സാജൻ : ” ടാ പട്ടി ”
ഞാൻ : ” എന്താ സാജാ കിടന്നു തൊള്ള തുറക്കുന്നത് എന്ത് പറ്റി ഇപ്പൊ ”
സാജൻ : ” ആരാ എന്റെ മുറി വൃത്തി ആക്കിയത്”
ഞാൻ : ” അത് ഞാനാ അതിനിപ്പോ എന്താ ”
സാജൻ : ” ആരോടു ചോദിച്ചിട്ട് ”
ഞാൻ : ” ആരോടും ചോദിച്ചില്ല. വീട് വൃത്തിയായി നോക്കേണ്ടത് എന്റെ ചുമതല ആണ് ”
സാജൻ : ” എടി പെണ്ണെ നീ കൂടുതൽ വേഷംകെട്ട് എടുക്കല്ലേ നീ എന്ത് കലക്കി തന്നാടി എന്നെ മയാക്കിയത് ”
ഞാൻ : ” ശെടാ കൊള്ളാല്ലോ. നീ ഇവിടെ കിടന്ന് ഉറങ്ങിയിട്ട് ഇപ്പൊ എനിക്കായോ കുറ്റം. അല്ലെങ്കിലും ഒരു പണിയും ഇല്ലാത്ത നീ ഫുൾ ടൈം ഉറക്കം തന്നെ അല്ലെ ”
സാജൻ ദേഷ്യത്തോടെ എന്റെ അടുത്തേക്ക് നടന്ന് വന്നു. അവൻ എന്റെ കയ്യിൽ കയറി പിടിച്ചു.
സാജൻ : ” നീ ആരാടി എന്നെ നന്നാക്കാൻ ”
ഞാൻ : ” ഞാൻ നിന്റെ ചേട്ടത്തി. അമ്മ ഇല്ലാത്ത സ്ഥിതിക്ക് എന്നെ നീ അമ്മയായിട്ട് കണ്ടാൽ മതി. മകന്റെ മുറി അമ്മ വൃത്തി ആക്കി എന്ന് കരുതിയാ മതി. ”
പറഞ്ഞു തീർന്നതും റോഷന്റെ വലത് കയ്യ് എന്റെ ഇടത് കവിളിൽ പതിഞ്ഞു. ശക്തമായ ഒരടി തന്നെ കിട്ടി. ഞാൻ നിലത്തേക്ക് വീണു !!!!!
(തുടരും)