ഫോണ്‍ വിളിച്ചിട്ടും നീരജ് ഫോണ്‍ എടുക്കുന്നില്ല. കുറേ ദിവസങ്ങള്‍ മായ അവന്‍റെ പുറകെ നടന്നു. ഒരു രീതിയിലും അവന്‍ അവള്‍ക്ക് മുഖം കൊടുത്തില്ല.
അവസാനം നീരജ് മായയുടെ മുന്നില്‍ തന്നെ വന്നു പെട്ടു പോയി.
“നില്‍ക്ക്. എനിക്കു സംസാരിക്കണം. “
“എനിക്കൊന്നും സംസാരിക്കാനില്ല”
“എന്തിനാ എന്നില്‍ നിന്നും ഒഴിവായി നടക്കുന്നേ? ഞാന്‍ എന്തു തെറ്റ് ചെയ്തു?”
“നീയൊരു തെറ്റും ചെയ്തില്ല. തെറ്റ് ചെയ്തത് ഞാന്‍ ആണ്”
“എന്തു തെറ്റ്? നീയെന്തൊക്കെയാ പറയുന്നെ?”
“ഒന്നൂല. ഞാന്‍ പോട്ടെ”
“നിക്കൂ. ഞാന്‍ ചോദിച്ചതിന് മറുപടി പറഞ്ഞിട്ടു പോയ്ക്കൊ”
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ”
“എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ?
“എനിക്കൊരു ദേഷ്യവുമില്ല. എനിക്കെന്നോട് ത്തന്നെയാണ് ദേഷ്യം”
“നീരജ്.. പ്ലീസ്സ്.. എന്താ നീ ഇപ്പോ ഇങ്ങനെ… എല്ലാ കാര്യങ്ങളും എന്നോടു പറയുന്നതല്ലേ.. ഇപ്പോ എന്താ ഇങ്ങനെ?”
“ഒന്നുമില്ല. നീയൊന്നു പോയേ”