം അവിടെ അങ്ങനെയൊരു ഇൻസിഡന്റ് നടന്നതിന് ക്രെഡിബിൾ ആയിട്ടുള്ള ഒരു തെളിവ് പോലുമില്ല.