അവളുടെ പരാതി…
ഞാൻ പറഞ്ഞു..
നിയെന്താ ഈ പറയുന്നേ എനിക്കു ആകെയുള്ളതും ഈഒരു ദിവസമല്ലേ..
പിന്നെ ഒത്തിരി ദൂരവുമില്ലേ അങ്ങോട്ടു..
അതുകൊണ്ടുതന്നെയാ നിങ്ങളോടു പറയുന്നേ ഇവരെ ഒറ്റയ്ക്ക് വിടാൻ പറ്റില്ലല്ലോ..
എന്താ മോളെ നിനക്കു ആഗ്രഹമൊന്നുമില്ലേ ഇപ്പോൾ അല്ലെങ്കില് നിയും പറയറുണ്ടല്ലോ ഇപ്പോയെന്തേ വേണ്ടേ..?
അതു അച്ഛൻ കൊണ്ടുപോകുവാനെങ്കില് എനിക്കും ഇഷ്ടാ വരാൻ..
പക്ഷെ എനിക്ക് വയ്യ എപ്പോയും അച്ഛനോടിങ്ങനെ.. കെഞ്ചാൻ..
അവൾ കൃത്രിമ കോപം കാട്ടികൊണ്ടു പറഞ്ഞു..
കണ്ടില്ലേ ഹരിയെട്ടാ നിങ്ങൾ കൊണ്ടുപോകാന്നു പറഞ്ഞു പറ്റിക്കണ കൊണ്ടല്ലേ അവറിങ്ങിനെ പറയുന്നേ..
ഞാൻ മോൾടെ ഭാഗത്തേക് തിരിഞ്ഞു കൊണ്ടു ചോദിച്ചു ആണോ മോളെ നിനക്കും ആഗ്രഹമുണ്ടോ പോകാൻ…
മ്….
അവളൊന്നു മൂളി…
ഞാൻ അല്പനേരം മിണ്ടാതിരുന്നു
ഹരിയേട്ടൻ എന്തേലും ഒന്നു പറ..
രാജി വിടുന്ന ലക്ഷണമില്ല..
ഞാൻ പറഞ്ഞു..
മ്.. എന്നാ ശെരി ഇനി ഞാൻ കൊണ്ടുപോകാതോണ്ടു ഇതിലൊരു പരാതി വേണ്ട..
ഉച്ച കഴിഞ്ഞു എല്ലാവരും ഒരുങ്ങിക്കോ…
ഞാനതു പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി..