അച്ഛൻ ഒരു നാലരക്ക് വിളിക്കുമ്പോളാണ് ഞാൻ പിന്നെ
എനിക്കുന്നത്.
ഞാൻ വേഗം എണിറ്റു ഫ്രണ്ടിനെ വിളിച്ചു അവനെ
എണീപ്പിച്ചു ഞാൻ ഒന്ന് കുളിച്ചു. വേഗം കുളിച്ചു
അച്ഛനോട് പറഞ്ഞു ഞാൻ വേഗം ഫ്രണ്ടിന്റെ വീട്ടിലോട്ട്
നടന്നു.
എന്റെ വിട്ടിൽ നിന്നും കുറച്ചേ ഉള്ളു അവന്റെ
വീട്ടിലോട് ഞാൻ ചെല്ലുമ്പോൾ അവൻ ഇറങ്ങാൻ
റെഡിയായി പേന്റും കാക്കിയും ഒകെ ഇട്ടു നില്പുണ്ട്
ഞങ്ങൾ വേഗം ഇറങ്ങി. പോകുന്ന വഴിയിൽ ഒരുകടയിൽ
നിന്നും ഒരു ചായ കുടിച്ചു.
ഞാൻ ഓരോ വർത്തനമൊക്കെ പറഞ്ഞു അങ്ങ് പോയി.
ഒരു 5 മുക്കാലോടു കൂടി ഞങ്ങൾ ബസ്സ്റ്റാൻഡിൽ എത്തി
വണ്ടി ഒരുഭാഗത്തു ഒതുക്കി ഞാൻ ഫോൺ എടുത്തു ഞാൻ
അമ്മുനെ വിളിച്ചു ആത്യം അവൾ എടുത്തില്ല പിന്നെ
രണ്ടാമത് വിളിച്ചപ്പോൾ അവൾ എടുത്തു..
“”””എന്താടാ. ഫോൺ എടുത്തതും അവൾ ചോദിച്ചു
എന്താടാ എന്ന് കേട്ടപോലെ എനിക്കു അവൾ
ഉറക്കത്തിലാണ് മനസിലായി..
“”””ഡീപോത്തേ നീ ഇപ്പോൾ എവിടെ എത്തി
പോത്തുപോലെ ഉറങ്ങാ പന്നി ഞാൻ അവളുടെ സംസാരം
കേട്ടു പറഞ്ഞു.
“”””ഞാൻ നോക്കട്ടെടാ ഉറക്ക ചടവോടെ പറഞ്ഞു
ഡാ എത്താറായിന്ന തോന്നുന്നേ ഒരു പത്തു മിനിറ്റാണ്ട്
എത്തും
“””””മ്മ് ഞാൻ ഇവിടെ വന്നിട്ടുണ്ട് നീ സ്റ്റാൻഡ് എത്തിയാൽ
വിളിക്കു.
“””ശെരിടാ ഞാൻ വിളികാം.
അതും പറഞ്ഞു അവൾ കാൾ കട്ടാക്കി
അവൾ ഫോൺ വെച്ചതും ഞാനും ഫ്രണ്ടും കൂടി ഒരു
ചായകൂടി കുടിച്ചു അതുകഴിഞ്ഞു ഞങ്ങൾ വണ്ടിയിൽ
പോയിരുന്നു. ഇ വരുന്നത് ആരാണാനൊക്കെ ഞാൻ എന്റെ
ഫ്രണ്ടിനോട് പറഞ്ഞിരുന്നു. അതുകൊണ്ട് പിന്നെ അവന്റെ
അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കാൻ പറ്റി .
ഞങ്ങൾ ഓരോന്നും സംസാരിച്ചിരിക്കുമ്പോൾ അമ്മു പിന്നേം
വിളിച്ചു അവൾ എത്രയെന്നു പറഞ്ഞു. ഒരു തമിഴ്നാട് setc
ബസിൽ ആണ് അവർ വരുന്നത്…
ഞാൻ വണ്ടിയിൽനിന്നും പുറത്തിറങ്ങി അമ്മുനെ നോക്കി
നിന്നു ഒരു setc ബസ് വരുന്നത് കണ്ടപ്പോൾ ഞാൻ