കോളേജില്‍ എത്തിയ ഉടനെ മായ നീരജിനെ വിളിച്ചു. പക്ഷേ അവന്‍ ഫോണ്‍ അറ്റെന്‍ഡ് ചെയ്തില്ല. അവന്‍ എന്തെങ്കിലും പ്രോഗ്രാമിന്‍റെ തിരക്കിലായിരിക്കും എന്നു വിചാരിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോഴും നീരജിന്‍റെ വിളി കാണാത്തത് കൊണ്ട് വീണ്ടും വിളിച്ചു. അപ്പോഴും ഫോണ്‍ മുഴുവനായി റിങ്ങ് ചെയ്തു കട്ട് ആയി.
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോഴാണ് മായ ഒരു കാര്യം ശ്രദ്ധിച്ചത്. നീരജിന്‍റെ കൂട്ടുകാര്‍ ആരും കോളേജില്‍ വന്നിട്ടില്ല.
പെട്ടെന്നു മായയുടെ മനസില്‍ ആകാരണമായ ഒരു ഭയം വന്നു കൂടി.
മായ മൂഡ്ഓഫ് ആയി ഇരിക്കുന്നത് കണ്ട കൂട്ടുകാര്‍ കാര്യം അന്വേഷിച്ചു. അവസാനം ആണ് അറിഞ്ഞത് നീരജിന്‍റെ അച്ഛന്‍ മരിച്ചിട്ട് വീട്ടിലേക്ക് പോയതാണെന്ന്.
മായയ്ക്കു എന്തു ചെയ്യണം എന്നു ഒരു പിടിയും ഇല്ലായിരുന്നു.
ആ ദിവസം അങ്ങിനെ കഴിഞ്ഞു പോയി.
നീരജിനെ ഒരു നോക്കൂ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു ആഗ്രഹിച്ചു ദിവസങ്ങള്‍ തള്ളി നീക്കി. ഇതിനിടയില്‍ ഓണം വെക്കേഷന്‍ കഴിഞ്ഞു. അതിനിടയില്‍ വന്ന ആലോചനകള്‍ ഒക്കെ എങ്ങിനോക്കെയോ ഒഴിഞ്ഞുപോയി.
വീണ്ടും കോളജില്‍ എത്തിയ മായ കണ്ടത് താടിയൊക്കെ വച്ചു ആകെ ഗ്ലൂമി ആയിട്ടിരിക്കുന്ന നീരജിനെ ആണ്. അവള്‍ നേരെ നീരജിന്‍റെ അടുത്തെത്തി.
പക്ഷേ അവളെ അത്ഭുതപ്പെടുത്തി മായയില്‍ നിന്നും അവന്‍ അകന്നുമാറുകയാണ് ചെയ്തത്. ഒരു വാക്കു പോലും സംസാരിക്കാതെ നീരജ് അവിടുന്നു എഴുന്നേറ്റ് പോയി.