മായികലോകം 6 [രാജുമോന്‍]

Posted by

“അതൊക്കെ എനിക്കും അറിയാം. പക്ഷേ അതൊന്നും പ്രാക്ടിക്കല്‍ അല്ല”.

 

“നിന്‍റെ വിഷമം കൊണ്ടിപ്പോ പറയുന്നതാ. അതൊക്കെ ശരിയാകും. ആവശ്യമില്ലാതെ വിഷമിച്ചിരിക്കല്ലേ”

 

“നല്ലോണം ആലോചിച്ചു തന്നെ ആണ് ഞാനീ പറയുന്നതു. അല്ലാതെ നിന്നെ പിരിയാന്‍ ഇഷ്ടം ഉണ്ടായിട്ടല്ല. നിന്‍റെ നന്മയ്ക്ക് വേണ്ടി തന്നെ ആണ് .”

 

“ആ നന്മ എനിക്കു വേണ്ട. നീയില്ലാതെ ഞാന്‍ ഇല്ല”

 

“അതൊന്നുമില്ല. അതൊക്കെ നിനക്കു തോന്നുന്നതാ. കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ ഇവിടുന്നു പോകും. എങ്ങിനെ എങ്കിലും course കംപ്ലീറ്റ് ചെയ്യണം. എന്നിട്ട് ഒരു ജോലി നോക്കണം. പെങ്ങന്‍മാരെ കെട്ടിച്ചയക്കണം. ഇപ്പോ എന്‍റെ മനസില്‍ അതേ ഉള്ളൂ”

 

“നീ ഇല്ലെങ്കില്‍ ഞാന്‍ സൂയിസൈഡ് ചെയ്യും.”

 

“അങ്ങിനെ ഒന്നും പറയരുതു. അങ്ങിനെ നീ ചെയ്താല്‍ ഈ ജന്മം എനിക്കു മനസമാധാനം കിട്ടുമോ? അതാണ് ആഗ്രഹം എങ്കില്‍ നീ പോയി ചെയ്തോ. നിനക്കെന്താ പറഞ്ഞാല്‍ മനസിലാകാത്തെ?”

“എനിക്കറിയില്ല.. നീയില്ലാതെ എനിക്കു പറ്റില്ല. അത് മാത്രമേ എനിക്കറിയൂ.”

 

“എനിക്കൊരു നല്ല ജോലി കിട്ടാതെ നിന്നെ എനിക്കു കല്യാണം കഴിക്കാന്‍ പറ്റില്ല. കൂടാതെ പെങ്ങന്‍മാരുടെ കല്യാണവും കഴിയണം. അതൊക്കെ കഴിയാന്‍ ഇനിയും ഒരു അഞ്ചു വര്ഷം എങ്കിലും എടുക്കും. വെറുതെ എന്തിനാ ഞാന്‍ നിന്നെ പ്രതീക്ഷ നല്‍കുന്നത്? ഒരിയ്ക്കലും നടക്കില്ല.”

 

“എന്നാലും എനിക്കു നീയില്ലാതെ പറ്റില്ല”

 

“അതൊക്കെ നിനക്കു തോന്നുന്നതാ. കുറെ കാലം മിണ്ടാതിരുന്നാല്‍ നീ എന്നെ മറന്നോളും.”

 

“അത്രേ ഉള്ളൂ നമ്മള്‍ തമ്മില്‍ ഉള്ള സ്നേഹം? അങ്ങിനെ ആണോ എന്നെക്കുറിച്ച് നീ വിചാരിച്ചത്?”

 

“എനിക്കിപ്പോ ശരി എന്നു തോന്നുന്നത് ഇതാണ്. എന്‍റെ എല്ലാ പ്രശ്നങ്ങളും തീരുന്നത് വരെ കാത്തിരിക്കാന്‍ നിനക്കു കഴിയുമോ?

Leave a Reply

Your email address will not be published. Required fields are marked *