സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Posted by

സിമിചേച്ചി എന്നും എപ്പോഴും

Simichechi Ennum Eppozhum | Author : Arjun

 

ഞാൻ രാഹുൽ. മെക്കാനിക്കൽ എൻജിനീയറിങ് സെക്കന്റ്‌ ഇയർ വിദ്യാർത്ഥി. ഒരു താത്‌പര്യത്തോടെ ഞാൻ എടുത്ത പ്രൊഫഷൻ ഒന്നും ആയിരുന്നില്ല ഇത്‌. എന്നും മ്യൂസിക്കിനോട് തന്നെയായിരുന്നു കമ്പം..കുറച്ചധികം ഇൻസ്ട്രുമെന്റസ് പഠിച്ചിട്ടുണ്ട്. കീബോർഡ്, ഗിത്താർ ഇതൊക്കെ ആയിരുന്നു എന്റെ ജീവിതം. നല്ലൊരു മ്യൂസിഷ്യൻ ആവുക എന്നതാണ് ആഗ്രഹവും. എന്റെ അച്ഛനും അമ്മയും സർക്കാർ ജീവനക്കാരാണ്. ഒരു അനിയത്തി ഉള്ളത് പ്ലസ്വൺ പഠിക്കുന്നു. ഒരു എബോവ് മിഡിൽ ക്ലാസ്സ്‌ കുടുംബ പശ്ചാത്തലം. അത്ര പഠിക്കാൻ മിടുക്കൻ ഒന്നുമല്ലെങ്കിലും ഞങ്ങടെ റെസിഡൻസ് ഏരിയയിൽ കലാപരമായി കുറച്ചു സ്റ്റാർ ആയിരുന്നു ഞാൻ. എന്ത് പരുപാടിയിലെയും സ്ഥിരം സാന്നിധ്യം ആയതിനാൽ നല്ലകുട്ടി ഇമേജ് ഈസി ആയി സ്വന്തമാക്കിയിരുന്നു. ശെരിക്കും നല്ലകുട്ടി ഒക്കെ തന്നെയാണ് കേട്ടോ..

അച്ഛനും അമ്മയ്ക്കും എന്തെങ്കിലും ഡിഗ്രി എടുക്കണം എന്ന വാശിയിലാണ് ഈ എൻജിനീയറിങ് വേഷം കെട്ടാൻ ഇടയായത്..പഠനത്തിൽ അത്ര മിടുക്കൻ അല്ലാത്തതിനാൽ ചെന്നൈയിലെ ഒരു പ്രൈവറ്റ് കോളേജിൽ മാനേജ്‍മെന്റ് സീറ്റ്‌ അച്ഛൻ വാങ്ങി തന്നു. NO എന്ന മറുപടിക്ക് സ്കോപ്പില്ല എന്ന് മനസിലായതോടെ ഞാനും വഴങ്ങി. Plus2 വരെ ഞാൻ ബോയ്സ് സ്കൂളിൽ ഒക്കെ തന്നെയാണ് പഠിച്ചത്. ഇപ്പോൾ വീണ്ടും ഒരു ബോയ്സ് കോളേജിൽ. സത്യം പറഞ്ഞാൽ അതെനിക്ക് വലിയ ഒരു ആശ്വാസം തന്നെയായിരുന്നു. അങ്ങനെ ഒരു ഗേൾഫ്രണ്ട് വേണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നതെ ഇല്ല.. തട്ടീം മുട്ടീം ഈ ഡിഗ്രി ഒന്ന് ചാടി കടന്നിട്ട് ഏതെങ്കിലും മ്യൂസിക് ഡയറക്ടറെ അസ്സിസ്റ്റ്‌ ചെയ്യണം എന്നതാണ് ഇപ്പോഴത്തെ മെയിൻ ലക്ഷ്യം തന്നെ..ഈ ചെന്നൈയിൽ പഠിക്കാൻ ഒരു അവസരം വന്നപ്പോൾ No പറയാത്തതിനും കാരണം അതാണ്‌. ഇവിടെ നമ്മുടെ ആർട്ടിന്റെ മോൾഡ് ചെയ്യാനുള്ള സ്പേസ് കിട്ടും എന്നൊരു പ്രതീക്ഷ..

അങ്ങനെ കോളേജ് ജീവിതം തുടങ്ങി. പതിവ് പോലെ അമ്മയെയും അച്ഛനെയും ഒക്കെ ഒരുപാട് മിസ്സ്‌ ചെയ്യാൻ തുടങ്ങി. അവർ അടുത്തില്ലാത്ത ഒരു ജീവിതം തുടങ്ങാനുള്ള മുന്നൊരുക്കങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.. ആയതിനാൽ തുടക്ക നാളുകൾ അവിടെ എനിക്ക് നരക തുല്യമായിരുന്നു..കോളേജിന്റെ തന്നെ ഹോസ്റ്റലിൽ ആയിരുന്നു താമസവും ഭക്ഷണവും. എന്റെ പ്രതീക്ഷകൾക്കൊക്കെ വിരുദ്ധമായി ആ കോളേജ് ഒരു ജയിലിന് സമം ആണെന്ന് വൈകാതെ എനിക്ക് മനസിലായി. കുട്ടികളുടെ സർഗ്ഗ വാസനകൾക്ക് avide ഒരു സ്ഥാനവുമില്ല എന്ന മനസിലാക്കിയ ഞാൻ മാനസികമായി തളർന്നു.. വളരെ എനെർജറ്റിക്കും സന്തോഷവാനായ ഞാൻ വിഷമത്തിന്റെയും നിരാശയുടെയും കുഴിയിലേക്ക് വീഴാൻ തുടങ്ങി. അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ എനിക്ക് താത്‌പര്യം ഇല്ലാതിരുന്നതിനാൽ അവരോട് ഞാൻ പറ്റാവുന്നിടത്തോളം സന്തോഷമായി സംസാരിക്കാൻ തുടങ്ങി..അവിടെ എന്റെ ബാച്ചിൽ 4 മലയാളികൾ ആയിരുന്നു ഉണ്ടായിരുന്നത്..എന്നാൽ എന്റെ സ്വഭാവവുമായി ചേരുന്നവർ ആയിരുന്നില്ല അവർ ഒന്നും. പഠനം മാത്രം ലക്ഷ്യമാക്കി വന്നവർ.

Leave a Reply

Your email address will not be published. Required fields are marked *