അവര് തന്നെ അതുറപ്പാണ്.പറച്ചില് കൊണ്ടു മാത്രം കാര്യമില്ലല്ലോ.
അതിന് വിരലടയാളവും ഡി എൻ എയും ബ്ലഡ് ഗ്രൂപ്പും അവരുടെതും ആയി മാച്ച് ചെയ്യണം.അതിനുള്ള മാർഗമാണ് നോക്കേണ്ടതും.അതങ്ങ് ഉറപ്പിച്ചാൽ ആ പേരും പറഞ്ഞു മാധവന്റെ വീട്ടിൽ കയറിച്ചെല്ലാം.
അങ്ങനെവന്നാൽ മാധവൻ എന്റെ പിന്നാലെയെത്തും.അപ്പോൾ വേണം
അയാളുടെ നെറുകയിലടിക്കാൻ.”
“സർ അപ്പോഴും……….?”പത്രോസ് മുഴുവിപ്പിക്കുന്നതിന് മുൻപ് രാജീവ് തടഞ്ഞു.
“മനസ്സിലായി പത്രോസ് സാറെ.കുറച്ച്
വെള്ളം ചേർക്കേണ്ടിവരും,എന്നാലേ നമ്മൾ വിചാരിക്കുന്നിടത്തു കേസ് നിൽക്കൂ.അല്ലെങ്കിൽ അവർ ഊരും, അങ്ങനെ വന്നാൽ നമ്മുടെ ശനിദശ അവിടെ തുടങ്ങും.അതുകൊണ്ടാണ് ഞാൻ നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുന്നതും.ഇവിടെ നമുക്ക് ക്ഷമയോടെ കാര്യങ്ങൾ മുന്നോട്ട് നീക്കിയെ പറ്റൂ”
“എങ്ങനെ?”സലിമിന് അതൊക്കെ കേട്ട് ആകെ ഒരു അങ്കലാപ്പായിരുന്നു
“വഴിയുണ്ട് അളിയാ………”ശേഷം രാജീവ് ഗോവിന്ദിനെ നോക്കി.എന്താ എന്ന അർത്ഥത്തിൽ ഗോവിന്ദ് മുഖം അനക്കി.
“അവിടെയാർക്കെങ്കിലും നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ഉണ്ടോ ഗോവിന്ദ്?”
“ഗായത്രി………അവളുടെ നെഗറ്റീവ് ഗ്രൂപ്പ് ആണ് രാജീവ്.എന്തെ?”ഒന്ന് ആലോചിച്ചശേഷം ഗോവിന്ദ് പറഞ്ഞു
“പറയാം……നമ്മുക്ക് അതൊക്കെ ഒന്ന് റെക്കോഡിക്കലായി കിട്ടണം.
അതിനുള്ള മാർഗമാണ് ഞാൻ ചിന്തിക്കുന്നത്.”
“വഴിയുണ്ട് രാജീവ്,ഗായത്രി ഇടക്ക് വോളന്ററിയായി ബ്ലഡ് ഡോണറ്റ് ചെയ്യാറുണ്ട്.ഒരു ആറു മാസം മുന്നേ റെഡ് ക്രോസ്സിൽ ബ്ലഡ് ഡോണെറ്റ് ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ.”ഗോവിന്ദ് പറഞ്ഞു.
“ഓക്കേ………അപ്പോൾ മറ്റുള്ളക്ക് എന്ത് ചെയ്യും?”പത്രോസ് ചോദിച്ചു.
“വഴി കാണണം പത്രോസ് സാറെ”
രാജീവ് പറഞ്ഞു.
“ഒരു വഴിയുണ്ട്……പുറത്ത് ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ടി വരും.അല്പം റിസ്ക് ഉള്ള പരിപാടിയാ.”സലിം പറഞ്ഞു.
“എന്തായാലും വേണ്ടില്ല.നൈസ് ആയി കാര്യം നടക്കണം.സാഹചര്യം
കൂട്ടിയിണക്കുന്ന കാര്യം ഞാനേറ്റു.”
പത്രോസത് ഏറ്റുപിടിച്ചു.
“ഗോവിന്ദ് ഒന്ന് വന്നേ.എനിക്ക് ചിലത് ചോദിക്കാനുണ്ട്,ഒന്ന് പ്ലാൻ ചെയ്യണം.വേറൊന്നുമല്ല അവരുടെ റുട്ടീനുകളും മറ്റുമറിഞ്ഞാൽ കാര്യം
എളുപ്പത്തിൽ നടക്കും.”