മസോച്ചിസം 3
Mas0ch1sm Part 3 | Author : Jon snow | Previous Part
ഞാൻ രണ്ടും കല്പിച്ച് സാജന്റെ മുറിയിലേക്ക് കയറി ചെന്നു. അകത്തു കേറി ഒരു നിമിഷം എനിക്ക് തല കറങ്ങി പോയി. അത്ര വൃത്തി ഇല്ലാത്ത ഒരു മുറി ഞാൻ കണ്ടിട്ടില്ല. നിലത്ത് എല്ലാം എന്തോ ചായം അവിടെ ഇവിടെ വീണു കിടക്കുന്നു. ഭിത്തിയിൽ ഒക്കെ ഓരോ പടം വരച്ചു വൃത്തികേട് ആക്കി ഇട്ടിട്ടുണ്ട്. വൃത്തി ഇല്ലാത്ത കുറെ വരകൾ. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പെയിന്റ് കോരി എരിഞ്ഞതാണോ എന്ന് തോന്നി പോകും. പിന്നെ അലക്കാതെ കൂട്ടി ഇട്ടിരിക്കുന്ന ഒരു കൂമ്പാരം തുണി. അതിന്റെ ഒരു വൃത്തികെട്ട മണം ആ മുറിയിൽ ഉണ്ട്. മറ്റൊരു മൂലയിൽ കുറെ ഡംബൽ ഒക്കെ ഇരിക്കുന്നുണ്ട്. അവിടെ നവീൻ ചേട്ടന്റെ കയ്യിലുള്ള പോലത്തെ ഒരു പഞ്ചിങ് ബാഗ് തൂക്കി ഇട്ടിട്ടുണ്ട്. അതുപോലെ കുറെ ബോക്സിങ് ഗ്ലൗസും ഉണ്ട്. സാജൻ അവിടെ കട്ടിലിൽ ഇരുന്ന് ജനലിലൂടെ വെറുതെ വിദൂരതയിൽ നോക്കി ചുമ്മാ ഇരിക്കുന്നു. ഒരു പ്രതിമ പോലെ ആണ് അവന്റെ ഇരിപ്പ് ഒരു അനക്കം പോലും ഇല്ല. ബെഡ്ഷീറ്റ് ഒക്കെ അഴുക്ക് പിടിച്ച് വൃത്തികേട് ആയി കിടക്കുന്നു. ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. കുറെ നാൾ ആയി തങ്ങി നിൽക്കുന്ന വായുവിന്റെ മണം.എന്റെ കാൽപ്പെരുമാറ്റം കേട്ട് സാജൻ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും അവന്റെ മുഖത്ത് ദേഷ്യം വന്നു. ഞാൻ ചെറുതായി പേടിച്ചു. അവൻ എന്നെ രൂക്ഷമായി നോക്കി.
സാജൻ : ” നീ എന്തിന് ഈ മുറിയിൽ വന്നു. ”
ഞാൻ : ” അത് പിന്നെ ഒറ്റയ്ക്ക് ഇരുന്ന് ബോർ അടിച്ചു അപ്പൊ നിന്നോട് സംസാരിക്കാം എന്ന് കരുതി ”
സാജൻ ദേഷ്യം കടിച്ചമർത്തിയ പോലെ ഒന്നു ശാന്തൻ ആയി.
സാജൻ : ” എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല നിനക്ക് പോകാം ”
ഞാൻ : ” അല്ലടാ നീ ഇങ്ങനെ എപ്പോളും അടച്ചിരുന്നാൽ……… ”
സാജൻ പെട്ടെന്നു ചാടി എണീറ്റ് നിന്നു. “ച്ചി ഇറങ്ങി പോടീ ” അത് ഒരു ഗർജനം ആയിരുന്നു. ഞാൻ ഒന്ന് ഞെട്ടി പോയി. എനിക്ക് എന്തോ പോലെ ആയി. കൂടുതൽ നിന്നാൽ ശെരിയാവില്ല എന്ന് തോന്നി ഞാൻ ഇറങ്ങി പോന്നു.
കനത്ത പരാജയം ആണ് എനിക്ക് സംഭവിച്ചത്. സാരമില്ല എല്ലാർക്കും തോൽവി ഒക്കെ സംഭവിക്കും. എന്നാലും സാജൻ എന്താ കാണ്ടാമൃഗം വല്ലതും ആണോ. ഇത്രയ്ക്കും പരുക്കൻ ആയ ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്തായാലും സ്നേഹം കൊണ്ടോ സൗഹൃദം കൊണ്ടോ അവനോടു അടുക്കാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി. ഇനി ചെയ്യാവുന്ന ഒരു പണി നേരെ കേറി ചെന്നു അവനെ കായികമായി കീഴ്പെടുത്തുക എന്നുള്ളതാണ്. എന്നാൽ അവന്റെ മുറിയിൽ പഞ്ചിങ് ബാഗ് ഒക്കെ ഉണ്ട്. അവൻ ട്രെയിൻ ചെയ്തിട്ടുള്ള ആളാണെങ്കിൽ എനിക്ക് അത് ബുദ്ധിമുട്ട് ആവും. അത് കൊണ്ട് തത്കാലം അവനോടു മുട്ടാൻ പോകാതെ ഇരിക്കുന്നതാണ് ബുദ്ധി. മറ്റ് ഏതെങ്കിലും അവസരം വരെ കാത്തിരിക്കാം അതാണ് നല്ലത്.