മായയെ കൂട്ടാന്‍ അമ്മാവന്‍ വന്നു എന്നു പറയാനായിരുന്നു വാര്‍ഡന്‍ വന്നത്.
നാളെ വരും എന്നാണല്ലോ ഇന്നലെ വിളിച്ചപ്പോ പറഞ്ഞത്. ഇതെന്താ ഇന്ന് തന്നെ കൂട്ടാന്‍ വന്നത് എന്നു ആലോചിച്ചുകൊണ്ട് മായ വീട്ടില്‍ പോകാനുള്ള ഡ്രസ് ഒക്കെ എടുത്തു റെഡി ആയി.
“അമ്മാവന്‍ കൂട്ടാന്‍ വന്നു വീട്ടിലേക്ക് പോകുന്നു” എന്നു നീരജിന് മെസേജ് ചെയ്തു റൂമില്‍ നിന്നും ഇറങ്ങി.
അമ്മാവന്‍റെ കൂടെ മായ വീട്ടിലേക്ക് പോയി.
വീട്ടില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് പിറ്റേദിവസം രാവിലെ അവളെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ വരുന്നുണ്ടെന്ന്.
അതോടെ അവളുടെ സന്തോഷം മുഴുവന്‍ പോയി.
പിറ്റേദിവസം രാവിലെ തന്നെ അമ്മ വിളിച്ചെഴുന്നേല്‍പ്പിച്ചു.
കുളിച്ചു ഒരുങ്ങി നിന്നു. പെണ്ണ് കാണാന്‍ വരുന്നതല്ലേ.
ഈ ആലോചന എവിടുന്നാണാവോ..
അവര്‍ക്ക് എന്നെ ഇഷ്ടപ്പെടല്ലേ… ഇതുവരെ കണ്ടുപോയ എല്ലാവര്ക്കും എന്നെ ഇഷ്ടമായിട്ടുണ്ട്. അപ്പോ പിന്നെ അങ്ങിനെ ആഗ്രഹിച്ചിട്ടു കാര്യമില്ല. ഭാഗ്യത്തിന് അച്ഛന്‍റെ വെള്ളമടി കാരണം ഓരോ ആലോചനകളും ഒഴിവായിപ്പോകുന്നു. അങ്ങിനെ ആലോചിച്ചാല്‍ അച്ഛന്‍ വെള്ളമടിക്കുന്നത് നന്നായി എന്നു തോന്നുന്നു.