ഹരികാണ്ഡം 5 [സീയാൻ രവി]

Posted by

പ്രിയപ്പെട്ടവരേ,

ഈ എളിയവന് നൽകുന്ന പ്രോത്സാഹനത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. ഈ പാർട്ടിൽ പേജുകൾ കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും കൂട്ടാൻ നിന്നാൽ വൈകുമെന്നുള്ളത് കൊണ്ട് ഉള്ളത് കൊണ്ടോണം പോലെ.

വായിച്ചു അഭിപ്രായങ്ങൾ പറയുമല്ലോ.

സസ്നേഹം

സീയാൻ രവി

ഹരികാണ്ഡം 5

HariKhandam Part 5 | Authro : Seeyan Ravi | Previous Part

 

തിങ്കളാഴ്ച ഒരു നല്ല ദിവസമായി തോന്നിയില്ല, ദിവസം മുഴുവൻ ഹോസ്പിറ്റലിൽ, അകെ മടുത്തിരുന്നു. പനി പിടിച്ച അഞ്ജനയെയും കൊണ്ട് ഹോസ്പിറ്റൽ പോയത് നന്നായെങ്കിലും ഒരു ദിവസം മെനക്കെടുത്തി.

എന്തായാലും ആലീസിൻ്റെ അടുത്തേക്ക് പോകണോ വേണ്ടയോ എന്നുള്ള സംശയത്തിൽ അവൾ തന്ന ആ കടലാസ് തുണ്ടും കൈയിലെടുത്ത് ആലോചിച്ചിരുന്നു. 7 മണിക്ക് തൊഴുത്തിലെ ചാർപ്പിൽ വരണം. ഞാൻ കാത്തിരിക്കും അത്ര മാത്രമേ എഴുതിയിട്ടുള്ളൂ. ആ സമയത്തൊക്കെ ആരെങ്കിലും കാണില്ലേ, കണ്ടാൽ പണിയാകുമല്ലോ എന്നൊക്കെ ഓർത്ത് എനിക്ക് പേടിയായി.

കടയിൽ നിന്ന് വന്നപ്പോഴേ താഴെ അകത്തേക്കൊന്നു കയറിയായിരുന്നു. അകത്ത് അഞ്ജന സോഫയിൽ മൂടിപ്പുതച്ചിരിപ്പുണ്ടായിരുന്നു. ആകെ അവിഞ്ഞ മട്ടാണവളെ കണ്ടാൽ. ഒരു ചെറിയ പനിക്കിതാണ് പുകിലെങ്കിൽ അല്പം വലുതെങ്ങാനും വന്നാലെന്തു ചെയ്യും ഭഗവാനെ എന്നോർത്ത് ചിരി വന്നു. ചേച്ചിയുടെ വക ചുക്ക് കാപ്പിയും കുടിച്ച് അത്താഴത്തിന് ചിലപ്പോ കൊറച്ചു ലേറ്റ് ആകും ഒന്ന് പുറത്തു പോകും എന്നും പറഞ്ഞിട്ടാണ് മുകളിലേക്ക് പോന്നത്. ചേച്ചി എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ അമ്പലത്തിൽ ഒന്ന് പോകും, പിന്നെ ഒന്ന് നടക്കണം എന്നൊരു കള്ളവും പറഞ്ഞു.

ഇനിയും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു. എന്തായാലും അവിടെ വരെ പോകാൻ തന്നെ തീരുമാനിച്ചു, സാഹചര്യം പോലെ എന്താന്ന് വെച്ചാൽ ചെയ്യാം. ഒരു തീരുമാനമായപ്പോൾ ചങ്കിടിപ്പിൻ്റെ വേഗം കുറഞ്ഞിരിക്കുന്നു. അവസാന പൊകയും എടുത്ത് സിഗരറ്റും കുത്തിക്കെടുതി പൊന്നു. ഉടുത്ത മുണ്ടിൽ ബെൽറ്റെടുത്തു കെട്ടി, അഴിഞ്ഞു പോകരുത്, വള്ളിച്ചെരുപ്പെടുക്കാതെ പുറകിൽ കെട്ടുള്ള ആക്ഷൻ്റെ ചെരുപ്പെടുത്തിട്ടു.

ആറര കഴിഞ്ഞപ്പോഴേക്കും ഞാൻ പുറത്തേക്കിറങ്ങി. പുറത്താരെയും കാണാത്തത് നന്നായി. അല്പം ഇരുട്ടിയിരിക്കുന്നു, നന്നായെന്ന് തോന്നി. നേരെ അമ്പലത്തിൻ്റെ വഴിക്ക് നടന്നു. നേരെ നോക്കിയപ്പോൾ അതാ മാത്യൂസ് സ്കൂട്ടറിൽ വരുന്നു. ഒന്ന് ഞെട്ടിയെങ്കിലും കൈയുർത്തി കാണിച്ചു. രണ്ടു വാഴക്കുലകൾ ഫ്രണ്ടിൽ തൂക്കിയിട്ടുണ്ട്. എന്നെ കണ്ട് അരികിൽ നിർത്തി, അല്ല, മാഷെങ്ങോട്ടാ, ഞൻ ചിരിച്ചിട്ട് പറഞ്ഞു, ഒന്നമ്പലത്തിൽ വരെ, ചേട്ടൻ എങ്ങോട്ട് പോയതാ. ആലീസിനെ കൊണ്ടുവിട്ടു, പിന്നെ കടയിൽ കായ തീർന്നിരുന്ന കൊണ്ട് വീട്ടിൽ നിന്നും ഇതുകൂടി എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *